യയാതി*
*▪️▫️▪️▫️▪️▫️▪️▫️▪️▫️▪️*
*പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന രാജാവും നഹുഷനു അശോകസുന്ദരിയിൽ ജനിച്ച പുത്രനുമാണ് യയാതി. യദുവിന്റെയും പുരുവിന്റെയും പിതാവ്.*
*▪️▫️▪️▫️▪️▫️▪️▫️▪️▫️▪️*
*പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന രാജാവും നഹുഷനു അശോകസുന്ദരിയിൽ ജനിച്ച പുത്രനുമാണ് യയാതി. യദുവിന്റെയും പുരുവിന്റെയും പിതാവ്.*
*വേദപണ്ഡിതനായിരുന്ന യയാതിക്ക് ദേവയാനി, ശർമിഷ്ഠ എന്നീ രണ്ട് ഭാര്യമാർ ഉണ്ടായിരുന്നു. അസുരന്മാരുടെ ഗുരുവായ ശുക്രാചാര്യരുടെ മകളായിരുന്നു ദേവയാനി. അസുരരാജാവായ വൃഷപർവ്വന്റെ മകളായിരുന്നു ശർമിഷ്ഠ. ദേവയാനിയുടെ തോഴിയായിരുന്നു ശർമിഷ്ഠ.*
*പുത്രന്മാർ*
*▪️▫️▪️▫️▪️▫️▪️▫️▪️▫️▪️*
*യയാതിക്ക് ദേവയാനിയിൽ ഉണ്ടായ മക്കളാണ് യദു, തുർവ്വാസു എന്നിവർ.*
*▪️▫️▪️▫️▪️▫️▪️▫️▪️▫️▪️*
*യയാതിക്ക് ദേവയാനിയിൽ ഉണ്ടായ മക്കളാണ് യദു, തുർവ്വാസു എന്നിവർ.*
*യയാതിക്ക് ശർമിഷ്ഠയിൽ ഉണ്ടായ മക്കളാണ് ദൃഹ്യു, അനു, പുരു എന്നിവർ.*
*ശർമിഷ്ഠയെ യയാതി വിവാഹം കഴിച്ചത് ദേവയാനി അറിയാതെ രഹസ്യമായി ആയിരുന്നു. ഇത് കണ്ടുപിടിച്ചപ്പോൾ ശുക്രാചാര്യർ ക്രുദ്ധനായി യയാതിയെ ശപിച്ചു. യയാതിയുടെ യൗവനം നഷ്ടപ്പെടട്ടെ എന്നായിരുന്നു ശാപം.*
*പിന്നീട് ആരെങ്കിലും അവരുടെ യൗവനം യയാതിയുമായി വെച്ചുമാറുവാൻ തയ്യാറാവുകയാണെങ്കിൽ യയാതിക്ക് തന്റെ യവനം തിരികെ ലഭിക്കും എന്നും ശുക്രാചാര്യർ അറിയിച്ചു.*
*യയാതി മക്കളെ ഓരോരുത്തരെയായി വിളിച്ച് അവരുടെ യൗവനം നൽകുവാൻ ആവശ്യപ്പെട്ടു. പുരു മാത്രമേ ഇതിനു തയ്യാറായുള്ളൂ. പുരുവിന്റെ യൗവനം യയാതിക്ക് ലഭിച്ചു. യയാതിയുടെ കാലശേഷം പുരു രാജ്യം ഭരിച്ചു.*....fb
No comments:
Post a Comment