Friday, December 21, 2018

ഹരേ ഗുരുവായൂരപ്പാ ശരണം.....
ആനന്ദം അല്ലെങ്കിൽ ചൈതന്യം അതാണ് ഭഗവാന്റെ സ്വഭാവം. ഭഗവൽ ഭക്തരുടെ മുഖത്ത് ഇത് ദർശിക്കുവാൻ സാധിക്കും. കാളിയിൽ ശരണാഗതി അടഞ്ഞ രാമകൃഷ്ണ പരമഹംസരിലും അരുണാചലേശ്വരന്റെ അടുത്ത് അഭയം പ്രാപിച്ച രമണമഹർഷിയിലും ഇപ്രകാരം ദർശിച്ച അനേകം മഹാത്മാക്കൾ ഉണ്ട്. ചിന്മയാനന്ദ സ്വാമി പറയും ആദ്യമായി തിരുവണ്ണാമലയിൽ എത്തി രമണമഹർഷിയുടെ മുന്നിൽ എത്തിയപ്പോൾ മഹർഷിയുടെ കണ്ണുകളിലെ തിളക്കം സ്വാമിയുടെ ഹൃദയത്തിലേക്ക് ഇറങ്ങുന്ന അനുഭവം തോന്നിയത്രെ!. ഈ ആത്മചൈതന്യം എല്ലാവരിലും ഉണ്ട്. പക്ഷേ നമ്മള്ളിലും അഹം എന്ന ബോധം ഇതിനെ മറക്കുന്നു. എന്നാൽ നാമസങ്കീർത്തനത്തിലൂടെ അഹം എന്ന ബോധത്തെ മറിക്കടന്ന് ഈ ചൈതന്യം പ്രകാശിക്കുമ്പോൾ ഭഗവാനോട് അടുക്കാൻ സാധിക്കുന്നു. നിരന്തരം ഭഗവാനിലേക്ക് അടുക്കുന്ന സാധനയാണ് ഭക്തി എന്ന് പറയുന്നത്. ഭക്തി ദൃഢമായാൽ ക്രമേണ ഞാനെന്ന ബോധം നശിച്ച് പരമാത്മാവെന്ന ഭാവം ഉൽഭവിക്കുന്നു.....
ഗുരുവായൂരപ്പന്റെ കൃപാകടാക്ഷം എല്ലാവരിലും അനുഭവപ്പെടാൻ പ്രാർത്ഥിക്കുന്നു..... ഹരേ നാരായണ ഹരേ നാരായണ,,,,,sudhir chulliyil

No comments: