Friday, January 05, 2018

സ്വാമി ശിവാനന്ദ സരസ്വതി നിര്‍ദേശിക്കുന്ന പ്രാണായാമ പ്രക്രിയ
*****************************************************************************
അനുഷ്ഠിക്കേണ്ട വിധം:
*****************
സൗകര്യപ്രദമായ രീതിയില്‍ സോഫയിലോ, കസേരയിലോ ഇരിക്കാവുന്നതാണ്. രണ്ടു നാസാദ്വാരങ്ങളിലൂടെയും ശ്വാസം പരമാവധി അകത്തേക്ക് വലിച്ചു കയറ്റുക. കഴിയുന്നത്ര സമയം ശ്വാസം ഉള്ളില്‍ പിടിച്ചു നിര്‍ത്തുക. അതിനു ശേഷം ഇഷ്ടമന്ത്രം അല്ലെങ്കില്‍ ഓം എന്ന് ജപിച്ചു കൊണ്ട് ശ്വാസം കഴിയുന്നത്ര ദീര്‍ഘിപ്പിച്ചു പുറത്തു വിടുക. ശ്വസനത്തിന്റെയും, ശ്വാസം ഉള്ളി
ല്‍ നിലനിര്‍ത്തുന്നതിന്റെയും, നിശ്വാസത്തിന്റെയും സമയത്തില്‍ പ്രത്യേക അനുപാതം ഒന്നും പാലിക്കേണ്ടതില്ല. പക്ഷേ ഉച്ഛ്വാസനിശ്വാസങ്ങള്‍ വളരേ ദീര്‍ഘവും ആഴമേറിയവയും ആകുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പ്രയോജനങ്ങള്‍:
**************
പ്രാണായാമം പരിശീലിക്കുന്നതിന്റെ പ്രയോജനങ്ങള്‍ നിര്‍ണയാതീതമാണ്.
എല്ലാ പേശികള്‍ക്കും അയവ് വരുകയും നാഡികളെല്ലാം പൂര്‍വാധികം ആരോഗ്യം കൈവരിക്കുകയും ചെയ്യുന്നു. ശരീരിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും താളാത്മകമാവുന്ന തായി അനുഭവപ്പെടും. മനസ്സു ശാന്തമാകും. രക്ത ചംക്രമണം പൂര്‍വാധികം വര്‍ദ്ധിക്കുന്നതായി കാണാം. പ്രകടമായ ഒരു ആശ്വാസവും പരമാനന്ദവും നമ്മില്‍ നിറയുന്നതായി കാണാം. ഇത് പ്രഭാതത്തില്‍ കിടക്കയില്‍ കിടന്നുകൊണ്ടും ചെയ്യാവുന്നതാണ്. അപ്പോള്‍ നമ്മുടെ മനസ്സ് പിന്നീടുള്ള ജപത്തിനും ധ്യാനത്തിനും ദൈനംദിന കര്‍മ്മങ്ങള്‍ക്കും ഉത്സാഹ
ത്തോടെ തയ്യാറാകും.
വിനാശകരമായ ഇച്ഛ, കാമം, ക്രോധം എന്നിവ മനസ്സിന്റെ സമനില തെറ്റി ച്ചുകൊണ്ടി രിക്കുന്ന അവസരത്തില്‍ ഈ പ്രാണായാമം വളരെ ഫലപ്രദമാണ്. ഇതിന്റെ ശക്തിയാല്‍ മനസ്സ് ദുഷ്ചിന്തകളില്‍ നിന്നും യാന്ത്രികമായി പിന്മാറുന്നത് അനുഭവിച്ചറിയാവുന്ന താണ്. പഠിക്കുവാന്‍ ഇരിക്കുന്നതിന്റെ തൊട്ടുമുന്പ് ഇത് ചെയ്താല്‍ കൂടുതല്‍ ഏകാഗ്രത ലഭിക്കുമെന്നത് സുനിശ്ചയമാണ്. മാത്രവുമല്ല പഠന വിഷയം മനസ്സിലേക്ക് കൂടുതല്‍ ആഴത്തില്‍ ഗ്രഹിക്കപ്പെടും. മാനസിക പിരിമുറുക്കങ്ങള്‍ അകറ്റി ഉന്മേഷവാനായി ജോലിയില്‍ വ്യാപൃതരാകുവാന്‍ ജോലിസ്ഥലങ്ങളിലും പ്രാണായാമം പരിശീലിക്കാവുന്നതാണ് .
ഒരിക്കലും ക്ഷീണം അനുഭവപ്പെടുകയില്ല.വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഇത് പരിശീലിച്ചാല്‍ നമ്മിലെ നഷ്ടപ്പെട്ട ഊര്‍ജം മുഴുവനും നമ്മില്‍ തിരികെ പ്രവേശിക്കുന്നതാണ്.
ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഇതിന്റെ സുഖം അറിഞ്ഞാല്‍, പിന്നെ എന്ത് പ്രതിസന്ധി ഘട്ടം വന്നാലും നാം സ്വയം ഇതിനായി സമയം കണ്ടെത്തും എന്നതാണ്. ഇത് യാതൊരു വ്യവസ്ഥകള്‍ക്കോ പ്രമാണങ്ങള്‍ക്കോ വിധേയമല്ല. വളരെ ലളിതമാണ് . ഇത് ഈ
നിമിഷം മുതല്‍ തന്നെ മുടക്കം വരാതെ ചെയ്തു തുടങ്ങിയാലും.
(സ്വാമി ശിവാനന്ദ സരസ്വതി)

No comments: