Monday, December 17, 2018

വാല്മീകി രാമായണം-55
ദൂരെ നിന്ന് രാമനെ കണ്ടപ്പോൾ ദശരഥന് തോന്നി
ഗന്ധർവ്വ രാജ പ്രതിമം
ലോകേ വിഖ്യാത പൗരുഷം
ദീർഘ ബാഹും മഹാസത്വം
മത്തമാതംഗ ഗാമിനം
ചന്ദ്രകാന്താനനം രാമം
അപൂർവ്വ പ്രിയ ദർശനം
രൂപോദാര്യഗുണൈഹി പുംസാം
ദൃഷ്ടി ചിത്താപഹാരിണം
ഖർമാപി തപ്താഹ പജ്ജന്യം
ഹ്ലാദയന്തം പ്രജാഹ
നതതർപ്പ സമായാന്തം
പശ്യമാനോ നരാധിപഹ
അലംകൃതമിവാത്മാനം
ആദർശ തല സം സ്ഥിതം
ഒരു ഗജം നടന്നു വരുന്ന പോലെ ശാന്ത ഗംഭീരനായി നടന്നു വരുന്നു രാമൻ. രാമനെ കാണുമ്പോൾ ദൃഷ്ടി മാത്രമല്ല ഹൃദയവും കവർന്നു പോകുന്നു. രാജ ഋഷികളുടെ ഇടയിൽ ഇന്ദ്രനെപ്പോലെ ഇരിക്കുന്നു ദശരഥൻ. ഒരു കണ്ണാടിയിൽ സ്വന്തം മുഖം അലങ്കാരങ്ങൾ ചാർത്തി ഒരുവൻ എങ്ങനെ ദർശിച്ചു കൊണ്ടേയിരിക്കുന്നു അതുപോലെ ദശരഥൻ രാമനെ തന്നെ വീണ്ടും വീണ്ടും നോക്കിയിരിന്നു.
ദശരഥൻ രാമനോട് പറഞ്ഞു രാമാ നിന്നെ രാജാവായി വാഴിക്കാൻ ഇച്ഛിക്കുന്നു നാം ഏവരും. അതിനു മുൻമ്പായി ചില ക്രമ പാലനങ്ങൾക്കായുള്ള നിർദ്ദേശങ്ങൾ നല്കുന്നു ദശരഥൻ. നാളെ പുഷ്യ നക്ഷത്രം. നാളെത്തന്നെ പട്ടാഭിഷേകം നടത്തണം. ധർമ്മ നിഷ്ഠയോടെ നീ രാജ്യം ഭരിക്കണം. ഇക്ഷ്വാകു വംശത്തിലുള്ള മറ്റു രാജാക്കൻമാരെ പോലെത്തന്നെയാകണം നീയും. ദശരഥന്റെ നിർദ്ദേശങ്ങൾ കേട്ട് രാമൻ ശ്രദ്ധയോടെ നിന്നു. എല്ലാം കേട്ടതിന് ശേഷം അനുമതി വാങ്ങി തിരികെ പോയി.
രാമന്റെ പട്ടാഭിഷേകം ഭരതൻ ജനിച്ച പുഷ്യ നക്ഷത്രത്തിൽ ആണ് തീരുമാനിച്ചിരിക്കുന്നതെങ്കിലും ഈ വിവരം ഭരതൻ ഇപ്പോൾ കഴിയുന്ന കേകേയ രാജ്യത്തോ ജനകപുരിയിലോ അറിയിക്കണ്ട അവർ പതുക്കെ അറിഞ്ഞാൽ മതി എന്നായിരുന്നു ദശരഥന്റെ നിർദ്ദേശം.
രാമൻ ഈ വാർത്ത ആദ്യം കൗസല്ല്യയെ അറിയിച്ചു. പിതാവ് എന്നോട് രാജ്യപരിപാലനം ചെയ്യാൻ ആജ്ഞാപിച്ചിരിക്കുന്നു . കൗസല്ല്യാ ദേവിക്ക് സന്തോഷമായി എന്റെ പ്രാർത്ഥനയും ഉപാസനയും ഒന്നും വ്യർത്ഥമായില്ലല്ലോ എന്ന് പറഞ്ഞ് രാമനെ അനുഗ്രഹിച്ചു. ഇതിനിടയിൽ സുമന്ത്രരെ അയച്ച് രാമനെ വിളിപ്പിക്കുന്നു ദശരഥൻ. അവിടെ വച്ച് ചില രഹസ്യ സംഭാഷണങ്ങളിൽ ഏർപ്പെടുന്നു അവർ.
രാമാ ചില അപശകുനങ്ങൾ കാണുന്നു ഞാൻ. രാത്രിയിൽ ഭയാനകമായ സ്വപ്നങ്ങളും കാണുന്നു. ഇത്തരം ലക്ഷണങ്ങൾ വച്ച് നോക്കിയാൽ ഒരു വീട്ടിൽ മരണം വരെ സംഭവിക്കാവുന്നതാണ്. അതിനാലാണ് പട്ടാഭിഷേകം എത്രയും പെട്ടെന്ന് ഭരതന്റെ അസാന്നിദ്ധ്യത്തിൽ തന്നെ നടത്തണം എന്ന് ഞാൻ പറയുന്നത്. ഭരതൻ നല്ലവനാണ് പക്ഷേ മനുഷ്യ മനസ്സ് ഏതെല്ലാം രീതിയിൽ മാറും എന്ന് പറയാൻ സാധിക്കില്ല. കൈകേയിയെ വിവാഹം കഴിച്ചു പുറപ്പെടുന്നതിനു മുൻമ്പ് അശ്വപതി എന്ന കൈകേയിയുടെ പിതാവ് എന്നോട് ചോദിച്ചിരുന്നു. ഇവളിൽ നിങ്ങൾക്കുണ്ടാകുന്ന പുത്രനെ രാജാവാക്കുമോ എന്ന്. ദശരഥൻ അത് ഏറെക്കുറെ അംഗീഗരിച്ചു കൊണ്ട് വാക്കു കൊടുത്തിരുന്നു. ഇന്ന് അശ്വപതി അത് ഓർക്കുന്നില്ല. കൈകേയിക്കോ ഭരതനോ അതറിയുകയുമില്ല.
Nochurji ...malini dipu

No comments: