Monday, December 17, 2018

| വജ്രസൂചികോപനിഷദ് ||

സാമവേദാന്തർഗതമായ ഒമ്പതു സൂക്തങ്ങളോട് കൂടിയ കാഴ്ചയിൽ ലഘുവായതും, എന്നാൽ അർത്ഥപുഷ്ടിയിൽ ഗുരുവായതുമായ ഉപനിഷദ് ആണിത്. ശ്രുതി, സ്മൃതി, പുരാണങ്ങളിൽ പരാമർശിക്കുന്ന ചാതുർവർണ്യ വ്യവസ്ഥയിലെ, പിന്നീട് ഈ നവോദ്ധാന കാലഘട്ടത്തോളം നിലനിന്നിരുന
്നതും ബ്രാഹ്മണൻ എന്നതിന്റെ ഖണ്ഡനവും, യാഥാർഥ്യ നിർവചനവുമാണ് ഇതിലെ ഉള്ളടക്കം. ജാതി ബ്രാഹ്മണ്യം ഇന്നേറെ ചർച്ച ചെയ്യപ്പെടുകയും, ആർജ്ജിത ബ്രാഹ്മണവിഭാഗം ഉയർന്നു വരികയും ചെയ്യുന്ന സാഹചര്യമാണ് ഇന്നത്തേത്. 
ജാതി ബ്രാഹ്മണർ തങ്ങളാണ് ശുദ്ധ ബ്രാഹ്മണരെന്നും, അത് ജന്മനാൽ സിദ്ധമാണെന്നും വാദിച്ചു വരുന്നു. എന്നാൽ മറുപക്ഷം ഗീതയിലെ, 
|ചാതുർ വർണ്യം മയാ സൃഷ്ടം ഗുണ കർമ്മ വിഭാഗശ || എന്ന വാക്യം ഉദ്ധരിച്ചു ബ്രാഹ്മണ്യം ജന്മസിദ്ധമല്ലെന്നും, അത് കർമ്മത്താൽ നേടിയെടുക്കാമെന്നും പറയുന്നു. 
ബഹു :ശ്രീ, പി. മാധവ്ജിയുടെ നേതൃത്വത്തിൽ ജാതി ബ്രാഹ്മണരും കൂടി പ്രഖ്യാപിച്ച പാലിയം വിളംബരത്തിന്റെയും കാതലായ പരാമർശം കർമ്മം കൊണ്ട് നേടിയെടുക്കാവുന്നതായ ആർജ്ജിത ബ്രഹ്മണ്യത്തെ കുറിച്ചായിരുന്നു. 
നിലവിലെ സാഹചര്യത്തിൽ ജന്ബ്രാഹ്മണരും , ആർജ്ജിത ബ്രാഹ്മണരും സമൂഹത്തിൽ പൗരോഹിത്യ മേഖലയിൽ മാത്രമാണ് സ്വാധീനം ചെലുത്തുന്നത്. 
എന്നാൽ രൂഢമൂലമായ ജാതി വിചിന്തനം ഉള്ള ഒരു ന്യുന പക്ഷം, ഇതംഗീകരിക്കാതിരിക്കുകയും സമാജത്തിൽ വ്യക്തമായ വേർതിരിവ് സൃഷിടിക്കാൻ അറിയാതെയെങ്കിലും കാരണമാകുകയും ചെയ്യുന്നുണ്ട് .
ഈ അവസരത്തിൽ ആരാണ് ബ്രാഹ്മണൻ,ജീവനാണോ ?,ദേഹമാണോ ? ജാതിയാണോ ?കർമ്മമാണോ ?ജന്മമാണോ ?ജ്ഞാനമാണോധർമ്മമാണോ?ബ്രാഹ്മണനെ നിശ്ചയിക്കുന്നത്?
ഈ വിഷയത്തിൽ വ്യക്തമായ വിശകലനമാണ്‌ "വജ്രസൂചിക ഉപനിഷദ് " നമുക്ക് മുന്നിൽ അനാവരണം ചെയ്യുന്നത്. 

പൊതുവിൽ ശാന്തി പാഠങ്ങൾ ജിജ്ഞാസുക്കൾക്കു സുപരിചിതം ആയതിനാൽ ഉപനിഷത്തിന്റെ ആദ്യ സൂക്തം നോക്കാം 

|വജ്രസൂചിം പ്രവക്ഷ്യാമി ശാസ്ത്രമ ജ്ഞാനഭേദനം |ദൂഷണം ജ്ഞാനഹീനാനം ഭൂഷണം ജ്ഞാന ചക്ഷുഷാം || [ 1 ]

അജ്ഞാനികൾക്കു ദുഷിപ്പിക്കുന്നതായി തോന്നിപ്പിക്കുന്നതും, അജ്ഞാനത്തെ നശിപ്പിക്കുന്നതും, ജ്ഞാനികൾക്കു ഭൂഷണവുമായ വജ്രസൂചിക ഉപനിഷത്തിനെ കുറിച്ച് പറയാം. 
തുടരും.....( കടപ്പാട് സ്വാമിനാഥ്)

No comments: