Sunday, December 09, 2018

ധർമ്മമാർഗ്ഗത്തിലൂടെ സമ്പാദിച്ച ഏതൊരു വസ്തുവും അർഹതപ്പെട്ടവർക്ക് യാതൊരു ഫലേച്ഛയും പ്രതീക്ഷിക്കാതെ ചെയ്യുന്നതാണ് ദാനം എന്ന് ഭഗവാൻ പറയുന്നു. അപ്പോ നമ്മൾ ഇന്നു പറയുന്ന ദാനത്തെ ദാനം എന്നു പറയാൻ പറ്റില്ല എന്നർത്ഥം. കാരണം ശരിയായ മാർഗ്ഗത്തിലൂടെ സമ്പാദിച്ചതാണ് എന്ന് ഉറപ്പില്ല , അർഹതപ്പെട്ടവരാണ് സ്വീകരിക്കുന്നത് എന്ന് പറയാൻ സാധ്യമല്ല , പിന്നെ ദാനം നൽകണത് ഒരു പ്രതീക്ഷയും ഇല്ലാതെ എന്ന് പറയാനും സാധ്യമല്ല. അന്നദാനം, വസ്ത്രദാനം , പശുദ്ദാനം, വിദ്യാദാനം എന്തുമാവട്ടെ. ഉദാഹരണത്തിന് പിറന്നാളിന് നമ്മൾ അനേകം ആളുകളെ വിളിച്ച് അന്നദാനം ചെയ്യുന്നു എന്നിരിക്കട്ടെ , ഇവിടെ നമ്മൾ വിളിച്ച് വ രുന്നവർ പലരും നാലു നേരും വെട്ടി വിഴുങ്ങി അഞ്ചാമത്തെ നേരെത്തെ ഭക്ഷണത്തിനായി വരുന്നവരാണ് അതിനാൽ അവരെ അർഹർ എന്ന് കണക്കാൻ പറ്റില്ല എന്നർത്ഥം. മറിച്ച് നാലു നേരം പോയിട്ട് ഒരു നേരെത്തെ ഭക്ഷണം കിട്ടാത്തവർക്കാണ് ഈ സദ്യ എങ്കിലോ അവർ യഥാർത്ഥത്തത്തിൽ അർഹരാണ് എന്ന് പറയാം.
അതുപോലെ ജ്യോത്സർ പറയുന്നു നമ്മുടെ ചില വിഷമതകൾ മാറ്റാൻ ഒരു നൂറാൾക്ക് ദാനം ചെയ്യണം എന്ന്. നമ്മൾ ദാനം ചെയ്യുമ്പോൾ എന്റെ വിഷമങ്ങൾ മാറണം എന്ന ചിന്തയാണ് ഈ ദാനത്തിന്റെ പ്രേരകം' ഇതും ഭഗവാൻ ദാനമായി കണക്കാക്കുന്നില്ല എന്ന് മനസ്സിലാക്കണം. ഇതിനെ വേണമെങ്കിൽ പ്രായശ്ചിത്തം എന്ന് പറയാം. അപ്പോ ദാനത്തിന്റെ മനോഭാവം എന്തായിരിക്കണം ഭഗവാൻ പറയുന്നു ,ഏതൊരു ഭഗവാനാണോ ആത്മസ്വരൂപനായി എന്നിലുള്ളത് അതേ ചൈതന്യം തന്നെയാണ് മേടിക്കണ വ്യക്തിയിലും ഉള്ളത് അതിനാൽ ആ ആത്മസ്വരൂപത്തിന്റെ സന്തോഷത്തിനായി വരേണമേ എന്ന പാർത്ഥനയോടെ , അദ്ദേഹത്തിന്റെ സന്തോഷം മാത്രം ആഗ്രഹിച്ച് സമർപ്പിക്കാൻ ആയാൽ അത് ദാനമായി. . ഇപ്പോ ഒരു സംശയം വരാം ഇങ്ങനെ ഒക്കെ നടക്കുമോ എന്നാൽ ഇതു കാട്ടിതാരാനാണ് മഹാബലിയുടെ , രന്തി ദേവന്റെ മുതലായ ഭക്തരുടെ കഥ പുരാണങ്ങളിൽ പറഞ്ഞിരിക്കുന്നത്. മഹാബലി ന്യായ മാർഗ്ഗത്തിൽ സമ്പാദിച്ച സമ്പത്താണ് ശുക്രാചാര്യൻ വലക്കിയിട്ടും , ഈ ദാനത്തോടെ നിന്റെ ഐശ്വര്യം നശിക്കും എന്ന് ഗുരു പറഞ്ഞിട്ടും ഒട്ടും മനസ്സ് ഇളകാതെ സഹധർമ്മിണിയോടൊപ്പം ഭഗവാന്റെ സന്തോഷിക്കണേ എന്ന ഭാവത്തിൽ ഭഗവാനിൽ സമർപ്പിച്ചത്. ഇതിനാൽ സന്തോഷിച്ച് ബലിയെ ഭഗവാൻ മഹാബലിയാക്കി ഉയർത്തി. ഇതൊക്കെയാണ് ഒരോ ഒരോ പുരാണ കഥകളുടെയും ഉദ്യേശം എന്ന് മനസ്സിലാക്കാൻ ശ്രമിക്കണം' ഈ കഥകൾ വായിക്കുമ്പോൾ ...ravisankar chavakkad

No comments: