Friday, December 07, 2018

എന്താണ് സപ്താഹങ്ങളെ യജ്ഞം എന്ന് പറയുന്നത്. ഉദാ. ഭാഗവതയജ്ഞം , നാരായണീയ യജ്ഞം എന്നിങ്ങനെ? ആചാര്യന്മാർ പറയുന്നത് കേട്ടു നോക്കൂ. അപ്പോൾ മനസ്സിലാവും ഇതിന്റെ പെരുൾ . ഭാഗവതത്തിൽ പ്രഹ്ലാദൻ 9 ഭക്തി സാധനയെ പറ്റി പറയുമ്പോൾ ആദ്യം വേണ്ടത് ശ്രവണം ,പിന്നെ കീർത്തനം . ഇതിൽ ശ്രവണം വളരെ ബുദ്ധിമുട്ടായ ഒരു ക്രിയയാണ് കാരണം ശ്രവണ സമയത്ത് മനസ്സ് പുറം വിഷയത്തിൽ ഓടി നടക്കും .അതുകൊണ്ട് ഭഗവദ് നാമങ്ങൾ കേട്ടും മഹിമകൾ കേട്ടും ഒരു പക്വത വരുത്തണം നമ്മളെ .എന്നാലെ ശരിക്കുള്ള ശ്രവണം സാധ്യമാകൂ . അതിനാൽ ഇതിനെയും ഒരു യജ്ഞം എന്ന് പറയാം. ശ്രവണ യജ്ഞം .
ഇനി യജ്ഞം എന്ന് കേട്ടാൽ നമ്മുടെ മനസ്സിൽ ആദ്യം ഓർമ്മ വരുന്നത് എന്താ , യജ്ഞ കുണ്ഠം ,(ഹോമകുണ്ഠം,). എന്നാണ് .പിന്നെ ഒരു പുരോഹിതൻ മന്ത്രം ചൊല്ലി തരുന്നു , കർത്താവ് സമ്മിത്തുകളും ,ഹവിസ്സും അഗ്നിയിലേക്ക് ഹോമം ചെയത് അഗ്നി അതത് ദേവതയിൽ എത്തിച്ച് നമ്മളെ ആ ദേവത അനുഗ്രഹിക്കന്നു എന്നതാണ് യജ്ഞം കൊണ്ട് ഉദ്ദ്യേശിക്കുന്നത്.
ഇതാണ് ഈ സപ്താഹ യജ്ഞവും അല്ലെങ്കിൽ ശ്രവണ യജ്ഞവും . നോക്കൂ ഇവിടെ നമ്മളുടെ കർണ്ണങ്ങളാകുന്ന ഹോമകുണ്ഠം ത്തിൽ ആചാര്യൻ ഭാഗവതത്തെ ഹോമദ്രവത്തിന്റെ രൂപത്തിൽ ഇടുന്നു. .അപ്പോൾ നമ്മളിലെ ഭക്തിയുടെ സഹായത്താൽ അത് പുകഞ്ഞ് കത്തി ഒരു ഹവിസ്സ് ആയി മാറി നമ്മളിലെ അന്തർയ്യാമിയായ ശ്രീ മന്ന് നാരായണന്റെ അടുത്ത് എത്തിക്കുന്നു. തൽഫലമായി അദ്ദേഹം നമ്മുക്ക് ജ്ഞാനം തരുന്നു.
ഇതാണത്രെ പുരാണ പാരായണങ്ങളെ യജ്ഞം എന്ന് പറയുന്നതിന്റെ പൊരുൾ 

No comments: