*ശ്രീമദ് ഭാഗവതം 10*
തത്വജീജ്ഞാസ
ഭഗവദ് തത്വം എന്താണെന്ന് അറിയണം.
ഭഗവദ് തത്വം എന്താണെന്ന് അറിയണം.
വദന്തി തത് തത്വവിദ:
തത്വം യത് ജ്ഞാനം അദ്വയം
ബ്രഹ്മേതീ പരമാത്മേതി
ഭഗവാൻ ഇതി ശബ്ദ്യതെ
തത്വം യത് ജ്ഞാനം അദ്വയം
ബ്രഹ്മേതീ പരമാത്മേതി
ഭഗവാൻ ഇതി ശബ്ദ്യതെ
ആ പരമാത്മതത്വത്തിന് ബ്രഹ്മം എന്ന് പറയണു. ഭഗവാൻ എന്ന് പറയണു. പരമാത്മാ എന്ന് പറയണു. പേരേ വ്യത്യാസമുള്ളൂ. .നമ്മളാ പേര് വെച്ച് കൊണ്ടാണ് ഇപ്പൊ ലോകത്തില് അടി, ബഹളം, ശണ്ഠ ഒക്കെ നടക്കണത്. യേശുക്രിസ്തു പറയണു അള്ളാ പറയണു നിർവാണം പറയണു തമ്മിലടി ബഹളം. ഒരേ വസ്തു ആണ്. നാമത്തിനെ വെച്ച് കൊണ്ടുള്ള ബഹളം. ശബ്ദ്യതേ. ശബ്ദത്തിലാണ് വ്യത്യാസം. വസ്തു ഒന്ന് തന്നെ. ബ്രഹ്മവും ഭഗവാനും പരമാത്മാവും ഒക്കെ ഒന്ന് തന്നെ.
അതിനെ ഹൃദയത്തിൽ അനുഭവത്തിൽ വരണം . ശബ്ദം കൊണ്ട് ഒന്നും കിട്ടില്ല്യ. സ്വാനുഭൂതി കിട്ടണം. ആ പരമാത്മതത്വം എന്താണ്. ഭാഗവതം ആരംഭിക്കുമ്പഴേ പരമാത്മാവിനെ ധ്യാനിച്ചു കൊണ്ടാണ് ആരംഭിക്കുന്നത്.
സത്യം പരം ധീമഹി.
സത്യത്തിനെ ധ്യാനിക്കുന്നു.
പരം സത്യം ധീമഹി.
സത്യത്തിനെ ധ്യാനിക്കുന്നു.
പരം സത്യം ധീമഹി.
ഇനി കൃഷ്ണാവതാരസന്ദർഭത്തിൽ
സത്യവ്രതം സത്യപരം ത്രിസത്യം
സത്യസ്യ യോനിം നിഹിതം ച സത്യേ
സത്യസ്യ സത്യമൃതസത്യനേത്രം
സത്യാത്മകം ത്വാം ശരണം പ്രപന്നാ:
സത്യസ്യ യോനിം നിഹിതം ച സത്യേ
സത്യസ്യ സത്യമൃതസത്യനേത്രം
സത്യാത്മകം ത്വാം ശരണം പ്രപന്നാ:
ഭാഗവതം അവസാനഭാഗത്തും
കസ്മൈ യേന വിഭാസിതോഽയമതുലോ ജ്ഞാനപ്രദീപ പുരാ
തദ്രൂപേണ ച നാരദായ മുനയേ കൃഷ്ണായ തദ്രൂപിണാ
യോഗീന്ദ്രായ തദാത്മനാഥ ഭഗവദ്രാതായ കാരുണ്യത-
സ്തച്ഛുദ്ധം വിമലം വിശോകമമൃതം
സത്യം പരം ധീമഹി.
തദ്രൂപേണ ച നാരദായ മുനയേ കൃഷ്ണായ തദ്രൂപിണാ
യോഗീന്ദ്രായ തദാത്മനാഥ ഭഗവദ്രാതായ കാരുണ്യത-
സ്തച്ഛുദ്ധം വിമലം വിശോകമമൃതം
സത്യം പരം ധീമഹി.
സത്യം പരം ധീമഹി എന്ന് ആരംഭിച്ചു. സത്യം പരം ധീമഹി എന്ന് അവസാനിപ്പിച്ചു.
അവിടെ
കസ്മൈ യേന വിഭാസിതോഽയമതുലോ ജ്ഞാനപ്രദീപ
കസ്മൈ യേന വിഭാസിതോഽയമതുലോ ജ്ഞാനപ്രദീപ
ആദ്യം ബ്രഹ്മാവിനായി കൊണ്ട് ഈ പരമാത്മ തത്വം ഉപദേശിച്ചു എന്നാണ് ഭാഗവതസിദ്ധാന്തം. ബ്രഹ്മാവ് ആരാ. അദ്ദേഹത്തിന് അമ്പലങ്ങൾ കുറവാ. ഒന്ന് രണ്ട് അമ്പലങ്ങളേ ഉള്ളൂ. എന്താ ച്ചാ ദേഷ്യാ ല്ലാർക്കും. ഞങ്ങളെ ഇവിടെ കൊണ്ട് വന്ന് തള്ളിയല്ലോ ന്ന്. ഇവിടെ സൃഷ്ടീല് കൊണ്ടോന്ന് തള്ളിയല്ലോ. ആ ബ്രഹ്മാവ് ഭഗവാന്റെ ആദ്യ ശിക്ഷ്യനാണ്. സൃഷ്ടി ആരംഭിക്കുമ്പോ ഭഗവാന് തനിയെ ഇരുന്നങ്ങ് ബോറടിച്ചു. അപ്പോ ഭഗവാന് സത്സംഗം വേണം ന്ന് തോന്നി അത്രേ. ഭഗവാൻ തന്റെ നാഭിയിലേക്ക് നോക്കിയപ്പോ നാഭിയിൽ നിന്ന് ഒരു കമലം ണ്ടായി. നമുക്ക് ഉള്ളില് ജ്ഞാനം ഉണ്ടെങ്കിൽ നമുക്ക് സത്സംഗത്തിന് വേണ്ട ആളുകൾ നമ്മുടെ സങ്കല്പം കൊണ്ട് തന്നെ ഉണ്ടാവും. ആ കമലം വിരിഞ്ഞ് അതിന്റെ ഉള്ളിലേക്ക് ഭഗവാൻ തന്നെ കയറി ഇരുന്നു. എന്നിട്ട് ബ്രഹ്മാവായി തീർന്നു. എന്നിട്ടോ ബ്രഹ്മാവിന്റെ ഹൃദയത്തിൽ ഇരുന്നു കൊണ്ട് ഭഗവാനോട് തന്നെ പറഞ്ഞു എനിക്ക് ഉപദേശിക്കൂ ന്ന് പറഞ്ഞു.
അപ്പോ ഭഗവാന്റെ ഹൃദയത്തിൽ ഇരുന്നു കൊണ്ട് ഉപദേശിക്കുകയും ബ്രഹ്മാവിന്റെ ഹൃദയത്തിൽ ഇരുന്നു കൊണ്ട് കേൾക്കുകയും ചെയ്തു. ബ്രഹ്മാവിന്റെ ഹൃദയത്തിൽ ഇരുന്നു കൊണ്ട് നാരദമഹർഷിക്ക് ഉപദേശിച്ചു. നാരദന്റെ ഹൃദയത്തില് ഇരുന്നു കൊണ്ട് ഭഗവാൻ കേട്ടു. നാരദന്റെ ഹൃദയത്തില് ഇരുന്നു കൊണ്ട് വ്യാസന് ഉപദേശിച്ചു. വ്യാസന്റെ ഹൃദയത്തില് ഇരുന്നു കൊണ്ട് ഭഗവാൻ കേട്ടു. വ്യാസന്റെ ഹൃദയത്തില് ഇരുന്നു കൊണ്ട് ശ്രീശുകന് ഉപദേശിച്ചു. ശ്രീശുകന്റെ ഹൃദയത്തില് ഇരുന്നു കൊണ്ട് ഭഗവാൻ കേട്ടു. ശ്രീശുകന്റെ ഹൃദയത്തില് ഇരുന്നു കൊണ്ട് പരീക്ഷിത്തിന് ഉപദേശിച്ചു. പരീക്ഷിത്തിന്റെ ഹൃദയത്തിൽ ഇരുന്ന് ഭഗവാൻ കേട്ടു. പരീക്ഷിത്ത് ബ്രഹ്മ ഭൂതോ മഹായോഗി. പരീക്ഷിത്ത് സ്വയമേവ ഭഗവദ് സ്വരൂപമായിട്ട് തീർന്നു. ഇതാണ് ഈ ശ്ലോകത്തില് പറഞ്ഞത്.
കസ്മൈ യേന വിഭാസിതോഽയമതുലോ ജ്ഞാനപ്രദീപ പുരാ
തദ്രൂപേണ ച നാരദായ
തദ്രൂപേണ ച തദാത്മനാ ച
തദ്രൂപേണ ച നാരദായ
തദ്രൂപേണ ച തദാത്മനാ ച
എല്ലാം തദ്രൂപേണ തദാത്മനാ എന്ന്വാച്ചാൽ ഇതില് വലിയ ഒരു രഹസ്യം ണ്ട്. അനുഭവിച്ചാലേ അറിയുള്ളൂ. അതാണ് അദ്ധ്യാത്മകാര്യത്തിൽ രഹസ്യം. അല്ലാതെ തുണി ഇങ്ങനെ മറച്ചു പിടിച്ചു പറയണതല്ല. ഹൃദയം കൊണ്ട് കേട്ടാലേ മനസ്സിലാവുള്ളൂ. അതാണിവിടെ രഹസ്യം.
ശ്രീനൊച്ചൂർജി
*തുടരും. ..*..lakshmi prasad
ശ്രീനൊച്ചൂർജി
*തുടരും. ..*..lakshmi prasad
No comments:
Post a Comment