Thursday, January 04, 2018

ശബരിമലയിലെ അയ്യപ്പൻ ബ്രഹ്മചാരിയാണ് എന്നുള്ളതാണ് സങ്കല്പം .
ബ്രഹ്മചര്യം എന്ന ഭാവത്തിനെ പോഷിപ്പിക്കുവാനാണ് ബ്രഹ്മ ചാരിയായ
അയ്യപ്പനെ കാണാൻ വ്രതമെടുത്തു പോകുന്നത് , അത് കൊണ്ടാണ് അവിടെ
യൗവ്വന യുക്തകളായ സ്ത്രീകൾ പ്രവേശിക്കണ്ട എന്ന് പറയുന്നത് .
കേരളത്തിൽ ഈ ബ്രഹ്മചര്യം പാലിച്ചു, വ്രതമെടുത്തു ശബരിമലയിൽ പോകാൻ പുരുഷന്മാരെ ഏറ്റവുമധികം പിന്തുണക്കുന്നത് സ്ത്രീകൾ തന്നെയാണ്. പുരുഷന്മാർ അവശ്യ ഘട്ടങ്ങളിൽ ബ്രഹ്മചര്യം പാലിക്കാനുള്ള പരിശീലനം നേടണം എന്നതിനെ ഏറ്റവും പിന്തുണക്കുന്നതും സ്ത്രീകൾ തന്നെയാണ് .
എന്നിരിക്കെ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന് നിർബന്ധം പിടിക്കുന്നത് ആരാണ് .
ഞാൻ നേരത്തെ പറഞ്ഞത് പോലെ ആചാരങ്ങളെല്ലാം അനാചാരങ്ങൾ ആണെന്ന് പറഞ്ഞവരും ആചാരങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നവരും ആണ് സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന് നിർബന്ധം പിടിക്കുന്നത്.
അങ്ങനെയുള്ള നിബന്ധനകൾ സമൂഹത്തിലെ എല്ലാ സ്ഥാപനങ്ങളിലും ഉണ്ട്.
ആൺകുട്ടികൾക്കായുള്ള സ്കൂളുകൾ ഉണ്ട് , അവിടെ പെൺകുട്ടികളെ പ്രവേശിപ്പിക്കണം
എന്നാരും ആവശ്യപ്പെടുന്നില്ല.
പുരുഷൻമാർക്ക് മാത്രമുള്ള തുണിക്കടകളുണ്ട്. അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കണം
എന്നാരും ആവശ്യപ്പെടാറില്ല , അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല
കാരണം സ്ത്രീകൾക്ക് മാത്രമായുള്ള തുണിക്കടകളും ഉണ്ട്
പുരുഷന്മാർക്ക് മാത്രമായി ബ്യൂട്ടി പാർലർ ഉണ്ട് ,സ്ത്രീകൾക്കും അവർക്കു മാത്രമായ ബ്യൂട്ടി പാർലർ ഉണ്ട്.
പുരുഷന്മാരുടെ ബ്യുട്ടിപാർലറിൽ സ്ത്രീകളെ അനുവദിക്കണം എന്ന് പറഞ്ഞു
ആരും സമരം ചെയ്തു കണ്ടിട്ടില്ല .
അതുപോലെ ശബരിമല എന്ന സ്ഥാപനം ബഹ്മചാരികളായ പുരുഷൻ മാർക്ക് മാത്രമായിക്കോട്ടെ എന്ന് ആ സ്ഥാപനം സ്ഥാപിച്ചവർ വിചാരിച്ചു .. അതിലെന്താണ് തെറ്റ് ???
പുരുഷന്മാർക്ക് മാത്രമായി ആരാധിക്കാൻ ഒരു സ്ഥാപനം വേണമെന്ന് പുരുഷന്മാർ ആവശ്യപ്പെട്ടാൽ അതിലെന്താണ് തെറ്റ്?
സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശനം ഇല്ല എന്നൊരു സാഹചര്യം ഇല്ല.
" മറിച്ചു ആറ്റുകാലമ്പലത്തിൽ പൊങ്കാലയിടുന്നത് സ്ത്രീകൾ മാത്രമാണ് "
" തമിഴ്നാട്ടിൽ സ്ത്രീകൾക്ക് മാത്രം പ്രവശനം ഉള്ള ക്ഷേത്രങ്ങൾ ഉണ്ട് ".
" മണ്ണാറശ്ശാലയിൽ പ്രമുഖ പൂജാരി സ്ത്രീയാണ് "
"സ്ത്രീകൾക്ക് പോകാവുന്ന മറ്റു ആയിരക്കണക്കിന് ക്ഷേത്രങ്ങൾ വേറെയുണ്ട് "
" സ്ത്രീകൾ ദേവതയായുള്ള ഏക മതാചാരം ക്ഷേത്രാചാരം മാത്രമാണ് "
ആരാണ് ഈ ആവശ്യം ഉന്നയിക്കുന്നത് ??
ക്ഷേത്രാചാരത്തിൽ വിശ്വസിക്കുന്ന സ്ത്രീകൾ ശബരിമലയിൽ പോകണം എന്നാവശ്യപ്പെടുനുണ്ടോ?
" ഇല്ല "
ശബരിമലയിൽ പോകണം എന്നാവശ്യപ്പെടുന്ന സ്ത്രീകൾ ( പുരുഷന്മാരും) ക്ഷേത്രാചാരത്തിൽ വിശ്വസിക്കുന്നവരാണോ ?
"അല്ല "
അപ്പോൾ പിന്നെ എന്തിനാണ് ഈ ആവശ്യം ഉന്നയിക്കുന്നത് ??
ഈ ബഹളമുണ്ടാക്കുന്ന സ്ത്രീകൾ അനുവാദം കിട്ടിയാൽ ശബരിമല ദർശനം നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ ??
" ഇല്ല "
മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കൊന്നും ഉത്തരമുണ്ടാവില്ല ..
ശരിക്കുമുള്ള ഉത്തരം ക്ഷേത്രാചാരങ്ങളെ എതിർക്കുകയും അവ ഒരിക്കലും ആചരിക്കാത്തവരുമാണ് ഈ പ്രശ്നം ഉന്നയിക്കുന്നത് എന്നതാണ് സത്യം .
അപ്പോൾ ഇവിടെ പ്രശ്നം ഹിന്ദുക്കളുടെ (ഹിന്ദുമതം ആചരിക്കുന്നവർ)) സ്വാഭിമാനമാണ് . അസംഘടിതരായ
ഹിന്ദുക്കളുടെ മേൽ ആർക്കു വേണമെങ്കിലും കുതിര കേറാം എന്നതാണ് സാഹചര്യം .
ഹിന്ദുക്കൾക്ക് (മതം ആചരിക്കുന്നവർ ) ഇത് നിലനില്പിന്റെയും നാശത്തിന്റെയും വിഷയമാണ്...facebook

No comments: