Thursday, December 06, 2018

സ്രഷ്ടാവും വിധാതാവും വേദങ്ങളുടെ അധികാരിയും ആയ ബ്രഹ്മാവിനുപോലും അനേകവര്‍ഷത്തെ തപസ്സിനുശേഷമാണ് ഭഗവത്‌ലീലയെക്കുറിച്ച് അല്‍പമെങ്കിലും അറിയാന്‍ കഴിഞ്ഞത്.
നാമെല്ലാം ആ ഭഗവത് ചൈതന്യത്തിന്റെ ഭാഗമാണെന്നിരിക്കെ നമുക്കെങ്ങനെ ആ ചൈതന്യത്തെ പൂര്‍ണമായി നോക്കിക്കാണാന്‍ സാധ്യമാകും. നമ്മുടേതെന്ന് നാം അവകാശപ്പെടുന്ന നമ്മുടെ ശരീരത്തെ പോലും പൂര്‍ണമായി നോക്കിക്കാണാന്‍ നമുക്ക് സാധ്യമാവുകയില്ല. പിന്നെ എങ്ങനെ സര്‍വവ്യാപിയായ ഭഗവാനെ നോക്കിക്കാണാനാവും.എപ്പോഴും ഭഗവാനിൽ തപം ചെയ്യണം .

No comments: