Thursday, December 13, 2018

"കേനാപ്യുപായേന മനഃകൃഷ്ണേ നിവേശയേത്"
എത്ര അനുകമ്പയോടും ദയാവായ്പോടും സമസ്ത അപരാധങ്ങളെയും പൊറുത്തും കൊണ്ടണ് ഭഗവാൻ ഭക്തനെ തന്നിലേക്ക് ചേർക്കുന്നത്. മനുഷ്യന്റെ പരമമായ ജീവിതലക്ഷ്യം ഈശ്വരസാക്ഷാതകാരമാണ് ബോധത്തിൽ ഈശ്വരനിൽ ലയിച്ച് സായൂജ്യം അടയുകയാണല്ലോ. താൻ ശരീരമാണെന്ന ബോധത്തോടെ ലൗകീകസുഖഭോഗങ്ങളിൽ മുഴുകി കഴിയുന്ന ഭൂരിഭാഗം മനുഷ്യർക്കും ഈശ്വരസാക്ഷാത്കാരമെന്ന സങ്കൽപ്പം പോലും അന്യമായിരിക്കും . ഇടക്ക് ആർത്തനും ആർത്ഥാർത്ഥിയുമായി ഈശ്വരനോട് പ്രാർത്ഥിക്കുന്നുണ്ടാവാം ഈശ്വരനെ മോക്ഷത്തിനുവേണ്ടി ആശ്രയിക്കുന്നവർ കുറവായിരിക്കും. ദുർലഭം ചില സുകൃതികൾ ശമാദിഷൾക്കസമ്പത്തി, അഷ്ടാംഗയോഗം മുതലായ ആചാരനുഷ്ഠാനങ്ങൾ പാരിശീലിച്ചു ഭഗവത്പ്രാപതിയ്ക്ക് ശ്രമിക്കുന്നുണ്ടാകാം പക്ഷേ അവയൊക്കെ ശീലിച്ച് ഫലപ്രാപ്തി നേടുക എളുപ്പമല്ല.
അതിനാൽ അതിനുള്ള മാർഗം മനസ്സ് ഏതെങ്കിലും വിധത്തിൽ മനസ്സ് കൃഷ്ണനിൽ പ്രവേശിപ്പിക്കണം. ആ മാർഗ്ഗങ്ങളിൽ ചിലത്, ഗോപികമാർ കൃഷ്ണനിൽ കാമപരവശരായി, കംസൻ ഏതു നിമിഷവും കൃഷ്ണൻ തന്നെ കൊല്ലാൻ വരുമെന്ന വിട്ടുമാറാത്ത ഭയം കൊണ്ട്, ശിശുപാലാദികൾ ദേഷ്യം കൊണ്ട്, വൃഷ്ണികൾ ബന്ധുത്വം കൊണ്ട്, പാണ്ഡവർ സ്നേഹം കൊണ്ട്, നാരദാദി മഹർഷിമാർ ഭക്തി കൊണ്ട്, നിരന്തരമായി കൃഷ്ണനെ സ്മരിച്ച് സായൂജ്യം കൈവരിച്ചവരാണ്. താനാണ് വാസുദേവൻ എന്ന് നിരന്തരഭാവം വെച്ച് പുലർത്തിയ പൗണ്ഡ്രകനും ഭഗവാൻ സ്വരൂപ്യമുക്തി കൊടുത്തു. സ്മരണയ്ക്ക് ഹേതുവായ കാരണങ്ങളുടെ പ്രകൃതം എത്ര താഴ്ന്നതായാലും അത് ഭഗവാനെ കുറിച്ചായാൽ ഭഗവാൻ അവയെ ശുദ്ധീകരിച്ച് സ്വീകരിയ്ക്കുമെന്നാണ് ഗോപികളുടെയും കംസന്റെയും ശിശുപാലാദികളുടെയും മറ്റു ഉദാഹരണങ്ങൾ തെളിക്കുന്നത്. പക്ഷേ സ്മരണ ഇടമുറിയാത്ത തൈലധാര പോലെ നിരന്തരമായിരിക്കണം.
അത് എങ്ങനെയെന്നാൽ ചിറകുമുളയ്ക്കാത്ത പക്ഷികുഞ്ഞുങ്ങൾ അവയുടെ തള്ളപ്പക്ഷിയെ കാണാനാഗ്രഹിയ്ക്കുന്നതുപോലെയും, വിശന്നു ദുഃഖിക്കുന്ന ശിശുക്കൾ അമ്മയുടെ വരവിനെ ആഗ്രഹിക്കുന്ന പോലെയും നിന്തിരുവടിയെ കാണാൻ നമ്മുടെ മനസ്സ് ആഗ്രഹിക്കണം. ഇത്രയും തിടുക്കം വേണം ഈശ്വരനെ പ്രാപിക്കുവാൻ . ആദ്യം മനസ്സിൽ കൃഷ്ണനെ പ്രവേശിപ്പിച്ച് പിന്നെ കൃഷ്ണനെ മനസ്സിൽ പ്രവേശിപ്പിച്ച് കൃഷ്ണൻ മാത്രമാകണം . അതിനുള്ള ഉചിതമായ മാർഗ്ഗം നാമജപമാണ്" കാലൗ സങ്കീർത്യകേശവം" എന്നാണല്ലോ.... അതിനും സുകൃതം വേണം........ ഹരേ കൃഷ്ണാ.....rajeev kunnekkatt

No comments: