Wednesday, January 17, 2018

മൂന്നുപാധികളോടു കൂടിയിരുന്ന സ്ഥൂലശരീരവും ജാഗ്രത്തും അതിലെ അഭിമാനനാമങ്ങളും സ്വപ്നത്തില്‍ നശിക്കുന്നു. അതുകൊണ്ട് അവയൊന്നും ശിവസ്വരൂപമല്ല. അതുപോലെ രണ്ടുപാധികളോടു ചേര്‍ന്നിരുന്ന സൂക്ഷ്മശരീരവും സ്വപ്നാവസ്ഥയും അതിലെ അഭിമാനനാമങ്ങളും സുഷുപ്തിയില്‍ നശിക്കുമെന്നറിയപ്പെടുകയാല്‍ അവയും ശിവസ്വരൂപമല്ല. അതുപോലെ തന്നെ ഒരു ഉപാധിയോടു ചേര്‍ന്നിരുന്ന കാരണശരീരവും സുഷുപത്യവസ്ഥയും അഭിമാനനാമങ്ങളും തുരീയത്തില്‍ നശിക്കുമെന്നു ബോധിക്കുകയാല്‍ അവയും ശിവസ്വരൂപമല്ല. ഇങ്ങനെ മൂന്നവസ്ഥകളും മൂന്നു ശരീരങ്ങളും അഭിമാനനാമങ്ങളും ശിവസ്വരൂപമല്ലെങ്കില്‍ പിന്നെ ഏതാണ് എന്നാണെങ്കില്‍ പറയാം. സ്ഥൂലസൂക്ഷ്മകാരണശരീരങ്ങള്‍ക്കും തദന്തര്‍ഭൂതങ്ങളായ ജാഗ്രത്സ്വപ്നസുഷുപത്യവസ്ഥകള്‍ക്കും വിലക്ഷണമായി സാക്ഷിയായി പ്രകാശിക്കുന്ന ചൈതന്യമാണ് അസിപദാര്‍ത്ഥമനനതുര്യരൂപമായ ശിവം.chattampiswamiji

No comments: