അനുഗ്രഹിക്കുക, അഭിനന്ദിക്കുക, ആശിര്വദിക്കുക, പ്രോത്സാഹിപ്പിക്കുക, പ്രാര്ഥിക്കുക, കഥകളും അനുഭവങ്ങളും സന്ദേശങ്ങളും ജീവിതയാഥാര്ഥ്യങ്ങളും പറഞ്ഞുകൊടുക്കുക. ഇപ്രകാരം മനുഷ്യമനസ്സിനെ തിന്മയില്നിന്ന് നന്മയിലേക്ക് കൊണ്ടുപോകാന് ഏതെല്ലാം പൈതൃകനന്മകളുണ്ടോ അതെല്ലാം പ്രായോഗികതലത്തില് കൊണ്ടുവരേണ്ടതാണ് ഈ മാര്ഗം. നാം സ്വയം ഇതു പ്രാവര്ത്തികമാക്കി നമ്മുടെ മക്കളിലേക്ക് പകര്ന്നുകൊടുക്കണം. അവരുടെ മനസ്സ് തിന്മയില്നിന്ന് നന്മയിലേക്കുയരണം. ഇരുട്ടില്നിന്ന് വെളിച്ചത്തിലേക്കും, അശാന്തിയില്നിന്ന് ശാന്തിയിലേക്കും മാറണം. അതാണ് ചിന്തകളെയും കര്മത്തേയും കര്മഫലത്തെയും മാറ്റി ധന്യതയിലേക്ക് നയിക്കാനുള്ള മാര്ഗം. അതാണ് മാനസിക നന്മയ്ക്കുള്ള മാര്ഗം.
No comments:
Post a Comment