Wednesday, December 12, 2018

വൃ ത്രാസുരൻ ഭാഗവതത്തിൽ പറയുന്നു
ന നാക പൃഷ്ഠം ന ച പാര മേഷ് ഠ്യം
ന സാർവ ഭൗമം ന ര സാധിപത്യം
ന യോഗസിദ്ധീരപുനർഭവം വാ
സമജ്ഞ സ! ത്വാ വിരഹയ് വ കാങ് ക്ഷേ
ഭഗവാനേ എനിക്ക് സ്വർഗ്ഗവും വേണ്ട എനിക്ക് രാജ്യാധിപത്യവും വേണ്ട പാതാളാതി ലോകങ്ങളും വേണ്ട എന്തിനു വേണ്ടു പുനർജന്മം ഇല്ലാതിരിക്കണം എന്ന ആഗ്രഹം പോലും ഇല്ല. അങ്ങയുടെ പാദം വിടാതെ പിടിച്ചു കൊണ്ടിരിക്കണം. ശാന്തിക്ക് ഇതൊക്കെ തടസ്സമാണ്. ഏതൊരാഗ്രഹവും ശാന്തിക്ക് തടസ്സമാവും. ആഗ്രഹം കൊണ്ട് കിട്ടണ്ടതല്ല ബ്രഹ്മം. തിരുമൂലർ തമിഴിൽ പറഞ്ഞു ആശയെ അറുമിൻ‍ ആശയെ അറുമിൻ
ആശയെ ഉപേക്ഷിക്കൂ.അറുമിൻ എന്നു വച്ചാൽ മുറിച്ചുകളയുക
അടുത്ത വാക്കു കേട്ടാൽ ആശ്ചര്യപ്പെട്ടു പോകും നമ്മള് .
ഈശനോടാകിലും ആശയെ അറുമിൻ
ആ ശൈപടപടതുമ്പൻതാ നൈ
ആ ശൈ വിടവിട ഇമ്പം താനേ
ആശയെ മുറിച്ചു കളയൂ എന്നാണ്. എന്നിട്ട് രണ്ടു പ്രാവശ്യം പറഞ്ഞു ആശയെ മുറിച്ചു കളയാ. ലൗകികമായ ആശയെ മുറിച്ചുകളയാ, ആത്മീയമായ ആശ അതും വിട്ടു കളയുക. എന്നു വച്ചാലോ ആഗ്രഹം കൊണ്ടു കിട്ടണ്ടതല്ല.എന്നിട്ടു അവസാനം പറഞ്ഞു ഈശ്വരനോടു പോലും വയ്ക്കരുത് എന്നാണ്. എന്താ ഈശ്വരനോടുള്ള ആഗ്രഹം കൊണ്ടാണ് ലൗകികമായ ആഗ്രഹങ്ങളൊക്കെ പോണത്. അവസാനം ആ ആഗ്രഹം ഉള്ളോടത്തോളം കാലം ഈശ്വരനെന്താ എന്നു പിടി കിട്ടില്ല. ഈ ആഗ്രഹവും ഈശ്വരാനുഭൂതിക്ക് തടസ്സമായി നില്ക്കും. ആ ആഗ്രഹവും പോകുമ്പോൾ എന്ത് അവശേഷിക്കുന്നുവോ അതാണീശ്വരൻ .ആ ആഗ്രഹവും ഈശ്വരനെ വിടേയോ പുറത്ത് ഉണ്ട് എന്നും എന്തോ അറിയാനുണ്ട് എന്നും എവിടുന്നോ പിടിക്കണം ന്നും വിചാരിച്ചു കൊണ്ടിരിക്കുന്നതു വരെ ഈശ്വരാനുഭൂതി ഉണ്ടാവുന്നില്ല.
(സാംഖ്യയോഗം - നൊച്ചൂർ ജി )..sunil namboodiri

No comments: