ഗുരുവായൂരപ്പാ ശരണം.....
ഇന്ന് ഭഗവാന്റെ പൊന്നോട കുഴൽ വിളിക്കുന്ന ബാല ഭാവത്തിലെ അതിസുന്ദരഭാവം .. അതിന് ചുറ്റും വനമാലയാലും തെച്ചിമാലയാലും അലങ്കരിച്ച് അതി മനോഹര രൂപം ഹരേ ഹരേ.... ഗോപികമാരെ വിളിക്കുകയാണോ അതോ ഗോകുലത്തിലെ പശുക്കളെയോ അതോ ഈ ചരാചരത്തിലെ സകല ജീവാത്മക്കളെയും ആനന്ദിപ്പിക്കാനാണോ അറിയില്ല ... ഹരേ ഹരേ.....

കേനോപനിഷത്ത് തൃതിയ ഖണ്ഡം ശ്ലോകം ഒന്ന്... ബ്രഹ്മത്തിന്റെ പ്രവർത്തനത്തെപ്പറ്റി ചിന്തിക്കുകയാണ് ഇതിൽ
" ബ്രഹ്മ ഹ ദേവേഭ്യോ വിജിഗ്യേ, തസ്യ ഹ ബ്രഹ്മണോ വിജയേ ദേവാ അമഹീയന്ത , ത ഐക്ഷന്താസ്മാകമേവായം വിജയോfസ്മാകമേവായം മഹിമേതി "
ഒരിക്കൽ ദേവാസുരയുദ്ധമുണ്ടായപ്പോൾ ബ്രഹ്മം അസുരരെ തോല്പിച്ച് ദേവന്മാർക്ക് വിജയം നൽകി. ദേവന്മാരാകട്ടെ ഞങ്ങളുടെതു തന്നെയാണ് ഈ വിജയവും മഹത്വവുമെന്ന് ചിന്തിച്ച് അഭിമാനം കൊണ്ടു.
ഹരേ ഗുരുവായൂരപ്പാ അങ്ങയുടെ മുമ്പിലെത്തുന്ന ഭക്തന്മാർക്ക് ചോദിച്ച ആഗ്രഹമെല്ലാം നടത്തി കൊടുക്കുന്നു. എന്നാൽ ഈ ആഗ്രഹ പൂർത്തികരണത്തിന് ശേഷം ഇതെല്ലാം തങ്ങളുടെ സാമർത്ഥ്യം കൊണ്ട് നേടിയതായി അഭിമാനിക്കുന്നു . എങ്കിലും അങ്ങയുടെ കൃപ അവരിൽ ചൊരിയുന്നു. പടിഞ്ഞാറേ നടയിൽ ഇറങ്ങുന്ന ഭക്തന് റെയിൽവേ സ്‌റ്റേഷനിലേക്ക് പോകണമെങ്കിൽ കിഴക്കേ നടയിൽ കൂടി തന്നെ പോകണമായിരുന്നു മുമ്പ് .. അങ്ങനെ പോകുന്നവരെ കണ്ണൻ ശ്രദ്ധിക്കുമത്രെ ഒന്ന് തിരിഞ്ഞ് നോക്കിയാൽ അവരെ കൃപാകടാക്ഷം ചൊരിഞ്ഞ് അനുഗ്രഹിക്കാമെന്ന്... അത്രക്കും ദയാലുവാണ് ഗുരുവായൂരപ്പൻ ......
നമ്മുക്ക് കിട്ടിയ ഈ ഗുരുവായൂരപ്പന്റെ കാരുണ്യമാണെന്ന ഭാവനയോടെ ഓരോ ചുവടും വെക്കാൻ സാധിക്കട്ടെ ... ഹരേ ഹരേ,,,sudhir chulliyil
No comments:
Post a Comment