Tuesday, December 18, 2018

പശ്ചാത്താപം പരിഹാരം
പീരുമേട്ടിൽ അമ്പതോളം വയസ്സ് പ്രായം വരുന്ന ഒരു സ്ത്രീ തൃപ്പാദങ്ങളുടെ കാലിൽ തൊട്ട് തൊഴാനൊരുങ്ങി തൃപ്പാദങ്ങൾ കാല് പെട്ടെന്ന് പിറകോട്ട് വലിച്ചു .അവർ തറയിൽ കൈകൾവച്ച് കുനിഞ്ഞ് തല അതിൽ വച്ച് വിങ്ങിക്കരയാൻ തുടങ്ങി .അല്പ സമയം കഴിഞ്ഞപ്പോൾ സ്വാമികൾ കല്പ്പിച്ചു' എഴുന്നേൽക്കൂ. സ്ത്രി യുടെ കരച്ചിൽ വർധിച്ചതേയുള്ളൂ. എഴുന്നേൽക്കാൻ തൃപ്പാദങ്ങൾ ഒന്നുകൂടി ആവശ്യപ്പെട്ടു .സ്ത്രീ എഴുന്നേറ്റുനിന്ന് വീണ്ടും കരയാൻ തുടങ്ങി '' സാരമില്ല എല്ലാം നേരെയാകും " പശ്ചാത്താപം പരിഹാരം സ്വാമികൾ അരുളിചെയ്തു.
സ്ത്രീയുടെ മുഖത്ത് ആശ്വാസത്തിനും ആത്മശാന്തിയുടെ സംതൃപ്തി ദ്യശ്യമായി അവർ പാപപങ്കിലമായ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത് കുറ്റം ഏറ്റുപറഞ്ഞ് ഹ്യദയഭാരം കുറയ്ക്കാ വാനാണ് തൃപ്പാദസന്നിധിയിൽ എത്തിയത് അതിനു ശേഷം ശേഷം ആ സ്ത്രീ വളരെ സാത്വികമായ ഒരു ജീവിതം നയിക്കുകയും പലപ്പോഴും ശിവഗിരിയിൽ വന്ന് ത്യപ്പാദങ്ങളെ വന്ദിക്കുകയും ചെയ്യുമായിരുന്നു.
(കെ ഗോപാലൻ തന്ത്രികൾ കോട്ടയം ഗുരുദേവ സ്മരണകൾ പേജ് 245)

No comments: