വാല്‍മീകി രാമായണത്തിലെ ഏറ്റവും വിശിഷ്ടമായ ശ്ലോകമായി കണക്കാക്കുന്നത് അയോദ്ധ്യാകാണ്ഡം നാല്‍പതാം സര്‍ഗ്ഗത്തിലെ ഈ ഒന്‍പതാം ശ്ലോകമാണ്."
' രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത യഥാസുഖം"
ഈ ശ്ലോകത്തിന് നിരവധി അര്‍ത്ഥങ്ങള്‍ പറയുന്നുണ്ട്. മകനേ! നീ രാമനെ ദശരഥനെപ്പോലെ കരുതണം. സീതയെ എന്നെപ്പോലെ കരുതണം. വനത്തെ അയോദ്ധ്യയെപ്പോലെയും കരുതുക. നീ സുഖമായി പോകൂ. ഇത് സാമാന്യമായ അര്‍ത്ഥം. മകനേ രാമനെ നീ നിന്റെ പിതാവാണെന്നും സീതയെ മാതാവാണെന്നും കരുതുക. കാടിനെ അയോദ്ധ്യയെന്നും കരുതണം. എന്നാല്‍ നിനക്ക് യാതൊരു ദുഃഖവുമുണ്ടാകുകയില്ല എന്നൊരര്‍ത്ഥം. രാമന്‍ ഗരുഡവാഹനനായ മഹാവിഷ്ണുവാണെന്നു ധരിക്കണം. സീത മഹാലക്ഷ്മിയാണെന്നും മനസ്സിലാക്കണം. കല്ലും മുള്ളും നിറഞ്ഞ അടവി സാക്ഷാല്‍ മഹാവിഷ്ണു വാഴുന്ന വൈകുണ്ഠമാണെന്നും കരുതി ജീവിക്കുക. നിനക്കു സുഖമായിരിക്കും. ജ്യേഷ്ഠനെ സേവിക്കാന്‍ പോകുന്ന മകന് ഇതില്‍കൂടുതല്‍ മഹത്തായ ഒരുപദേശം ഒരമ്മയ്ക്കും നല്‍കാനില്ല.

No comments:
Post a Comment