ഗുരുവായൂരപ്പാ ശരണം.....
പൊന്നോട കുഴൽ കൈയ്യിൽ പിടിച്ച് പട്ട് കോണകം ചാർത്തി .. തിരുനെറ്റിയിൽ ചാർത്തിയ പൊൻ ഗോപി... ചുറ്റും വനമാലയണിഞ്ഞ്.. കുറുരമ്മയുടെ അടുത്തേക്കാണോ... അതോ പൂന്താനത്തെ പ്രതിക്ഷിച്ചാണോ ന്നറിയില്ല കണ്ണൻ പുഞ്ചിരി തൂകി നിൽക്കുന്ന അതി മനോഹര ഭാവം ഹരേ ഹരേ......

കേനോപനിഷത്ത് രണ്ടാം ഖണ്ഡം അഞ്ചാം ശ്ലോകം
" പ്രതിബോധവിദിതം മതമമൃതത്വം ഹി വിന്ദതേ
ആത്മനാ വിന്ദതേ വീര്യം വിദ്യയാ വിന്ദതേfമൃതം "
ആത്മനാ വിന്ദതേ വീര്യം വിദ്യയാ വിന്ദതേfമൃതം "
ആത്മസ്വരൂപജ്ഞാനത്താൽ അവിദ്യ നശിപ്പിക്കാനുള്ള ബലം കിട്ടുന്നു. ആത്മാനുഭൂതി കൊണ്ട് മോക്ഷത്തിന്റെ അവസ്ഥ പ്രാപിക്കാൻ ഇടവരുന്നു.
ഈ ശ്ലോകം അതിപ്രധാനമായതാണ്. ഭാഗവത രഹസ്യം തന്നെ ഇതാണ്. പാപഗ്ര സ്ഥനായ പരീക്ഷിത്തിന് അതിൽ മുക്തി കിട്ടാൻ സൽസംഗത്തെ ആശ്രയിച്ചു. അതിൽ കൂടി ശ്രീശുകൻ ഭാഗവതം ഉപദേശിക്കുന്നു . ഭാഗവതം ശ്രവിച്ച പരീക്ഷിത്തിൽ ആത്മജ്ഞാനം പലേ ഭഗവൽ കഥകളിൽ കൂടി കേട്ട് ഉള്ളിലെ അജ്ഞാനം നശിച്ച് ബ്രഹ്മസാക്ഷാൽക്കാരത്തിൽ എത്താൻ സാധിക്കുന്നു......
ഗുരു എന്ന ആത്മാവായി ... വായു എന്ന പ്രാണൻ വസിക്കുന്ന മന്ദിരം.....ഗുരുവായൂരപ്പനായി തന്നെ ഭജിക്കുന്ന ഭക്തന്മാർക്ക് പ്രയാസം കൂടാതെ ഭഗവാൻ നമ്മെ ഈ തലത്തിലേക്ക് എത്തിക്കുന്നു..... ഗുരുവായൂർ തത്വവും ഈ ശ്ലോകത്തിൽ ഒളിഞ്ഞു കിടക്കുന്നു.....
ഭഗവാന്റെ അനുഭൂതി എല്ലാവരുടെ ഹൃദയത്തിലും പ്രകാശിക്കട്ടെ....കണ്ണൻ നിത്യവും കൺമുമ്പിൽ അനുഭൂതിയായി തീരട്ടെ.... ഹരേ ഹരേ....sudhir chulliyil
No comments:
Post a Comment