Tuesday, January 02, 2018

ഇന്ദ്രിയങ്ങളേക്കാള്‍ മനസ്സും മനസ്സിനേക്കാള്‍ ബുദ്ധിയും ബുദ്ധിയേക്കാള്‍ മഹാനായ ആത്മാവും (ഹിരണ്യഗര്‍ഭനും) അതിനേക്കാള്‍ അവ്യക്തമായ മൂല പ്രകൃതിയും ഉത്തമമാകുന്നു. ‘സത്ത്വം’ എന്ന വാക്കുകൊണ്ട് ‘ബുദ്ധി’ എന്ന് അറിയണം. മുമ്പ് ‘ഇന്ദ്രിയേഭ്യഃ പതഹ്യര്‍ത്ഥാ’ എന്ന മന്ത്രത്തിന്റെ അര്‍ത്ഥം തന്നെയാണ് ഇവിടെയും. ഇന്ദ്രിയങ്ങളേയും ഇന്ദ്രിയവിഷയങ്ങളെയും ഇവിടെ പ്രത്യേകം വേര്‍തിരിച്ച് പറഞ്ഞിട്ടില്ല. ഇവ ഒരേപോലെയുള്ളവ ആയതിനാലാണത്. ക്രമത്തില്‍ മൂല പ്രകൃതിയിലേക്ക് പോകുന്തോറും ഓരോന്നും സൂക്ഷ്മങ്ങളും ഉത്തമങ്ങളുമാണ്.
ഇന്ദ്രിയേഭ്യ പരം മനോ മനസഃ സത്ത്വമുത്തമം
സത്ത്വാദധി മഹാനാത്മ മഹതോളവ്യക്തമുത്തമം.

No comments: