ഭൗതിക സുഖങ്ങള്‍ നേടുന്നതിന് കായികശക്തി മതിയാകും. എന്നാല്‍ ലോകനന്മയ്ക്കായി അര്‍ത്ഥകാമങ്ങളെ ത്യജിക്കണമെങ്കില്‍ ആന്തരിക ബലംതന്നെ വേണ്ടതുണ്ട്!
വിട്ടുകൊടുക്കുവാന്‍ കഴിയാത്തതെല്ലാം നമ്മുടെ ദൗര്‍ബല്യങ്ങള്‍ ആണ്! ബലം ഉണ്ടെങ്കിലേ ഇഷ്ടവിഷയങ്ങള്‍ വിട്ടുകൊടുക്കുന്നുള്ളൂ. യഥാര്‍ത്ഥ സ്നേഹവും ഭക്തിയും ത്യാഗത്തിനുള്ള ബലം നല്‍കുന്നുണ്ട്. ''സ്വന്തം ജീവന്‍ രക്ഷിക്കാന്‍ സിംഹത്തിന്‍റെ മുന്നില്‍ നിന്നും ഭയന്ന് ഓടിമറയുന്ന സ്ത്രീ, മറ്റൊരിക്കല്‍ സ്വന്തം കുഞ്ഞുകൂടെയുണ്ടെങ്കില്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി സിംഹത്തിന് സ്വയം ഭക്ഷണം ആകുവാന്‍ ധൈര്യപ്പെടുന്നു!!!'' ഇഷ്ടങ്ങള്‍ സ്വാര്‍ത്ഥമായാല്‍ അത് ദൗര്‍ബല്യം ആണ്! ബലഹീനതയാണ്! ഗൃഹസ്ഥന്‍ എല്ലാ ദൗര്‍ബല്യങ്ങളെയും കടന്ന് ലോകത്തെ മുഴുവന്‍ സ്വന്തം കുടുംബമായി കരുതി സംരക്ഷിക്കാനുള്ള ആന്തരിക ബലം നേടേണ്ടതുണ്ട്! സദാചാരങ്ങള്‍ വഴി സിദ്ധമാകുന്ന ആന്തരിക പരിശുദ്ധിയാണ് ബലം നല്‍കുക!
ഒരു കഥയുണ്ട്. കാട്ടിനുള്ളില്‍ രാത്രി അകപ്പെട്ട കുറച്ച് യാത്രികര്‍ വലിയ ഒരു മരച്ചുവട്ടില്‍ വിശ്രമിച്ചു. ആ മരത്തിനു മുകളില്‍ ഒരു പക്ഷി കുടുംബം ആയി വസിക്കുന്നുണ്ടായിരുന്നു. അതില്‍ ആണ്‍ കിളി പറന്നുപോയി എവിടെ നിന്നോ ഒരു തീക്കൊള്ളിയുമായി തിരിച്ചെത്തി. ആ തീക്കൊള്ളി താഴേയ്ക്കിട്ടുകൊടുത്തു തങ്ങളുടെ മരച്ചുവട്ടില്‍ അന്തിയുറങ്ങുന്ന അതിഥികള്‍ക്ക് തീകൂട്ടീ തണുപ്പകറ്റുന്നതിലേയ്ക്കായി. കുറച്ച് കഴിഞ്ഞപ്പോള്‍ ആണ്‍കിളി ''അവരുടെ വിശപ്പ് മാറുന്നതിലേയ്ക്കായി ഞാന്‍ എന്‍റെ ശരീരം ത്യജിക്കുകയാണ്'' എന്നും പറഞ്ഞ് താഴത്തെ തീയിലേയ്ക്ക് പറന്നുചെന്നുവീണുകൊടുത്തു. അതിഥികള്‍ക്ക് തികയില്ലല്ലോ എന്നും പറഞ്ഞ് പെണ്‍കിളിയും അതുതന്നെ ചെയ്യുന്നു. അമ്മയുടെയും അച്ഛന്‍റെയും ആഗ്രഹം പൂര്‍ത്തിയാകണമെങ്കില്‍ ഞങ്ങളും ഈ ശരീരം അതിഥികള്‍ക്ക് വേണ്ടി ത്യജിക്കണം എന്നും പറഞ്ഞ് മക്കളും തീയിലേയ്ക്ക് വീഴുന്നു....''
ഇതാണ് കഥ! വിവേകാനന്ദസ്വാമികള്‍ ഇന്ദ്രീയാസക്തരായ ജനങ്ങളോട് പറയാറുള്ളത് ഇതാണ് - ''മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്, അവനവന്‍റെ സുഖം മാത്രം നോക്കി ജീവിക്കുന്നവര്‍ മരിച്ചവരത്രേ!''..krishnakumar
No comments:
Post a Comment