Sunday, December 09, 2018

ഇന്നത്തെ ചിന്തകൾ*
*ഹൃദയത്തിൽ നിന്നും കുമിള കണക്കെ പൊട്ടി പറക്കുന്ന അനേകം ചിന്തകളിൽ ചിലതിന്റെ നിരന്തരമുള്ള ഉപയോഗ - ഇടപെടലുകളിലൂടെ ഏകീഭവിച്ചു അവശേഷിക്കു മ്പോൾ മനസ്സു രൂപപ്പെടുന്നു. അനുബന്ധമായി അതൊരു ഓർമ്മയായി ബുദ്ധിയിൽ ശേഖരിക്കപ്പെടുന്നു.ഒടുവിൽ അത് വ്യക്തിയുടെ സ്വഭാവം ആയി വിശേഷിപ്പിക്കപ്പെടുന്നു*
*ഇങ്ങനെ രൂപപ്പെട്ട മനസ്സിന്റെ പ്രവർത്തനം ഈശ്വരപ്രധാന്യവും ഭൗതീക പ്രധാന്യവും ഉള്ളത് ആകാം.*
*കുടുംബം,*
*സുഹൃത്തു ക്കൾ,ബന്ധങ്ങൾ, സാഹചര്യ ങ്ങൾ,ഒക്കെ ഈ മനസ്സിന്റെ രൂപപ്പെടലിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട് എന്നതിനാൽ അവയ്ക്ക് വലീയ പ്രധാന്യമുണ്ട്.*
*കാരണം അത് വ്യക്തിയുടെ ജീവിതത്തേതന്നേ സ്വാധീനിക്കുന്നു*
*മേൽപറഞ്ഞ ഈ ചിന്ത "മാതാ പിതാ ഗുരു ദൈവം" എന്ന വാക്യത്തേ ഉൾക്കൊണ്ടു പരിശോധിക്കാം*
*അതുകൊണ്ട് ഈയുള്ളവന്റെ ചെറിയ ബുദ്ധി പറയുന്നു,-----*
*നല്ലചിന്തകൾ പരിപോഷിപ്പിക്കുന്ന മാതാവാണ് ലോക മാതാവായിതീരൂന്നത്*
*നല്ലപിതാവാണ്---* *സമൂഹത്തിൽ നല്ല ഗുരുവായി പരിണമിക്കുന്നത്. ആത്യന്തികമായി ലോകത്തിന്റെ ഗുരുവായി - ദൈവമായി മാറുന്നത്*
*ഇതായിരിക്കില്ലേ ശിവ - ശക്തി ദേവകുടുംബ കഥയുടെ സാരം*
*ഭഗവദ്ഗീതോപദേശ ത്തിലൂടെ ഭഗവാൻ*
*ശ്രീകൃഷ്ണൻ നമ്മേ പഠിപ്പിക്കുന്നത്*
*ഓരോ മാതാവും ലോകത്തിന്ന് മാതൃകയായി തീരട്ടെ*
*ഓരോ പിതാവും ഗുരുസ്ഥാന യോഗ്യരായി തീരട്ടെ*p.k.nambeesan

No comments: