ഇതിഹാസങ്ങളും പുരാണങ്ങളും രചിക് കപ്പെട്ട കാലത്തുതന്നെ കേരളത്തിന് ഒരു സ്വതന്ത്ര സ്വഭാവമുണ്ടായിരുന്നു എന്ന് മനസ്സിലാക്കം. ബി.സി.എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന രാമായണത്തി ലെ കിഷ്കിന്ധാകാണ്ഡം 41-ആം സർഗത്തിൽ കേരളത്തെപ്പറ്റി പരാമർശമുണ്ട്. സുഗ്രീവൻ, വാനരന്മാരെ ദക്ഷിണദേശത്തേയ്ക്കയക്കുമ്പോൾ കാണാവുന്ന രാജ്യങ്ങളെപ്പറ്റി വാല്മീകി ഇങ് ങനെ പറയുന്നു:
നദീം ഗോദാവരീം ചൈവ സർവമേവാനുപശ്യത
തഥൈവാന്ധ്രാൻ ച പൗണ്ഡ്രാൻ ച ചോളാൻ പാണ്ഡ്യാൻ ച കേരളാൻ
മഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രമിഡം, കേരളം, കർണാടകം മുതലായ നാമങ്ങൾ വരുന്നു. അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ കേരളരാജ്യമുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം. മഹാഭാരതത്തിൽ ആദിപർവം 175ആം അധ്യായത്തിലും, സഭാപർവം 31ആം അധ്യായത്തിലും, വനപർവം 254ആം അധ്യായത്തിലും, ദ്രോണപർവം 70ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. രുക്മിണീസ്വയംവരത്തിൽ സംബന്ധിക്കുന്നതിനായി ദക്ഷിണദേശത്തുനിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദർഭ രാജധാനിയിൽ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ പ്രസ്താവിക്കുന്നു. ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. wiki
No comments:
Post a Comment