*രാമായണതത്ത്വം*
*അദ്ധ്യാത്മരാമായണം*
*കർക്കിടകം - 26*
*11/8/18, ശനി*
*ഭാഗം -26*
*യുദ്ധകാണ്ഡം*
•••••••••••••••••••••••••••
യുദ്ധത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. പിറ്റേന്ന് പ്രഭാതത്തിൽ തന്നെ യുദ്ധമാരംഭിച്ചു. അതിഘോരമായ യുദ്ധം. ധാരാളം ആയുധങ്ങളും ദിവ്യാസ്ത്ര പ്രയോഗങ്ങളും നടന്നു. ഇരു സൈന്യത്തിനും നാശനഷ്ടങ്ങളും മരണവും സംഭവിച്ചു.
ശ്രീരാമചന്ദ്രൻ രാവണനെയും സഹോദരൻ കുംഭകർണ്ണനെയുമാണ് കൊല്ലുന്നത്, മറ്റുള്ളവരെ കൊല്ലുന്നത് ഹനുമാനും മറ്റു വാനരന്മാരുമാണ്. മേഘനാദന്റെ അസ്ത്ര പ്രയോഗത്താൽ മോഹാലസ്യപ്പെട്ട വാനരന്മാരെ ഉണർത്തിയത് ഹനുമാന്റെ ഔഷധ യാത്രയിലൂടെയാണ്. ഇന്ദ്രജിത്തിനെ വധിക്കുന്നത് ലക്ഷ്മണനാണ്. പന്ത്രണ്ട് വർഷം ആഹാര നിദ്രകൾ ഒഴിഞ്ഞ വ്രതശുദ്ധിയുള്ളവർക്കേ ഇന്ദ്രജിത്തിന്റെ വധിക്കാൻ കഴിയു. ശ്രീരാമന്റെ കൂടെയുള്ള ലക്ഷ്മണന്റെ വനവാസ ജീവിതം അങ്ങനെ തന്നെയായിരുന്നു. ഇതാണ് ലക്ഷ്മണനു ഇന്ദ്രജിത്തിനെ വധിക്കുവാൻ സാധിച്ച്.
അസ്ത്ര പ്രയോഗത്താൽ മോഹാലസ്യപ്പെട്ട ലക്ഷ്മണനു വേണ്ടി ഔഷധത്തിനായി ഹനുമാൻ ഹിമാലയത്തിലേക്ക് തിരിച്ചു. ചാരന്മാർ മുഖേന ഇതറിഞ്ഞ രാവണൻ കാലനേമിയെ ഹനുമാനു തടസ്സം സൃഷ്ടിക്കുവാൻ വിടുകയും ചെയ്യുന്നു. ഇത് മനസ്സിലാക്കി ഹനുമാൻ കാലനേമിയെ വധിച്ച് ഔഷധവുമായി വന്ന് ലക്ഷ്മണനെ ഉണർത്തുന്നു.
ശ്രീരാമചന്ദ്രൻ രാവണനെ വധിച്ച് ലങ്ക വിഭീഷണനെ ഏല്പിച്ച് പട്ടാഭിഷേകം ചെയ്തു. തിരികെ അയോദ്ധ്യയിലേക്ക് പോരുകയും ചെയ്തു. അയോദ്ധ്യയിലെത്തി ഭഗവാന്റെ പട്ടാഭിഷേകവും നടന്നു. ഇങ്ങനെയാണ് അയോദ്ധ്യാകാണ്ഡത്തിന്റെ ഏകദേശ കഥാരൂപം അവസാനിക്കുന്നത്. തുടർന്ന് കഥാതത്ത്വത്തിലേക്ക് പ്രവേശിക്കാം.
ജ്ഞാനവൈരാഗ്യങ്ങളെ ഉണർത്തി സംസാര സമുദ്രം മറികടന്ന് തത്ത്വവിചാരം കൊണ്ട് ബ്രഹ്മവിദ്യയെ നേടുക തന്നെ. ശ്രുതി വാക്യങ്ങളെ കൊണ്ട് ബ്രഹ്മവിദ്യയെ നേടുന്നു. അചഞ്ചലമായ ചിത്തത്തിലെ രജോഗുണത്തെയും തമോഗുണത്തെയും നിഷ്കരുണം നശിപ്പിച്ച് ബ്രഹ്മവിദ്യാ പ്രാപ്തി തന്നെ. പക്ഷേ ശരീരം ഉണ്ടാകുമ്പോൾ സംസാരത്തിൽ പ്രതിബന്ധങ്ങളുണ്ടായിരിക്കും. അതാണ് യുദ്ധക്കളത്തിൽ നേരിട്ട പ്രതിബന്ധങ്ങൾ . ഇങ്ങനെ എല്ലാറ്റിനെയും ജയിച്ച ജീവൻ ആത്മജ്ഞാന സാമ്രാജ്യത്തിൽ അഭിഷേകം ചെയ്യപ്പെടും.
*യുദ്ധകാണ്ഡം സമാപ്തം*
*(തുടരും)*
*ലേഖനം: വിഷ്ണു ശ്രീലകം, സദ്ഗമയ സത്സംഗ വേദി*
*അവലംബം: രാമായണതത്ത്വം, സ്വാമി ജ്ഞാനാനന്ദ സരസ്വതി*

No comments:
Post a Comment