Friday, December 14, 2018

*ശ്രീഭൂതനാഥ സുപ്രഭാതം*
        ⓂⓂⓂⓂⓂⓂⓂⓂⓂⓂ

 *ശ്രീകണ്ഠപുത്ര ഹരിനന്ദന വിശ്വമൂര്‍ത്തേ ലോകൈകനാഥ കരുണാകര ചാരുമൂര്‍ത്തേ*
 *ശ്രീകേശവാത്മജ സുമനോഹര സത്യമൂര്‍ത്തേ ശ്രീഭൂതനാഥ ഭഗവന്‍ തവ സുപ്രഭാതം*

 *ശ്രീവിഷ്ണുരുദ്രസുത മംഗള കോമളാംഗ ദേവാധിദേവ ജഗദീശ സരോജനേത്ര*
കാന്താരവാസ *സുരമാനവവൃന്ദസേവ്യ
 ശ്രീഭൂതനാഥ ഭഗവന്‍ തവ സുപ്രഭാതം*

 *ആശാനുരൂപഫലദായക കാന്തമൂര്‍ത്തേ ഈശാനകേശവസുത മണികണ്ഠ സുദിവ്യമൂര്‍ത്തേ ഭക്തേശ ഭക്തഹൃദയസ്ഥിതഭൂമിപാല
 ശ്രീഭൂതനാഥ ഭഗവന്‍ തവ സുപ്രഭാതം*

 *സത്യസ്വരൂപ സകലേശ ഗുണാര്‍ണവേശ മര്‍ത്യസ്വരൂപ വരദേശ രമേശസൂനോ
  മുക്തിപ്രദ ത്രിദശരാജ മുകുന്ദസൂനോ
ശ്രീഭൂതനാഥ ഭഗവന്‍ തവ സുപ്രഭാതം*

 *കാലാരിപുത്ര മഹിഷീമദനാശന
 ശ്രീ കൈലാസവാസ ശബരീശ്വര ധന്യമൂര്‍ത്തേ നീലാംബരാഭരണശോഭിതസുന്ദരാംഗ
 ശ്രീഭൂതനാഥ ഭഗവന്‍ തവ സുപ്രഭാതം*

 *നാരായണാത്മജ പരാത്പര ദിവ്യരൂപ വാരാണസീശിവനന്ദന കാവ്യരൂപ*
 *ഗൌരീശപുത്ര പുരുഷോത്തമ ബാലരൂപ ശ്രീഭൂതനാഥ, ഭഗവാന്‍ തവ സുപ്രഭാതം*

 *ത്രൈലോക്യനാഥ ഗിരിവാസ വനേനിവാസ ഭൂലോകവാസ ഭുവനാധിപദാസ ദേവ  വേലായുധപ്രിയസഹോദര ശംഭുസൂനോ
 ശ്രീഭൂതനാഥ ഭഗവന്‍ തവ സുപ്രഭാതം*

 *ആനന്ദരൂപ കരധാരിതചാപബാണ
 ജ്ഞാനസ്വരൂപ, ഗുരുനാഥ, ജഗന്നിവാസ*
 *ജ്ഞാനപ്രദായക ജനാര്‍ദന നന്ദനേശ
 ശ്രീഭൂതനാഥ ഭഗവന്‍ തവ സുപ്രഭാതം*

 *അംഭോജനാഥസുത സുന്ദര ധന്യമൂര്‍ത്തേ ശംഭുപ്രിയാകലിതപുണ്യ പുരാണമൂര്‍ത്തേ*  *ഇന്ദ്രാദിദേവഗണവന്ദിത ബ്രഹ്മചാരിന്‍
 ശ്രീഭൂതനാഥ ഭഗവന്‍ തവ സുപ്രഭാതം*

 *ദേവേശ ദേവഗുണപൂരിത ഭാഗ്യമൂര്‍ത്തേ ശ്രീവാസുദേവസുത പാവന ഭക്തബന്ധോ*
 *സര്‍വേശ സര്‍വ്വമനുജാര്‍ച്ചിത ദിവ്യമൂര്‍ത്തേ ശ്രീഭൂതനാഥ ഭഗവന്‍ തവ സുപ്രഭാതം*

 *നാരായണാത്മജ സുരേശ നരേശ ഭക്ത
- ലോകേശ കേശവശിവാത്മജ ഭൂതനാഥ* *ശ്രീനാരദാദി മുനി പുംഗവപൂജിതേശ
ശ്രീഭൂതനാഥ ഭഗവന്‍ തവ സുപ്രഭാതം*

 *ആനന്ദരൂപ സുരസുന്ദരദേഹധാരിന്‍
 ശര്‍വാത്മജ ശബരീശ സുരാലയേശ*
 *സുഗരീശ നിത്യാത്മസൌഖ്യവരദായക ദേവദേവ ശ്രീഭൂതനാഥ ഭഗവന്‍ തവ സുപ്രഭാതം*

 *സര്‍വ്വേശ സര്‍വ്വമനുജാര്‍ജിതസര്‍വപാപ- സംഹാരകാരക ചിദാത്മക രുദ്രസൂനോ*
 *സര്‍വ്വേശ സര്‍വ്വഗുണപൂര്‍ണകൃപാംബുരാശേ ശ്രീഭൂതനാഥ ഭഗവന്‍, തവ സുപ്രഭാതം*

 *ഓങ്കാരരൂപ ജഗദീശ്വര ഭക്തബന്ധോ
 പങ്കേരുഹാക്ഷ പുരുഷോത്തമ കര്‍മ്മസാക്ഷിന്‍* 
*മാംഗല്യരൂപ മണികണ്ഠ മനോഭിരാമ
ശ്രീഭൂതനാഥ ഭഗവന്‍ തവ സുപ്രഭാതം*

No comments: