വാല്മീകി രാമായണം-52
ശരീര ബോധമില്ലാത്തവന് മാനാപമാനങ്ങൾ ഉണ്ടാകില്ല. ഈ ഗുണങ്ങളൊക്കെ സ്വന്തം ജീവിതത്തിൽ പകർത്താം എന്ന് വിചാരിച്ചാൽ പ്രയാസമാണ് . എന്നാൽ ആത്മജ്ഞാനം ഉണ്ടായാൽ അതൊന്നു മാത്രം മതി എല്ലാ ഗുണങ്ങളും വന്നു ചേരാൻ. എല്ലാ ദുർഗുണങ്ങളും ഞാൻ ശരീരം എന്ന അഭിമാനത്തോട് ചേർന്നു നിൽക്കുന്നു. എല്ലാ സത്ഗുണങ്ങളും ഞാൻ ആത്മാവാണെന്നുള്ള അനുഭവത്തിൽ ഒട്ടി നിൽക്കുന്നു.
രാമൻ ക്ഷത്രിയനായിരുന്നിട്ടും സത്സംഗത്തെ ഒരുപാടിഷ്ടപ്പെട്ടിരുന്നു. എപ്പോഴും യോഗികളും ജ്ഞാനികളുമായി വാർത്താലാപത്തിൽ ഏർപ്പെടുമായിരുന്നു. അങ്ങനെയിരിക്കെ ദശരഥന് രാമനെ രാജാവാക്കണം എന്ന മോഹമുണ്ടായി. ദശരഥൻ സ്വയം ദർപ്പണത്തിൽ ദർശിച്ചു. ജരാനര ബാധിച്ചിരിക്കുന്നു തനിക്ക്. വിരമിക്കാൻ സമയമായി. അദ്ദേഹം സഭ വിളിച്ചു കൂട്ടി. ജനങ്ങളോടായി പറഞ്ഞു നാം വിരാമി ഇച്ഛാമി. ഞാൻ വിരമിക്കാൻ ആഗ്രഹിക്കുന്നു. ഇത് എന്റെ മാത്രം ആഗ്രഹമല്ല ഈ ഭൂമി പോലും അതാശിക്കുന്നു.
തമേവം വൃദ്ധ സമ്പന്നം
അപ്രദൃശ്യ പരാക്രമം
ലോകനാഥോപമം നാഥം
അകാമ യഥ മേധിനി
അപ്രദൃശ്യ പരാക്രമം
ലോകനാഥോപമം നാഥം
അകാമ യഥ മേധിനി
ഭൂമി ദേവി പോലും രാമനെ രാജാവായി കിട്ടാൻ ആഗ്രഹിക്കുന്നു.
സോഹം വിരാമമി വിശ്രാമം ഇച്ഛാമി
പുത്രം കൃത്വാ പ്രജാഹിതേ
എന്റെ പുത്രൻ രാമനെ യുവരാജാവായി പട്ടാഭിഷേകം ചെയ്തിട്ട് എനിക്ക് വിശ്രമിക്കണമെന്നുണ്ട്. എന്താണ് എല്ലാവരുടേയും അഭിപ്രായം.ദശരഥന്റെ ഈ വാക്കുകൾ കേട്ട് ജനങ്ങൾ മേഘത്തെ കണ്ട് മയിലുകളാടുന്ന പോലെ വളരെയധികം സന്തോഷിച്ചു.
പുത്രം കൃത്വാ പ്രജാഹിതേ
എന്റെ പുത്രൻ രാമനെ യുവരാജാവായി പട്ടാഭിഷേകം ചെയ്തിട്ട് എനിക്ക് വിശ്രമിക്കണമെന്നുണ്ട്. എന്താണ് എല്ലാവരുടേയും അഭിപ്രായം.ദശരഥന്റെ ഈ വാക്കുകൾ കേട്ട് ജനങ്ങൾ മേഘത്തെ കണ്ട് മയിലുകളാടുന്ന പോലെ വളരെയധികം സന്തോഷിച്ചു.
ഇച്ഛാ മോഹി മഹാബാഹും
രഘുവീരം മഹാബലം
ഗജേന മഹതായാന്തം
രാമം ഛത്രാ വൃതാനനം
രഘുവീരം മഹാബലം
ഗജേന മഹതായാന്തം
രാമം ഛത്രാ വൃതാനനം
രാജാവിന് ചൂടുന്ന കുട ചൂടി ആനപ്പുറത്ത് എഴുന്നള്ളുന്ന രാമനെ കാണാൻ ഞങ്ങൾക്ക് ആശയാകുന്നു. ഇത് കേട്ട് ദശരഥൻ പറഞ്ഞു.
കഥം തു മൈ ധർമ്മേണ
പൃഥ്വിം അനുശാസതിം
ഭവന്തു ദൃഷ്ട മിച്യന്തി
യുവരാജം മഹാബലം
പൃഥ്വിം അനുശാസതിം
ഭവന്തു ദൃഷ്ട മിച്യന്തി
യുവരാജം മഹാബലം
ഞാൻ ഇത്ര നാളും ധാർമ്മികമായി തന്നെയല്ലേ രാജ്യ ഭരണം നടത്തിയത്. നിങ്ങളെയെല്ലാം എന്റെ മക്കളെ പോലെയല്ലെ നോക്കിയത് . ഇപ്പോൾ എന്റെ മകനെ രാജാവാക്കുന്നു എന്ന് പറഞ്ഞപ്പോൾ എന്തിനിത്ര സന്തോഷിക്കുന്നു. അതിനു മാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തത്. ദശരഥന് അവരുടെ നാവിൽ നിന്ന് തന്നെ ചിലത് കേൾക്കാൻ ആഗ്രഹമുണ്ടായിരുന്നു.
പ്രജകൾ പറഞ്ഞു
തേ തമൂചുഹു മഹാത്മാന:
പൗരജാന പതേ സഹ
ബഹവോ നൃപ കല്ല്യാണ
ഗുണാസന്ധി സുതസ്യതേ
തേ തമൂചുഹു മഹാത്മാന:
പൗരജാന പതേ സഹ
ബഹവോ നൃപ കല്ല്യാണ
ഗുണാസന്ധി സുതസ്യതേ
ഇങ്ങനെയൊരു മകനുണ്ടായതു തന്നെയാണ് തെറ്റ്. അങ്ങയുടെ പുത്രന് എത്ര ഗുണങ്ങളാണ്. അദ്ദേഹത്തിന്റെ ഗുണങ്ങളെ എടുത്തു പറയാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. പ്രജകളുടെ സുഖമേ തന്റെ സുഖമെന്ന് കരുതുന്നു രാമൻ. ഒരു രാജാവിന് മുഖ്യമായി ഉണ്ടാകേണ്ട ഗുണമാണത്. ഇന്ന് ഭരിക്കുന്നവർ പല വട്ടം എഴുതി പഠിക്കേണ്ടുന്ന ഒരു ശ്ലോകമാണിത്.
വ്യസനേഷു മനുഷ്യാണാം
ഭ്രഷം ഭവ ദു:ഖിതാം
ഉത്സവേഷു ച സർവേഷു
പിതേവ പരി തുഷ്യതി
ഭ്രഷം ഭവ ദു:ഖിതാം
ഉത്സവേഷു ച സർവേഷു
പിതേവ പരി തുഷ്യതി
പ്രജകൾക്ക് എന്തെങ്കിലും ദുഃഖം വന്നാൽ സഹിക്കാൻ വയ്യാതെ തുടിക്കുന്നു രാമന്റെ മനസ്സ് അതുപോലെ പ്രജകൾക്ക് സന്തോഷം വരുമ്പോൾ ഒരു പിതാവ് എങ്ങനെ മക്കളുടെ തുഷ്ടിയിൽ സന്തോഷിക്കുന്നുവോ അതു പോലെ സന്തോഷിക്കുന്നു.
Nochurji ..MALINI DIPU
No comments:
Post a Comment