Tuesday, December 04, 2018

ഹരേ ഗുരുവായൂരപ്പാ .. ഇന്ന് അങ്ങ് പുതിയത് എന്ന് തോന്നിക്കുമാറ് പൊൻ അരഞ്ഞാൺ ധരിച്ച് .. പൊന്നോട കുഴൽ കൈയ്യിൽ പിടിച്ച് ..വെള്ള മന്ദാര മാലയാൽ അലങ്കരിച്ച അതി മനോഹര രൂപം ... ഹരേ കൃഷ്ണാ......
ഇത് കേനോപനിഷത്തിലെ ഏട്ടാമത്തെ മന്ത്രമാണ്....
" യത് പ്രാണേന ന പ്രാണിതി യേന പ്രാണ: പ്രണീയതേ
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ"
യാതൊന്നാണോ പ്രാണൻ മുഖേന പ്രേരിതമാകത്തത് എന്നാൽ യാതൊന്നിൽ നിന്നാണോ പ്രാണന് പ്രേരണ ലഭിക്കുന്നത് അതിനെത്തന്നെ ബ്രഹ്മമെന്ന് മനസ്സിലാക്കുക. പ്രാണന് ഉപാസന വിഷയമായത് ബ്രഹ്മമല്ല.
അദ്വൈതം എന്നത് പരമമായ ലക്ഷ്യമാണ്. അത് അറിഞ്ഞാൽ പിന്നെ മറ്റു വിഷയമൊന്നുമില്ല. ശുദ്ധമൊനമാണ് ഫലം. രമണമഹർഷി അനുഭവിച്ച പോലെ ആത്മാനന്ദം .... ജരാസസ വധത്തിൽ ഭീമന് തന്റെ പ്രാണ ശക്തിയിൽ അഹങ്കാരം ഉണ്ടായി എതാണ്ട് ഇരുപത്തി ഏട്ട് ദിവസം യുദ്ധം ചെയ്തു എന്നാൽ എപ്പോൾ ഈ അഹങ്കാരം ശമിച്ച് കൃഷ്ണനെ അഭയം പ്രാപിച്ചുവോ അപ്പോൾ ഭീമന് ജരാസന്ധനെ നിഗ്രഹിക്കാൻ സാധിച്ചു. ജരാസന്ധൻ എന്നാൽ ജരയുമായി സന്ധി ചെയ്തവൻ അതായത് ക്ലേശവുമായി ബന്ധം ഉണ്ടാക്കിയവൻ. നമ്മള്ളും ഈ ക്ലേശത്തെ കീഴടക്കാൻ നമ്മുടെ അഹങ്കാരത്തെ വിനിയോഗിക്കും എന്നാൽ പ്രാരബ്ദം കൂടി വരുമ്പോൾ ഭഗവാനിലേക്ക് ഒന്ന് തിരിയാൻ ബുദ്ധി പ്രചോതനം നൽകും അങ്ങനെ ഇതിൽ നിന്നും മോചിതരാവും...." കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണത ക്ലേശ നാശായ ഗോവിന്ദായ നമോ നമ:"..... ആ ഗുരുവായൂരപ്പനല്ലാതെ വേറെ ആരുമില്ല വിവിധ തരം ക്ലേശത്തിൽ നിന്ന് കരക്കയറ്റു വാൻ..... ഹരേ ഹരേ....sudhir chulliyil

No comments: