Thursday, December 06, 2018

സ്ത്രീപുത്രാദിഭോഗ സൗഖ്യജനകം ധർമ്മാർത്ഥ കാമപ്രദം
ജന്തുനാം ലയനം സുഖാസ്പദമിദം ശീതാമ്പുഘർമ്മാപഹം
വാപി ദേവഗൃഹാദി പുണ്യമഖിലം ഗേഹാൽ സമുല്പദ്യതേഗേഹം പൂർവ്വമുശന്തി തേന വിബുധാഃ ശ്രീ വിശ്വകർമ്മാദയഃ
സാരം -
സ്ത്രീപുത്രാദിഭോഗങ്ങളുടെയും ധർമ്മാർത്ഥ കാമമോക്ഷങ്ങളുടെയും ഉറവിടം ഭവനമാണ്. മനുഷ്യന് മാത്രമല്ല പക്ഷിമൃഗാദികൾക്കു പോലും ഗൃഹം അത്യന്താപേക്ഷിതമാണ്. കൊടും തണുപ്പിൽ നിന്നും ചൂടിൽ നിന്നും ഗൃഹം നമ്മെ സംരക്ഷിക്കുന്നു. സകല സുഖദുഃഖങ്ങൾക്കും നിദാനമായി ഭവനം വർത്തിക്കുന്നു.

No comments: