Thursday, December 06, 2018

ചില ജീവിത സത്യങ്ങൾ....  കണ്ടതും, കേട്ടതും, അനുഭവങ്ങളും !

രാത്രി ഉറങ്ങാൻ കിടന്നാൽ  രാവിലെ എണീക്കും എന്ന് ഉറപ്പില്ലാത്ത ഈ ലോകത്ത് നമ്മൾ എന്തിന് അഹങ്കാരം കാണിക്കണം !

നമ്മുടെ ശരീരം വേദനിപ്പിക്കാൻ എല്ലാവർക്കും കഴിയും,  പക്ഷേ നമ്മുടെ മനസ്സിനെ വേദനിപ്പിക്കാൻ നമ്മൾ ജീവനുതുല്യം സ്നേഹിച്ചവർക്കു മാത്രമേ കഴിയൂ !

മായ്ച്ചു കളയണം ചില വാശികൾ,  പറഞ്ഞു തീർക്കണം ചില പരിഭവങ്ങൾ,  മാറ്റി കൊടുക്കണം ചില  തെറ്റിദ്ധാരണകൾ.  നാളെ നമ്മളിൽ ആരുണ്ടാവുമെന്നു പറയാൻ പറ്റില്ല.

എളിമയോടെ ജീവിക്കുക, സഹായിക്കുക, സ്നേഹം നൽകുക.

പഞ്ചസാരക്കും ഉപ്പിനും ഒരേ നിറമാണ്.  പക്ഷേ രണ്ടിന്റെയും രുചി വളരെ വ്യത്യസ്തമാണ്.  അതുപോലെയാണ്  ചില സുഹൃത്ത് ബന്ധങ്ങളും.

സ്നേഹിക്കാനൊരു മനസ്സുണ്ടെങ്കിൽ പിന്നെ കുറവുകൾകൊന്നും അവിടെ സ്ഥാനമില്ല. കുറവുകൾ അറിഞ്ഞു സ്നേഹിക്കുമ്പോഴാണ് സ്നേഹം യാഥാർഥ്യമാവുന്നത്.

സഹായിക്കുക എന്നതിനേക്കാൾ വലിയ കാര്യമാണ് ആരെയും ഉപദ്രവിക്കാതിരിക്കുക എന്നത്.

അനുഭവത്തിന്റെ തീച്ചൂളയിൽ ചുട്ടെടുത്ത വാക്കുകൾക്ക് ഭംഗി കുറവായിരിക്കാം,  അതാകും അച്ഛന്റെ ഉപദേശം പലപ്പോഴും മക്കൾക്ക് ഇഷ്ടപ്പെടാതെ പോകുന്നത്.

നമ്മളെക്കാൾ ഉയരത്തിലുള്ളവരെ നോക്കുമ്പോൾ നമുക്ക് വിഷമവും ദുഖവും തോന്നാം, നമ്മളെക്കാൾ താഴെയുള്ളവരെ ഒന്നു നോക്കൂ അപ്പോൾ മനസ്സിലാകും നാം എത്ര ഉയരത്തിലാണെന്ന്.

നമ്മൾ എന്താണോ പറഞ്ഞത് അതിന് നമ്മൾ ഉത്തരവാദിയാണ്, പക്ഷെ മറ്റുള്ളവർ എങ്ങിനെയാണതു  മനസ്സിലാക്കിയെന്നതിനു നമ്മൾ ഉത്തരവാദിയല്ല.

ഒരു കൊമ്പിൽനിന്നു മറ്റൊരു കൊമ്പിലേക്കു പറക്കുന്ന കിളി പഠിപ്പിച്ചുതരുന്ന ഒരു   പാഠം ഉണ്ട്.... ഒരു കൊമ്പിനെയും നാം കൂടുതൽ ആശ്രയിക്കരുതെന്ന പാഠം.

ജീവിതത്തിൽ നല്ലതല്ലാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾപോലും
അതിനേക്കാൾ വലിയ ദുരന്തങ്ങൾ ഉണ്ടായില്ലല്ലോ എന്നാശ്വസിച്ചു സമാധാനിക്കുക, പുഞ്ചിരിക്കുക.

ഉറങ്ങാൻ കിടക്കുമ്പൾ എല്ലാവർക്കും മാപ്പുകൊടുക്കുക,  ശുദ്ധ മനസ്സോടെ ഉറങ്ങാൻ ശ്രമിക്കുക.

സ്നേഹം ചെറുപ്പത്തിൽ സൗജന്യമായി ലഭിക്കുന്നു, യൗവ്വനത്തിൽ അതിന്നായി അധ്വാനിക്കേണ്ടി വരുന്നു,  വാർധക്യത്തിൽ അതിന്നായി യാചിക്കേണ്ടിവരുന്നു.

ബന്ധങ്ങൾ രണ്ട് തരമാണുള്ളത്.... ചിലർ നിങ്ങളുടെ മുന്നിലെത്തുന്നത് ഒരു അനുഗ്രഹമായിരിക്കും,  എന്നാൽ ചിലർ നമ്മൾക്കൊരു പാഠമായിരിക്കും.

സ്വന്തമെന്നു തോന്നുന്നവരോട് എന്തും നമ്മൾക്ക് സംസാരിക്കാൻ കഴിയും... എന്നാൽ വായിൽനിന്നും പ്രതീഷിക്കാതെ കേൾക്കുന്ന വാക്കുകൾ മനസ്സിൽ വല്ലാതെ മുറിവേല്പിക്കും.

ജീവിക്കാനുള്ള ഒരവസരവും പാഴാക്കരുത്... കാരണം ജീവിതംതന്നെ ഒരവസരമാണ്,  ഒന്നു കാലുതെന്നി വീണാൽ തീരുന്ന ജീവിതത്തിന് എന്തു ജാതി, എന്തു മതം, എന്തു നിറം!

അനുഭവങ്ങൾ വലിയൊരു പാഠവും, ജീവിതത്തേക്കാൾ വലിയൊരു വിദ്യാലയവും ഈ ഭൂമിയിൽ ഇല്ല.

ഒന്നോർക്കുക....
 പാവപ്പെട്ടവനും പണക്കാരനും ആറടി മണ്ണുമാത്രം നൽകുന്ന മരണമാണ് ഭൂമിയിലെ ഏറ്റവും നല്ല ഭരണാധികാരി.

എല്ലാവർക്കും എപ്പോഴും ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്നുകൊണ്ട് 🙏🙏🙏.

No comments: