"ന കര്‍മണാ ന പ്രജയാ ധനേന ത്യാഗേനൈകേ അമൃതത്വമാനശു:
പരേണ നാകം നിഹിതം ഗുഹായാം വിഭ്രാജതേ യദ് യതയോ വിശന്തി"
കര്‍മം കൊണ്ടോ സന്തതിപരമ്പരകളെ കൊണ്ടോ ധനം കൊണ്ടോ അമൃതത്വത്തെ നേടാനാകില്ല. ത്യാഗം കൊണ്ടു മാത്രമേ അമൃതത്വം നേടാനാകൂ...സ്വര്‍ഗത്തിന് അപ്പുറവും ബുദ്ധി ഗുഹയില്‍ ഇരുന്ന് പ്രകാശിക്കുന്നതുമായ അതിലേക്ക് യതികള്‍ പ്രവേശിക്കുന്നു.
ഭൗതികമായ പലതിനേയും നേടിയെടുക്കാന്‍ നമ്മെ സഹായിക്കുന്നതാണ് കര്‍മവും സന്തതികളും (അനുയായികളും) ധനവുമൊക്കെ.എന്നാല്‍ പരമപദമെന്ന മരണമില്ലാത്തതായ അമൃതത്വത്തെ നേടണമെങ്കില്‍ ഇതൊന്നും പോരാ. ത്യാഗമാണ് വേണ്ടത്.
No comments:
Post a Comment