Sunday, December 09, 2018

Sudheesh namboodiri.
പ്രിയ മിത്രങ്ങളേ ,
ഉത്തരവാദ ടൂറിസം സ്വകാര്യ മേഖലയിൽ നിന്ന് പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലേയ്ക്ക്‌ മാറ്റുന്ന നടപടികൾ നടന്നു വരുന്നു. പലപ്രകാരേണ പരിമിതികളുള്ള ഇത്തരം സംരംഭങ്ങൾക്ക്‌ സർക്കാർ തലത്തിൽ അംഗീകാരം കിട്ടുന്നതും അതിനു വേണ്ടതായ വിദഗ്ദ നിർദ്ദേശങ്ങൾ സൗജന്യമായി ലഭ്യമാകുന്നതും തികച്ചും ശുഭോദർക്കമായ ഒരു കാര്യമത്രെ.
ചുരുങ്ങിയ വിഭവങ്ങൾ കൊണ്ട്‌ നമുക്കും ഈ സംരംഭത്തിൽ പങ്കാളികളാവാമെന്നതാണു ഇതിന്റെ പ്രത്യേകത. ഒരു ഉദാഹരണം മാത്രം പറയാം. നമ്മുടെ ഇല്ലങ്ങളിൽ തട്ടിൻ പുറത്തും ,പുതിയ ഗൃഹമുണ്ടാക്ക്ക്കുമ്പോൾവിറകുപുരയിലുമൊക്കെ തള്ളുന്ന നാഴി,ഇടങ്ങഴി, ലോഹപ്പാത്രങ്ങൾ (സ്റ്റീലൊഴികെ) , മൺ,കളിമൺ ഭരണികൾ,മരയുരുപ്പടികൾ....തുടങ്ങി അലക്ഷ്യമായി ചുരുട്ടിയെറിയുന്ന പഴയ പത്ര-മാസികകൾക്കും ഉപയോഗിച്ച്‌ വലിച്ചെറിയുന്ന പെന്നുകൾക്കും വരെ ആന്റിക്‌ വാല്യു ഉണ്ടെന്ന സത്യം ആദ്യം തിരിച്ചറിയണം. ആ വക സാധനങ്ങളൊക്കെ വൃത്തിയാക്കിയെടുത്ത്‌ മനോഹരമായി ഒരിടത്ത്‌ നിരത്തിവെച്ച്‌ ആവശ്യമുള്ളവയ്ക്ക്‌ ലഘുവിവരണവും നൽകിയാൽ നിങ്ങൾക്കും ഈ വലിയ സംരഭത്തിൽ പങ്കാളികളാവാം. ഭാക്കിയുള്ളവയൊക്കെ പഞ്ചായത്ത്‌ /മുനിസിപ്പാലിറ്റി/കോർപ്പറേഷൻ അധികാര പരിധികൾക്കുള്ളിൽ രൂപീകരിച്ച റ്റൂറിസം പ്രമോഷൻ കൗൺസിലധികൃതർ ചെയ്തുകൊള്ളും. ഇത്തരം പദ്ധതികളിൽ ഭാഗഭാക്കാവുന്ന നിങ്ങൾക്ക്‌ ചെറുതല്ലാത്ത വരുമാനവും ലഭ്യമായിത്തുടങ്ങും.
നമ്മുടെ ഭൂതകാല പൈതൃകങ്ങളുടെ ഇത്തരം തിരുശേഷിപ്പുകൾ (താളിയോല, ആവണപ്പലക, ഭരണികൾ,പെട്ടികൾ...) ചുളുവിലയ്ക്ക്‌ സ്വന്തമാക്കാൻ പല ഏജന്റുമാരും ഈയിടെ താത്പര്യം കാണിയ്ക്കുന്നത്‌ ഇത്തരം പദ്ധതികളുടെ സാമ്പത്തീകലാഭവും അതിനോടനുബന്ധിച്ചുള്ള സർക്കാർ പരിരക്ഷകളും മനസ്സിൽ കണ്ടുകൊണ്ടാണെന്ന് നമ്മൾ മനസ്സിലാക്കുന്നതോടൊപ്പം നമ്മുടെ ശുദ്ധമനസ്സ്‌ മുതലെടുക്കുവാൻ ഇനിയും മറ്റുള്ളവരെ നമ്മളായിട്ട്‌ അനുവദിയ്ക്കരുതെന്നും ഒരിയ്ക്കൽക്കൂടി പറഞ്ഞുകൊള്ളട്ടെ.
ഈ വക കാര്യങ്ങളെപ്പറ്റി പ്രാഥമിക നിർദ്ദേശങ്ങൾ ലഭിയ്ക്കാൻ ഈ രംഗത്ത്‌ വിജയശ്രീലാളിതരായ സന്തോഷ്‌ താന്നിക്കാട്‌, കെ.പി.ദാമോദരൻ എന്നീ ഗ്രൂപംഗങ്ങളെ സമീപിയ്ക്കാവുന്നതാണു.
നാം നമ്മുടെ പൈതൃകം.
Damodaran KP

No comments: