Wednesday, December 12, 2018

സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ സമ്പൂര്‍ണഗ്രന്ഥപരമ്പരയില്‍ മൂന്നാം ഭാഗത്തില്‍ അധികാരിഭേദത്തെ  ഇപ്രകാരമാണ്‌ പറയുന്നത് . “പണ്ടത്തെ ഋഷിമാരോട്‌ എനിക്കെത്രയൊക്കെ ആദരവുണ്ടെങ്കിലും അവര്‍ ആളുകള്‍ക്ക്‌ ഉപദേശം നല്‍കിയ രീതിയെ എനിക്ക്‌ ആക്ഷേപിക്കാതെവയ്യ….. പറഞ്ഞുകൊടുത്താലും അതിനുപറ്റിയ പാത്രങ്ങളല്ലായ്‌കയാല്‍ അവര്‍ക്കതിന്റെ സത്യമായ അര്‍ത്ഥം മനസ്സിലാക്കാനാവില്ലെന്നാണ്‌. …… `ആരാണ്‌ യഥാര്‍ത്ഥഗുരു’ എന്ന തലക്കെട്ടിനുതാഴെ സ്വാമികള്‍ തന്നെ ഗുരുവിനെപ്പറ്റി ഇപ്രകാരം പറയുന്നു. “വേണ്ടുന്ന ഒറ്റ സംഗതി, നമ്മുടെ പൊങ്ങച്ചങ്ങള്‍നമുക്കെന്തോ ആത്മജ്ഞാനമുണ്ടെന്ന ധാരണ-ഉരച്ചുകളയുകയും ഗുരുവിന്റെ നേതൃത്വത്തിനായി നമ്മെ സമ്പൂര്‍ണമായി അടിയറവയ്‌ക്കുകയുമാണ്‌. പൂര്‍ണതയിലേക്ക്‌ നമ്മെ നയിക്കുന്നതെന്താണെന്ന്‌ ഗുരുവിനേ അറിയാവൂ. നാം അതിലന്ധരാണ്‌. നമുക്കൊന്നുമറിവില്ല. ഈവിധം വിനയം നമ്മുടെ ഹൃദയങ്ങളെ അദ്ധ്യാത്മസത്യങ്ങളിലേക്ക്‌ ഇറക്കും. അഹങ്കാരത്തിന്റെ എത്ര നേര്‍ത്ത നിഴലെങ്കിലും ബാക്കിയുള്ളകാലത്തോളം നമ്മുടെ മനസ്സില്‍ സത്യം വരുന്നതേയല്ല. ഈ ഭൂതത്തെ ഉള്ളില്‍നിന്നുന്മൂലനം ചെയ്യാന്‍ നിങ്ങളെല്ലാം ശ്രമിക്കണം. സമ്പൂര്‍ണമായ ആത്മസമര്‍പ്പണമാണ്‌ അധ്യാത്മ ദീപ്‌തിക്കുള്ള വഴി”.  

No comments: