Thursday, December 06, 2018

മൈത്രേയ മഹര്‍ഷി പറഞ്ഞു:..  പണ്ട് സനത് കുമാരാദി മഹര്‍ഷിമാര്‍ സാക്ഷാല്‍ സങ്കര്‍ഷണമൂര്‍ത്തിയോട് ഭഗവത് തത്വത്തെക്കുറിച്ച്  ചോദിച്ചു. താന്‍ എപ്പോഴും ഉപാസിച്ചുകൊണ്ടിരിക്കുന്ന ശ്രീവാസുദേവനെക്കുറിച്ചു പറയുന്നതിന് ആദിശേഷനായ ശ്രീ സങ്കര്‍ഷണ മൂര്‍ത്തിക്ക് ആയിരം നാവുതന്നെയായിരുന്നു.
സങ്കര്‍ഷണമൂര്‍ത്തിയില്‍നിന്ന് ഭാഗവതതത്വം ഗ്രഹിച്ച സനത് കുമാരാദികളില്‍നിന്നും സാംഖ്യായന മഹര്‍ഷി അവ ചോദിച്ചു മനസ്സിലാക്കി. ഈ സാംഖ്യായന മഹര്‍ഷി ഈ ഭാഗവതതത്വം പരാശര മഹര്‍ഷിക്കും ബൃഹസ്പതിക്കും ഉപദേശിച്ചു. ഈ പരാശര മഹര്‍ഷിയില്‍നിന്നുമാണ് ഞാന്‍ ആദ്യമായി ഭാഗവതതത്വങ്ങളെക്കുറിച്ചറിയുന്നത്. ഹേ വിദുരരേ, പരാശര മഹര്‍ഷിയില്‍നിന്നും കേട്ടറിഞ്ഞ ആ തത്വം ഞാന്‍ അങ്ങേക്കും ഉപദേശിക്കാം.

No comments: