മദ്യമെന്ന മഹാവിപത്ത് ..
മനുഷ്യനിര്‍മ്മിതം ഈ മഹാവിപത്ത്.
മദ്യലഹരിയില്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവായ മകനെ അച്ഛന്‍ തലയ്ക്കടിച്ചുകൊന്നു. സഹോദരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച മദ്യപാനിയായ മകനെ അമ്മ വെട്ടിക്കൊന്നു. മദ്യലഹരിയില്‍ അതിവേഗത്തില്‍ സ്‌കൂള്‍ ബസ് പുറകോട്ടെടുത്ത ഡ്രൈവറുടെ അശ്രദ്ധയില്‍ ബൈക്ക് യാത്രികരായ അമ്മയും മകളും കൊല്ലപ്പെട്ടു. പിഞ്ചുകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി ലഹരിക്കടിമയെന്ന് പൊലീസ്. മദ്യവില്പനശാലയില്‍ അഞ്ചുവയസ്സുള്ള മകനെ മറന്ന് അച്ഛന്‍ കടന്നുകളഞ്ഞു. വൃദ്ധയെ പീഡിപ്പിച്ചുകൊന്ന പ്രതി അമിതമദ്യപാനിയെന്ന് പൊലീസ്.
മദ്യത്തിലും മറ്റ് ലഹരി വസ്തുക്കളിലും മുങ്ങിത്താണ് ആത്മാവ് നഷ്ടമായ മലയാളി സമൂഹത്തിന്റെ വര്‍ത്തമാന ലക്ഷണങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. ഇത്തരത്തില്‍ അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളില്‍ മുഖ്യപ്രതിസ്ഥാനത്തുള്ളത് മദ്യവും മറ്റു ലഹരി വസ്തുക്കളുമാണെന്ന് ആവര്‍ത്തിക്കേണ്ടതില്ലല്ലോ? മനുഷ്യസഹജമായ എല്ലാ നന്മകളെയും ഉന്മൂലനം ചെയ്യുന്ന പൈശാചികശക്തിയായി മദ്യം മലയാളി സമൂഹത്തെ കീഴ്‌പ്പെടുത്തിയിരിക്കുന്നു.ദൈവത്തിന്റെ സ്വന്തം നാടിനെ മദ്യം ചെകുത്താന്റെ സ്വന്തം നാടാക്കി മാറ്റിയിരിക്കുന്നുവെന്നാണ് ലോകസമൂഹം നമ്മെ കുറ്റപ്പെടുത്തുന്നത്. 5നും 18നും മദ്ധ്യേ പ്രായമുള്ള കേരളത്തിലെ കുട്ടികളില്‍ 74 ശതമാനവും പുകയിലയുല്പന്നങ്ങളായ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്നാണ് ഈയിടെ കണ്ടെത്തിയത്! ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നാഷണല്‍ ഡ്രഗ്‌സ് ഡിപ്പന്റെന്‍സ് ട്രീറ്റ്‌മെന്റ് സെന്ററും സംയോജിതമായി നടത്തിയ പഠനത്തിലാണ് മേല്‍പ്പറഞ്ഞ അപ്രിയസത്യം വെളിപ്പെട്ടത്. മദ്യപാനം കേരളത്തിന്റെ രോഗമാണെന്നാണ് ലോകവാര്‍ത്താചാനലായ ബിബിസി ഈയിടെ വിലയിരുത്തിയത്.
'ദി ഇക്കണോമിസ്റ്റ്' (മാര്‍ച്ച് 2018) എന്ന രാജ്യാന്തര ധനശാസ്ത്ര മാസികയില്‍ ഏഷ്യയിലെ കൗതുകവാര്‍ത്ത എന്ന നിലയിലാണ് കേരളത്തിലെ മദ്യാസക്തിയെക്കുറിച്ച് ആക്ഷേപിച്ചിരിക്കുന്നത്! മദ്യ വില്പനശാലകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്ന മലയാളി മദ്യപാനികളുടെ ചിത്രം സഹിതമാണ് റിപ്പോര്‍ട്ട്. കോവളത്ത് 11 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കുന്ന മദ്യവില്പനശാലയെക്കുറിച്ചും അതിരാവിലെ മുതല്‍ ക്ഷമയോടെ മദ്യത്തിനായി ക്യൂ നില്‍ക്കുന്നവരെക്കുറിച്ചും 'ഇക്കണോമിസ്റ്റ്' എഴുതിയിരിക്കുന്നു. ലോകപൗരന്മാര്‍ക്കിടയില്‍ മദ്യപാനത്തില്‍ ഒന്നാംസ്ഥാനമാണ് മലയാളി അടിച്ചെടുത്തിരിക്കുന്നത്! ആളോഹരി മദ്യ ഉപഭോഗത്തിന്റെ ആഗോള ശരാശരി 5 ലിറ്ററാണ്. ഇന്ത്യയിലെ ദേശീയ ശരാശരി 5.7 ആണെങ്കില്‍ കേരളത്തിലേത് 8.3 ലിറ്ററാണ്! ദേശീയ മദ്യവില്പനയില്‍ 16 ശതമാനവും കുടിച്ചുതീര്‍ക്കുന്നത് നമ്മുടെ കൊച്ചു സംസ്ഥാനത്ത്! 21 വയസ്സില്‍ താഴെയുള്ള മലയാളികളുടെ മദ്യഉപഭോഗം 1990-ല്‍ വെറും രണ്ടുശതമാനം ആയിരുന്നു. 2010 ല്‍ അത് 18 ശതമാനം ആയി വര്‍ദ്ധിച്ചിരിക്കയാണ്. മത്സരബുദ്ധിയോടെയാണ് മലയാളികളുടെ മദ്യപാനം! വിദേശ മദ്യത്തിന്റെ ഉപഭോഗം 2016-17 ല്‍ 13860 കോടി രൂപയായിരുന്നു. 2017-18 ല്‍ അത് 18841 കോടിയായി വര്‍ദ്ധിച്ചു. ഒറ്റവര്‍ഷംകൊണ്ട് 15.4 ശതമാനം വര്‍ദ്ധന!
മദ്യം ആഘോഷത്തിന്റെ ചിഹ്നം!
ജനിച്ചാലും മരിച്ചാലും മലയാളിക്ക് മദ്യം വിളമ്പണം. കുട്ടി ജനിച്ചാല്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മദ്യം വിളമ്പിയില്ലെങ്കില്‍ പിന്നെന്തു സന്തോഷം? കുടുംബത്തില്‍ ഒരാള്‍ മൃതിയടഞ്ഞാല്‍ ദുഃഖമകറ്റുന്നതും മദ്യമാണ്. ഇതിനുപുറമെ ജന്മദിനം, വിശേഷദിവസങ്ങള്‍, ഉത്സവാഘോഷങ്ങള്‍, വിവാഹസത്ക്കാരം തുടങ്ങിയ മംഗളകര്‍മ്മങ്ങള്‍ക്കും താലവും താലപ്പൊലിയുമായി മദ്യം മലയാളിക്കു മുന്നിലുണ്ട്. ചുരുക്കത്തില്‍ സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും ചിഹ്നമായി, ദുഃഖവും സന്തോഷവും മദ്യത്താല്‍ ആഘോഷിക്കപ്പെടേണ്ടതാണെന്ന വിചിത്രമായ ന്യായത്തിലേക്ക് മലയാളി എത്തിച്ചേര്‍ന്നിരിക്കുന്നു!യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ ഇപ്പോള്‍ ഭയാനകമായി മദ്യാസക്തി വര്‍ദ്ധിച്ചിരിക്കുന്നു. യുവതലമുറയെ നിഷ്‌ക്രിയത്വത്തിലേക്കും കുറ്റവാസനകളിലേക്കുമാണ് ഇത് നയിക്കുന്നത്. ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിലും മറ്റു ക്രിമിനല്‍ കുറ്റങ്ങളിലും ഏര്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെന്ന യാഥാര്‍ത്ഥ്യത്തിനു നേര്‍ക്ക് ഇനിയും കണ്ണടച്ചാല്‍ സമൂഹം വലിയ വില നല്‍കേണ്ടി വരും.
മനുഷ്യനിര്‍മ്മിത ദാരിദ്ര്യം
ഇന്ത്യയില്‍ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന തൊഴിലാളി മലയാളിയാണ്. ശരാശരി 600 രൂപയാണ് ഒരു തൊഴിലാളിയുടെ ദിവസക്കൂലി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ കേരളത്തിലേക്കൊഴുകുന്നത് ഇവിടത്തെ ഉയര്‍ന്ന കൂലിനിരക്കു കൊണ്ടാണ്. പക്ഷേ, കേരളത്തിലെ തൊഴിലാളി യഥാര്‍ത്ഥത്തില്‍ സമ്പന്നനാണോ? പ്രതിമാസം ശരാശരി 18000 രൂപ വരുമാനമുള്ള തൊഴിലാളികള്‍ ഭൂരിഭാഗവും ബിപിഎല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്! പ്രതിവര്‍ഷം 216000 രൂപ വരുമാനമുള്ളവരെ എങ്ങനെ ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാകും? പക്ഷേ മറ്റ് ജീവിത സൗകര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇവര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്! 'മദ്യപനായ തൊഴിലാളി ഒരിക്കലും ധനവാനാകയില്ല' എന്ന ക്രിസ്തീയസന്ദേശമാണ് ഇവിടെ അനുസ്മരിക്കേണ്ടത്.
തൊഴിലാളിയുടെ കയ്യില്‍ കിട്ടുന്ന വരുമാനം മുഴുവനും കുടുംബത്തിലെത്താതെ മദ്യവിപണിയിലേക്ക് ചോര്‍ന്നു പോവുകയാണ്. ഒരു തൊഴിലാളി നിത്യവും ശരാശരി 300-400 രൂപയാണ് ബാറില്‍ ചെലവഴിക്കുന്നതെന്ന് ചില ബാറുടമകളും ജീവനക്കാരും തുറന്നു സമ്മതിക്കുന്നു. ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്പനശാലയിലും ഇതേ പ്രവണതയാണ് അനുഭവപ്പെടുന്നതെന്ന് അനുദിനം വര്‍ദ്ധിക്കുന്ന വില്പന സാക്ഷ്യപ്പെടുത്തുന്നു. ചുരുക്കത്തില്‍ സമ്പന്നനാകാന്‍ തയ്യാറാവാത്ത തൊഴിലാളി തന്റെ കുടുംബത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു. അതായത് കേരളത്തില്‍ ഇപ്പോഴുള്ളത് മനുഷ്യനിര്‍മ്മിത ദാരിദ്ര്യം മാത്രമാണ്. ഈ ദാരിദ്ര്യത്തിന് മുഖ്യകാരണമാണ് മദ്യഉപഭോഗം. പരോക്ഷമായ ഒരു ചൂഷണമാണിത്. സാധാരണക്കാരെ ചൂഷണം ചെയ്ത് മദ്യവിപണി തടിച്ചുകൊഴുക്കുന്നു. സമൂഹത്തില്‍ കൊടിയ അസമത്വം സൃഷ്ടിക്കപ്പെടുന്നു.മനുഷ്യനിര്‍മ്മിത ദാരിദ്ര്യവും അസമത്വവും സൃഷ്ടിക്കുന്ന മദ്യവിപത്തിനെതിരെയാണ് പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സമരകാഹളമുയര്‍ത്തേണ്ടത്. മറിച്ച്, സാമ്രാജ്യത്വ- കോര്‍പ്പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള നിഴല്‍യുദ്ധങ്ങള്‍ക്ക് രാഷ്ട്രീയ പ്രസക്തിയുണ്ടെന്ന് വാദിക്കാനാവില്ല.
മദ്യനിരോധനമോ മദ്യവര്‍ജ്ജനമോ?
മനുഷ്യമനസ്സിലെ ആന്തരികലഹരി സ്വയം കണ്ടെത്താനാവാത്തവരാണ് മദ്യത്തിനടിമപ്പെടുന്നവരില്‍ അധികപങ്കും. ആനന്ദം ബാഹ്യലഹരിയാണെന്ന് അത്തരക്കാര്‍ വിശ്വസിക്കുന്നു. മദ്യവും ലഹരിവസ്തുക്കളും ഉള്‍പ്പെടെയുള്ള ബാഹ്യവസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെ മാത്രമെ അവര്‍ക്ക് ആനന്ദം അനുഭവിക്കാനാവൂ. എന്നാല്‍ യഥാര്‍ത്ഥ ആനന്ദം മറ്റൊന്നാണ്. അത് മനുഷ്യമനസ്സിനുള്ളില്‍ കുടികൊള്ളുന്നു. വായനയിലൂടെയും അദ്ധ്വാനത്തിലൂടെയും സാമൂഹ്യ സേവനത്തിലൂടെയും മറ്റും ഈ ആന്തരികലഹരി കണ്ടെത്താനാവണം. ക്ഷമയും സഹനവും സംസ്‌കാരവും അകമ്പടിയായി നില്‍ക്കുന്ന ഒരു മാനുഷികാവസ്ഥയാണത്. പക്ഷേ ആ പാതയില്‍നിന്ന് നാം വ്യതിചലിച്ചുപോകുന്നു. അതിനു മുഖ്യകാരണം മദ്യത്തിന്റെയും ലഹരിപദാര്‍ത്ഥങ്ങളുടെയും സുലഭമായ ലഭ്യതയാണ്. അതോടൊപ്പം മദ്യത്തെ മഹത്വവത്കരിക്കുന്ന സിനിമകളും സീരിയലുകളും സൃഷ്ടിക്കുന്ന പ്രലോഭനങ്ങളുമുണ്ട്.
മദ്യം സുലഭമായി ലഭ്യമാവുകയും അതിനെ മഹത്വവത്കരിക്കുന്ന വ്യാജപരിവേഷം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ മദ്യവര്‍ജ്ജനം എത്രത്തോളം പ്രായോഗികമാകും? പടിപടിയായുള്ള മദ്യനിരോധനത്തിലൂടെ മാത്രമെ യഥാര്‍ത്ഥ മദ്യവര്‍ജ്ജനം യാഥാര്‍ത്ഥ്യമാകൂ. കേരള സര്‍ക്കാര്‍ ചാരായനിരോധനം നടപ്പാക്കിയപ്പോള്‍ മദ്യാനുകൂലികള്‍ പലവിധ ന്യായവാദങ്ങളും മുന്നോട്ടുവെച്ചു. സാധാരണക്കാരുടെ മദ്യമാണ് ചാരായം. അത് നിരോധിച്ചാല്‍ വിദേശമദ്യം കുടിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരാകും. അതുവഴി അവരുടെ സാമ്പത്തിക ഭദ്രത തകരും, വ്യാജമദ്യം പെരുകും എന്നിങ്ങനെ പലതും. മദ്യപാനത്തില്‍നിന്ന് വിട്ടു നില്‍ക്കുവാനുള്ള വിമുഖതയാണ് ഈ ആരോപണങ്ങളുടെ മുഖ്യകാതല്‍. എന്നാല്‍ ഇതെല്ലാം അതിജീവിച്ച് ചാരായനിരോധനം വിജയകരമായി നടപ്പാക്കി- ഒരു വിഭാഗമെങ്കിലും, പ്രത്യേകിച്ച് തൊഴിലാളികള്‍ മദ്യപാനത്തില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം വിമുക്തിനേടി. പക്ഷേ, വിദേശമദ്യത്തിന്റെയും കൃത്രിമക്കള്ളിന്റെയും ലഭ്യത മദ്യാസക്തിയെ വീണ്ടും വര്‍ദ്ധിപ്പിച്ചു.
ചുരുക്കത്തില്‍ മദ്യലഭ്യത കുറച്ചുകൊണ്ടുവരികയാവണം സര്‍ക്കാരിന്റെ ലക്ഷ്യം. മദ്യനിരോധനം സര്‍ക്കാരിന്റെ വരുമാനം ശോഷിപ്പിക്കുമെന്നതാണ് ചരിത്രപരമായ ഒരു എതിര്‍വാദം. ഈ വാദത്തെ ശ്രീനാരായണഗുരു പരിഹസിച്ചത് ഇങ്ങനെയാണ് 'അത് തിന്ന് വയര്‍വലുതായിപ്പോയിട്ടാണ്' എത്ര ലളിതവും ചിന്തോദ്ദീപകവുമായ മറുപടി! മദ്യവര്‍ജ്ജനമല്ല മദ്യനിരോധനമായിരിക്കണം സര്‍ക്കാരിന്റെ ആത്യന്തികലക്ഷ്യം. മദ്യമേഖലയിലെ ഏതാനും തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉയര്‍ത്തിപ്പിടിച്ച് മഹാവിപത്തിനെതിരെ മറക്കുട പിടിക്കുന്ന ട്രേഡ് യൂണിയന്‍- രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആര്‍ജവത്തോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മദ്യനിയന്ത്രണം ഏര്‍പ്പെടുത്തുവാനുള്ള കേരളത്തിലെ ,ആത്യന്തികമായ മദ്യനിരോധനമാകണം നമ്മുടെ ലക്ഷ്യം.രാജ്യാന്തര ലഹരിവിരുദ്ധദിനം ഒന്നുകൂടി കടന്നുപോയി. ലോകസമൂഹത്തിനു മുന്നില്‍ ഇനിയും പരിഹാസ്യരാകാതെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുവാനുള്ള തയ്യാറെടുപ്പില്‍ ഓരോ മലയാളിയും പങ്കുചേരണം.

No comments:
Post a Comment