Tuesday, December 25, 2018

*ശ്രീമദ് ഭാഗവതം 11*

ഓം രഹസ്തർപ്പണതർപ്പിതായൈ നമ: എന്ന് ലളിതാസഹസ്രനാമത്തിൽ ഒരു നാമം ണ്ട്.

ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് പോകുന്നത് ,മനസ്സിനോ ബുദ്ധിക്കോ ഒന്നും അറിയില്ല്യ. ഇവിടെ രഹസ്യം ന്താച്ചാൽ ഗുരു വേറെ ശിഷ്യൻ വേറെ ആയിട്ട് നിന്ന് ഉപദേശിച്ചാൽ ഈ ബ്രഹ്മവിദ്യ ഏല്ക്കില്ല്യ. ആചാര്യൻ പറയാൻ തുടങ്ങിയാൽ നമ്മുടെ ശരീരം ആചാര്യന്റെ ശരീരം ആയിട്ട് തീരണം. നമ്മുടെ ഹൃദയം ആചാര്യനായിട്ട് തീരണം. സർവ്വഭൂതഹൃദയം. ഇവിടെ അനുഭൂതി മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. പറയുന്ന ആളും കേൾക്കുന്ന ആളും ണ്ടാവാൻ പാടില്ല്യ.

കേൾക്കണവരും പറയണവരും ണ്ടായാൽ ഇത് സ്ക്കൂളിലും കോളേജിലും ഒക്കെ ക്ലാസ്സ് എടുക്കണ പോലെ ആയിത്തീരും.  ശ്രുതി പറയണത് അന്യനായിട്ട് നിന്ന് ഒരു ആചാര്യൻ പറഞ്ഞാൽ ഫലിക്കില്ല്യ. ആത്മാവിൽ നിന്ന് അന്യമായി നില്ക്കുന്ന ഒരു ആചാര്യൻ ഉപദേശിച്ചാൽ ഫലിക്കില്ല്യ.

കസ്മൈ യേന വിഭാസിതോഽയമതുലോ

ഉപദേശം സ്വീകരിച്ച ആളെവിടെ പറഞ്ഞ ആളെവിടെ. സൃഷ്ടി ഉണ്ടാവുന്നതിന് മുന്പ് തന്നെ ഈ ബ്രഹ്മവിദ്യ ഇവിടെ പ്രകാശിച്ചു കഴിഞ്ഞു.  ഈ ഭാഗവതതത്വം ഒരു കാലത്ത് ആരെങ്കിലും ഒരാൾ കണ്ടുപിടിച്ചതല്ല. പിന്നെയോ സൃഷ്ടിക്ക് മുന്പ് തന്നെ ഈ ഭാഗവതതത്വം ഇവിടെ പ്രചാരമായിക്കഴിഞ്ഞു. സൃഷ്ടിയുടെ അധിഷ്ഠാനം തന്നെ ഈ ആത്മവിദ്യ ആണ് എന്നർത്ഥം. 

അപ്പൊ ഭാഗവതത്തിലെന്താ വിഷയം. *സത്യം* . ഉള്ള പൊരുൾ.

ഗുരുവിന്റെ ഹൃദയത്തിൽ നിന്ന് ശിഷ്യന്റെ ഹൃദയത്തിലേക്ക്.

തേനേ ബ്രഹ്മ ഹൃദാ.

തന്റെ ഹൃദയത്തിലിരിക്കുന്ന അനുഭൂതി ചിത്ശക്തി,  ശിഷ്യന് പകർന്ന് കൊടുക്കാണ് . എങ്ങനെയാ കൊടുക്കാ ഒരു നോട്ടത്തിനാലോ ഒരു വാക്ക് കൊണ്ടോ ഒരു സ്പർശം കൊണ്ടോ അനുഭൂതിയെ പകർന്ന് കൊടുക്കും ഒരു സിംഹം വന്ന് മുയലിനെ പിടിച്ചാൽ ആ മുയലിന്റെ ഒരംശവും ബാക്കി ഉണ്ടാവില്ല്യ. അതേപോലെ ഈ ചിച്ഛക്തി ഒരു അനുഭൂതിമാന്റെ ഹൃദയത്തിൽ നിന്ന് ഈ ജീവന്റെ ഹൃദയത്തിലേക്ക് പോകുമ്പോൾ ഈ ജീവനെ എടുത്ത് വിഴുങ്ങിക്കളയും. അവിടെ ചെന്ന് അരിച്ചില്ലാതാക്കും.

ആ ചിത്ശക്തി ആണ് ഇവിടെ ശ്രീശുകമഹർഷി. ആ ചിത്ശക്തി തന്നെ ആണ് സത്യം എന്ന് പറയണത്. സത്യത്തിനെ നമുക്ക് പ്രകാശിപ്പിച്ചു തരണതും ആ ചിത്ശക്തി ആണ്.
ശ്രീനൊച്ചൂർജി
 *തുടരും. ...*

No comments: