Wednesday, December 12, 2018

ആത്മ ച്യ്തന്യത്തെ എങ്ങനെ അറി
യാം ഭാഗവതത്തിൽ പറയുന്നത്, ചേതോമലാനിവിധമേത്ത് ഗുണ കർമ്മജാനി:തസ്മിൻ വിശുദ്ധ ഉപലഭ്യത ആത്മതത്തം, ഗുണകർമ്മ ജന്യങ്ങളായ മനോമാലിന്യങ്ങളെ നീക്കിയാൽ അവിടെ ആത്മ തത്ത്‌തം പ്രകാശിക്കുന്നതായി കാണാം. ഏഷണത്രയങ്ങളാണ് മനോമാലിന്യങ്ങൾ. സംസാരബന്ധ, സുഖഭോഗ, ധനമോഹാദികളാണ് ഏഷണത്രയങ്ങൾ. അതുകൊണ്ടുതന്നെ മനോമാലിന്യങ്ങൾ നീക്കുക പ്രയാസമാണ്. താപത്രയങ്ങൾ ഏഷണത്രയങ്ങളുടെ സംഭാവനയാണ്. ആദിയും അന്തവുമില്ലാത്ത സംസാര ചക്രത്തിൽ കിടന്നു ദുരിതമനുഭവിക്കുന്ന ജീവാത്മാവിനു മോക്ഷമാർഗ്ഗo തെളിയിച്ചുകൊടുക്കുന്നതാണ് ഈശ്വരീയജഞാനo . വേദ പഠനത്തിന്റെ അടിസ്ഥാനവും ഇതു  തന്നെ.  ഹരി ഓം നാരായണ

No comments: