ഭഗവദ് ഗീതയിലെ ലോകോക്തികൾ (9)
[ 'ക്ളൈബ്യം മാസ്മഗമഃ പാർത്ഥ
നൈതത്ത്വയ്യുപപദ്യതേ'
(1)]
ഒന്നാം അദ്ധ്യായത്തിൽ നിന്ന് രണ്ട് ശ്ലോക ശകലങ്ങൾ ലോകോക്തി എന്ന നിലയിൽ വിസ്തരിച്ചു. അടുത്തത് രണ്ടാം അദ്ധ്യായത്തിൽ പതിനെട്ടോളം ശ്ലോക ഭാഗങ്ങൾ ഈ നിലയിൽ ഗണിച്ച് പരിശോധിക്കാം. അതിലൊന്നാമത്, രണ്ടാമദ്ധ്യായം മൂന്നാം ശ്ലോകത്തിലെ ആദ്യ വരിയാണ്.
'ക്ലൈബ്യം മാസ്മഗമഃ പാർത്ഥ'. ഈ വരി ഉദ്ധരണിയായി സ്വീകരിച്ച് പ്രചരിപ്പിക്കാവുന്ന മന്ത്ര സമാനമായ ഭഗവദ് വാക്യമാകുന്നു. ഭഗവദ് ഗീതാ ഭാഷ്യത്തിന്റെ ആമുഖത്തിൽ 'അർജ്ജുന നിമിത്തീ കൃത്യ,' എന്ന ഒരു പ്രയോഗം ആചാര്യസ്വാമികൾ നടത്തിയിട്ടുണ്ട്. പ്രസ്തുത നിരീക്ഷണമനുസരിച്ച് 'ക്ലൈബ്യം മാസ്മ ഗമഃ പാർത്ഥ ' -ക്ലീബ ഭാവത്തെ പ്രാപിക്കാതിരുന്നാലും പാർത്ഥ, എന്ന പ്രയോഗം അർജ്ജുനനെ അഭിസംബോധ ചെയ്യുന്നതാണെങ്കിലും നമുക്കെല്ലാവർക്കുമുള്ള ആദേശമായി സ്വീകരിക്കാവുന്നതാണ്.
സന്ദർഭം:- ഒന്നാമദ്ധ്യായത്തിന്റെ അവസാന ഭാഗത്ത് അർജ്ജുനൻ 'നയോത്സ്യ' -ഞാൻ യുദ്ധം ചെയ്യില്ല എന്ന് പ്രഖ്യാപിച്ച് നിഷ്ക്രിയഭാവം കൈക്കൊണ്ട് രഥത്തിൽ വർത്തിച്ചു. ഭഗവാനാകട്ടെ (രണ്ടാമദ്ധ്യായത്തിന്റെ സമാരംഭത്തിൽ) മുഖാരവിന്ദത്തിൽ ഒരു പുഞ്ചിരി നിലനിർത്തി കൊണ്ട് അർജ്ജുനനോട് സംസാരിച്ചു തുടങ്ങി. യുദ്ധ സന്ദർഭത്തിനു നിരക്കാത്ത മൗഢ്യം ഭവാനിൽ എങ്ങിനെ വന്നു ചേർന്നു? ഇത് ശ്രേഷ്ഠന്മാർ അപഹസിക്കുന്നതും സ്വർഗ്ഗപ്രാപ്തിയെ നിരോധിക്കുന്നതുമാണ്. അതിനാൽ ശ്രീഭഗവാനുവാച:-
(മുഴുവൻ ശ്ലോകവും വാഗർത്ഥവും )
'ക്ളൈബ്യം മാസ്മഗമഃ പാർത്ഥ
നൈതത്ത്വയ്യുപപദ്യതേ..
ക്ഷുദ്രം ഹൃദയദൌർബ്ബല്യം
ത്യക്ത്വോത്തിഷ്ഠപരതന്തപ' ( 2 - 3)
ഹേ പാർത്ഥ, ആണും പെണ്ണും കെട്ട ഭാവം നിനക്ക് വന്നു ഭവിച്ചു കൂടാ. ഇതു നിന്നിൽ യോജിക്കുന്നില്ല. ശത്രുനാശകാ, നികൃഷ്ടമായ ഹൃദയ ദൌർബല്യം കൈവിട്ടു നീ എഴുന്നേല്ക്കൂ.
ക്ലൈബ്യഭാവത്തെ ഭവാൻ കൈക്കൊള്ളാതിരുന്നാലും - (കാരണം ക്ലീബന്റെ ഭാവം നിനക്കൊരിക്കലും യോജിക്കില്ല) ഇതാണ് ഭഗവാൻ നൽകുന്ന ആഹ്വാനം. ഹേ അർജ്ജുന, ക്ലീബസ്യ ഭാവം ക്ലൈബ്യം - ക്ലീബന്റെ ഭാവത്തെ - ആണും പെണ്ണും കെട്ട ഭാവം മാസ്മ ഗമഃ -പ്രാപിക്കാതിരുന്നാലും. (ക്ലീബന്റെ ഭാവം ഈ പ്രയോഗത്തിന് ഇക്കാലത്ത് സൂക്ഷിച്ച് അർത്ഥം പറയണം. പൊതുവെ ക്ലീബനെന്നു പറഞ്ഞാൽ ആണും പെണ്ണും കെട്ടവൻ എന്നാണ് വാഗർത്ഥം. ആണും പെണ്ണും കെട്ടവനെ ഭിന്ന ലിംഗക്കാരനായി കാണാമോ? ചിലരങ്ങനെ ഉഭയലിംഗ ആവിഷ്ക്കാരത്തോട് കൂടി ജനിക്കും. അവരെ ആക്ഷേപിച്ചുകൂടാ എന്നുള്ളത് മാനുഷികതയോട് കാണിക്കുന്ന ആദരവിന്റെ ഭാഗമാണ്.. കേരളം ഉഭയലിംഗക്കാരെ തിരിച്ചറിയാനും, അംഗീകരിക്കാനും കുറച്ചു കാലമെടുത്തു. കേരളത്തിനു പുറത്ത് അവർക്ക് കുറെക്കൂടി അംഗീകാരമൊക്കെ ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എങ്കിലും ഭാരതീയ മനസ്ഥിതി അവരെ വേണ്ടത്ര ആദരവോടെ ഉൾക്കൊള്ളാൻ ഇപ്പഴും സമർത്ഥമായിട്ടില്ല എന്നുള്ളത് വസ്തുതയാണ്. ഒരു പരിഹാസ ധ്വനിയോടെ ഭിന്ന ലിംഗക്കാരെ കാണുന്നതും വ്യവഹരിക്കുന്നതും അന്യായമാണ്. )
പുരുഷന് പുരുഷന്റെതായ കരുത്തുണ്ട്. സ്ത്രീക്ക് സ്ത്രീയുടെതായ കരുത്തുണ്ട്. ഭിന്ന ലിംഗക്കാർക്ക് അവരുടേതായ കരുത്തുണ്ട്. ഒരു കരുത്തും പ്രകാശിപ്പിക്കാൻ സന്നദ്ധത കാണിക്കാത്തവനെയാണ് ഇവിടെ 'ക്ലീബൻ' എന്ന് ആക്ഷേപിക്കുന്നതെന്ന് ഈ കാലത്തിനനുസരിച്ച് വ്യാഖ്യാനിക്കണം. പുരുഷ ശക്തി, സ്ത്രീശക്തി, ഉഭയലിംഗശക്തി എന്നിങ്ങനെ ശക്തികൾ അതാത് ലിംഗക്കാരിൽ നിഹിതമാണ്. ആ ശക്തികൾ യഥോചിതം പ്രകാശിപ്പിക്കാൻ സ്വധർമ്മ മേഖലയിൽ അവസരം കിട്ടുമ്പോൾ അലസരായി പിൻവാങ്ങി നിൽക്കുന്നത് ശരിയല്ല എന്നാണ് ഭഗവാൻ ഉദ്ദേശിച്ചത്. ഈ ആക്ഷേപം കുറിക്കുകൊണ്ടു എന്നുള്ളത് തുടർന്നു വരുന്ന അർജ്ജുനന്റെ വാക്യങ്ങളിൽ നിന്നും മനസ്സിലാക്കാം. ആക്ഷേപം അർജ്ജുനന്റെ മാനസിക അവസ്ഥയിൽ സൃഷ്ടിച്ച പരിവർത്തനം ശ്രദ്ധേയമാണ്. അതു കൊണ്ട് ഭഗവത്സന്ദേശത്തെ, ഭഗവദ് ഗീതയുടെ പശ്ചാത്തലത്തിൽ നിന്ന് അടർത്തിയെടുത്തായാലും, എവിടെയൊക്കെ ആലസ്യം കാണുന്നുവോ, എവിടെവിടെ അനാരോഗ്യകരമായ അന്തർമുഖത കാണുന്നുവോ അവിടെ പ്രയോഗിക്കണം. എവിടെവിടെ ഭയം കൊണ്ടും, സങ്കോചം കൊണ്ടും അപകർഷ ചിന്ത, ഉത്കർഷ ചിന്ത തുടങ്ങിയ വിവിധ പ്രകാരത്തിലുള്ള വികല ചിന്തകൾ (complexes) കൊണ്ടും ആളുകൾ പിൻ വാങ്ങി നിൽക്കുന്നുവോ, അവിടവിടെ ഈ ശ്ലോകത്തിന്റെ ആശയത്തെ പ്രചരിപ്പിച്ച് അവരെ ഉദ്ധരിക്കാൻ ഉത്സാഹിക്കാം.
നിരുത്തരവാദിത്വത്തിന്റേയും, ആലസ്യത്തിന്റേയും സമീപനത്തിനു പിറകിലുള്ള മനഃശാസ്ത്രം അന്വേഷിച്ചു കണ്ടെത്തി തിരുത്തുക തുടങ്ങിയ സമഗ്രമായ ഇടപെടലകൾക്ക് സാവകാശം വേണം. കാരണമെന്തായാലും ക്ലീബ ഭാവത്തിന് വിധേയരായിപ്പോയാൽ അത് മനസികമായി ഒരാളെ ഏറെ തളർത്തും. ഊർജ്ജസ്വലത ആർജ്ജിച്ച് ഉയിർത്തെഴുന്നേൽക്കുക എന്നത് പിന്നീട് വളരെ പ്രയാസകരമാവും. ഇവിടെ 'ക്ലീബ ഭാവം പ്രാപിക്കാതിരിക്കൂ' എന്ന ശകാരം തത്ക്കാല ഉത്തേജനത്തിന് സഹായകരമാവുന്നു, വലിയ തകർച്ചയിലേക്ക് കൂപ്പു കുത്തുന്നതിൽ നിന്നു രക്ഷിക്കുന്നു.
'നൈതത്ത്വയ്യുപപദ്യതേ' - ഇതു നിന്നിൽ യോജിക്കുന്നില്ല.
ഭഗവാൻ അർജ്ജുനിൽ പ്രതീക്ഷ പുലർത്തുന്നു എന്ന ധ്വനി ഈ വാക്യത്തിലുണ്ട്. മറ്റുള്ളവരുടെ ന്യായമായ പ്രതീക്ഷക്കൊത്തുയരാനുള്ള പ്രചോദനം ഒരാളുടെ ആത്മവിശ്വാസം ഉണർത്തും. ഭഗവാന്റെ ശകാരത്തിൽ ഭീഷണിയുടേയും, പ്രലോഭനത്തിന്റേയും, കളങ്കമില്ലാത്ത ഹിതകാംക്ഷ സുസ്പഷ്ടം പ്രകാശിക്കുന്നുണ്ട്. ഇത് ഉൾക്കൊണ്ട് പ്രചോദന പ്രദങ്ങളായ ഇടപെടലുകളെ ആത്മാർത്ഥത നിറഞ്ഞതാക്കാൻ നമുക്കേവർക്കും മനസ്സിരുത്താം.
(തുടരും ....)
പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ

No comments:
Post a Comment