വാല്മീകി രാമായണം-51
ദശരഥന് രാമനോടുള്ളത് പുത്ര വാത്സല്യത്തിനും മുകളിലായി പറയാൻ സാധിക്കാത്ത ഒരു ആകർഷണമാണ്. വാല്മീകി പറയുന്നു വിഷ്ണു സനാതന: എന്ന് ആ സനാതന വസ്തു ഒരു രൂപത്തെ ധരിച്ച് മുന്നിൽ വന്ന് നിൽക്കുമ്പോൾ നമ്മളറിയാതെ തന്നെ ഹൃദയം അതിലേയ്ക്ക് ആകർഷിക്കപ്പെടുന്നു വലിക്കപ്പെടുന്നു.
രാമന്റെ ഗുണങ്ങൾ വർണ്ണിക്കുകയാണെങ്കിൽ
സചനിത്യം പ്രശാന്താത്മാ
മൃദു പൂർവ്വം ച ഭാഷതേ
ഉച്ചം മാനേവി പരുഷം
നോത്തരം പ്രതിപദ്ധ്യതേ
സചനിത്യം പ്രശാന്താത്മാ
മൃദു പൂർവ്വം ച ഭാഷതേ
ഉച്ചം മാനേവി പരുഷം
നോത്തരം പ്രതിപദ്ധ്യതേ
നല്ല മൃദുവായി സംസാരിക്കുന്നവൻ. ആരെങ്കിലും കടുത്ത് സംസാരിച്ചാൽ പോലും തിരിച്ച് പ്രതികരിക്കില്ല.
കദാചിത് ഉപകാരേണ കൃതേനൈകേന തുഷ്യതി ന സ്മരത്യപകാരാണാം ശതമപി ആത്മവൈത്കയാം
കൃതജ്ഞത രാമന്റെ മറ്റൊരു ഗുണം. ഒരാൾ ഒരുപകാരം ചെയ്താൽ അത് എപ്പോഴും മനസ്സിൽ വയ്ക്കുക. അതിനു ശേഷം എത്ര തവണ അപകാരം ചെയ്താലും അത് ഗൗനിക്കില്ല.
രമണ ഭഗവാന് എപ്പോഴും ഉപദ്രവം ചെയ്തിരുന്ന ഒരു മനുഷ്യനെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് ഒരു കാലത്ത് ഈ മനുഷ്യൻ എനിക്ക് എത്ര ഉപകാരം ചെയ്തിട്ടുണ്ടെന്നറിയാമോ എന്ന്.
രമണ ഭഗവാന് എപ്പോഴും ഉപദ്രവം ചെയ്തിരുന്ന ഒരു മനുഷ്യനെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് ഒരു കാലത്ത് ഈ മനുഷ്യൻ എനിക്ക് എത്ര ഉപകാരം ചെയ്തിട്ടുണ്ടെന്നറിയാമോ എന്ന്.
ലൗകികരെ ശ്രദ്ധിച്ചാൽ അറിയാം ഒരു മാസം മുഴുവൻ നമ്മളവർക്ക് ഏതെങ്കിലും തരത്തിൽ ഉപകാരം ചെയ്താലും ഒരു തവണ ചെയ്തില്ലെങ്കിൽ അതോടെ തീർന്നു എല്ലാം. ഇനി ഒന്നും നോക്കാതെ കൊടുത്തു കൊണ്ടേ ഇരുന്നാൽ ഇത് തരേണ്ടത് നിങ്ങളുടെ കടമയാണെന്നുള്ള രീതിയിലാവും അവർ പ്രതികരിക്കുക. കൃതജ്ഞത ഹൃദയത്തിൽ നിന്ന് വരേണ്ടതാണ്. അതു തന്നെയാണ് ഭക്തിയും. ഈശ്വരനോട് പ്രാർത്ഥിക്കുമ്പോഴും നാം ഇതേ മനോഭാവത്തിലാണ് പ്രാർത്ഥിക്കേണ്ടത്. അങ്ങയുടെ ഈ കരുണയ്ക്ക് പകരമായി എനിയ്ക്ക് എന്തു നല്കുവാൻ സാധിക്കും ഭഗവാനേ എന്നാവണം നമ്മുടെ പ്രാർത്ഥന. ഭക്തി ഗ്രന്ഥങ്ങളിലെല്ലാം ഇതു തന്നെയാണ് പറയുന്നത്.
അതെങ്ങനെയാണ് ഉപകാരത്തെ മാത്രം മനസ്സിൽ വച്ച് ഒരാൾ ചെയ്യുന്ന ദ്രോഹത്തെ കാര്യമാക്കാതിരിക്കുന്നത്. ആർക്കാണ് അതിന് സാധിക്കുക. ആത്മാവിൽ രമിക്കുന്ന ഒരുവന് മാത്രം സാധിക്കുന്ന ഒന്നാണത്. രാമൻ സ്വരൂപത്തിൽ ഇരിക്കുന്നതിനാൽ ശരീരത്തെ ബാധിക്കുന്ന ഒന്നും ഉള്ളിലേയ്ക്ക് എടുക്കുന്നില്ല അഥവാ കാര്യമാക്കുന്നില്ല.
രമണ ഭഗവാനോട് ഒരു ഭക്തൻ പറഞ്ഞു ഒരാൾ എന്നട് എപ്പോഴും കോപിക്കുന്നു ഞാൻ എന്ത് ചെയ്യണം മഹർഷി. ഭഗവാൻ പറഞ്ഞു നീയും അയാളുടെ കൂടെ ചേർന്ന് നിന്നെ വഴക്കു പറയണം. നീ ഈ ശരീരത്തെ താനായി കരുതുന്നു. നിന്റെ ശരീരത്തെ നേതി നേതി എന്ന് നിഷേദിക്കുന്നില്ല. ആ രീതിയിൽ കണ്ടാൽ അയാൾ നിന്നെ നിന്ദിച്ചു കൊണ്ട് നിനക്ക് ഉപകാരമാണ് ചെയ്യുന്നത്.
രമണ ഭഗവാൻ മലയിൽ ധ്യാനത്തിലിരിക്കുമ്പോൾ ഒരു സാധു ഭഗവാൻ തന്റെ ഇച്ഛാനുസരണം നടക്കുന്നില്ലെന്നു കണ്ടപ്പോൾ മുഖത്ത് തുപ്പിയിട്ട് പോയി. ശിഷ്യർ ഇതു കേട്ട് ആശ്ചര്യത്തോടെ ചോദിച്ചു എന്നിട്ട് താങ്കൾ എന്ത് ചെയ്തു. അദ്ദേഹം പറഞ്ഞു എത്രയോ തവണ തുപ്പി കളഞ്ഞ ശരീരമാണിത് ഞാനത് തുടച്ച് കളഞ്ഞു. ഞാൻ ഈ ശരീരമല്ല എന്റെ സ്വരൂപത്തിൽ ഈ ശരീരമില്ല എന്ന് നിസന്ദേഹം ഉള്ളിൽ ഉറച്ചവർക്ക് മാത്രമേ ഇത്തരത്തിൽ പ്രതികരിക്കാൻ സാധിക്കു.
Nochurji
malini dipu
No comments:
Post a Comment