Thursday, December 13, 2018

ഗുരുവായൂരപ്പാ ശരണം... ഇന്ന് അതി മനോഹര ഭാവത്തിലുള്ള അലങ്കാരം ആണ്. അമ്പാടി കണ്ണനായി കക്ഷത്തിൽ പൊന്നോടകുഴൽ തിരുകി , വെണ്ണക്കലത്തിൽ കൈയ്യിടുന്ന രൂപം... ഹരേ ഹരേ.. ചുറ്റും വനമാലയാൽ അലങ്കരിച്ച അതി മനോഹരം രൂപം..... പൊൻപ്രഭയാലും നെയ്യ്തിരി പ്രഭയാലും ശ്രീലകത്തിൽ വിളങ്ങുന്നു ഹരേ ഹരേ.......
കോനോപനിഷത്ത്, മൂന്നാം ഖണ്ഡം, നാലാം ശ്ലോകം.....
" തദഭ്യദ്രവത് തമഭ്യവദത് , കോfസീതി, അഗ്നിർവാ അഹമസ്മീത്യബ്രവീജ്ജാതവേദാ വാ അഹമസ്മിതി "
യക്ഷത്തിന്റെ അടുത്തു ചെന്ന അഗ്നിയോട് അങ്ങ് ആരാണ് എന്ന് ചോദിച്ചു. അഗ്നി പറഞ്ഞു ഞാൻ ജാതവേദസ്സ് എന്ന പേരിൽ അഭിമാനത്തോടെ പറഞ്ഞു.
ഭഗവാൻ നമ്മുടെ അഹങ്കാരത്തെ കഴുകി കളഞ്ഞ് മനസ്സ് നിർമലപ്പെടുത്തിയേ അനുഗ്രഹിക്കൂ. നാരായണിയ രചനയിൽ ഏർപ്പെട്ട ഭട്ടതിരിപ്പാട് ആദ്യ രണ്ടു ദശകത്തിൽ തന്റെ പാണ്ഡിത്യം മുഴുവൻ പ്രകടിപ്പിച്ചുവത്രെ! അതിൽ പ്രാർത്ഥനയില്ല പാണ്ഡിത്യമേ ഉണ്ടായുള്ളൂ. പൊതുവെ ഭക്തപ്രിയനായ ഗുരുവായൂരപ്പൻ ഭട്ടതിരിപ്പാടിന്റെ വാതരോഗം കുറച്ച് കൂടുതലാക്കി. മൂന്നാം ദശകം എഴുതി പ്രാർത്ഥിച്ച ഭട്ടതിരിപ്പാട് പിറ്റേന്ന് രാവിലെ തിരിച്ചു പോകാൻ തീരുമാനിച്ചു. അന്ന് രാത്രി കണ്ണൻ ഭട്ടതിരിപ്പാടിന്റെ വേദന കുറച്ചു എന്നിട്ട് പറഞ്ഞു പോകരുത് മുഴുവൻ ആക്കാതെ പോകരുത് അങ്ങയുടെ ഭക്തി രസം ഇതിൽ ചേർക്കൂ ... വാതരോഗം ഭേദമാക്കാം ന്ന് പറഞ്ഞുവത്രെ! .... പിന്നെയുള്ള ദശകങ്ങളിൽ ആ വിനയം കലർന്ന ഭക്തി ഭാവം കാണാം....
ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിന് പാത്രീഭൂതരാകാൻ എല്ലാവർക്കും സാധിക്കട്ടെ.... ഹരേ ഹരേ....sudhir chulliyil

No comments: