Friday, December 21, 2018

പരമാത്മാവിന്റെ സ്വരൂപത്തെയാണ് ഇനി വര്‍ണ്ണിക്കുന്നത്. അതിനെ അറിഞ്ഞാലുള്ള ഫലത്തെയും പറയുന്നു.
സംയുക്തമേതത് ക്ഷ രമക്ഷരം ച
വ്യക്താവ്യക്തം ഭരതേ വിശ്വമീശ:
അനീശശ്ചാത്മാ ബധ്യതേ ഭോക്തൃ ഭാവാത് -
ജ്ഞാത്വാ ദേവം മുച്യതേ സര്‍വ്വ പാശൈ:
നശിക്കുന്നതും നശിക്കാത്തതുമായതും വ്യക്തമായതും അവ്യക്തമായതുമാണത്. വിശ്വത്തിന്റെ മുഴുവന്‍ ഭരണകര്‍ത്താവാണ്. ജീവാത്മായിരുന്ന് വിഷയങ്ങളെയൊക്കെ അനുഭവിക്കുന്നതും പല ബന്ധനങ്ങളില്‍ പ്പെട്ട് കിടക്കുന്നതും . പരബ്രഹ്മസ്വരൂപത്തെ അറിയുന്നവര്‍ എല്ലാ കെട്ടുപാടുകളില്‍ നിന്നും മോചിക്കപ്പെടുന്നു.

No comments: