ഹരേ ഗുരുവായൂരപ്പാ ശരണം
ഇന്ന് കണ്ണൻ കൈയ്യിൽ പൊന്നോടക്കുഴലും പിടിച്ച് ആ കാർവർണ്ണമേനിയിൽ ആഭരണം അണിഞ്ഞ് കുണ്ഡലങ്ങൾ അണിഞ്ഞ് വെള്ള ജമന്തിയും തെച്ചിയും ചേർന്ന ഉണ്ട മാലയും പിന്നെ തുളസിയും തെച്ചിയും ചേർന്ന രണ്ടാമത്തെ മാലയാൽ അലങ്കരിച്ച്,,,പട്ട് കോണകത്തിന് മുകളിൽ പാവ് മുണ്ട് ചുറ്റി അതി മനോഹര ഭാവത്തിൽ ഭക്തരെ അനുഗ്രഹിക്കാൻ കാത്തിരിക്കുന്ന ഭാവം....ഗുരുവായൂരപ്പാ തൃപ്പാദം ശരണം....

കേനോപനിഷത്ത് മൂന്നാം ഖണ്ഡം മൂന്നാം ശ്ലോകം
" തേfഗ്നിമബ്രുവൻ, ജാതവേദ, ഏതദ് വിജാ
നീഹി കിമേതദ് യക്ഷമിതി, തഥേതി "
നീഹി കിമേതദ് യക്ഷമിതി, തഥേതി "
അഗ്നിദേവനെ ഈ യക്ഷം എന്താണറിഞ്ഞു വരാൻ ദേവന്മാർ അയച്ചു. അഗ്നിദേവൻ അതു പ്രകാരം അവിടെ എത്തി.
നമ്മളും ഇത് തന്നെയാണ് ചെയ്യുക അറിയാത്ത വസ്തു , വ്യക്തി ഇവ നമ്മുടെ മുന്നിൽ എത്തിയാൽ ആദ്യം അറിയാൻ ശ്രമിക്കും അതിന് നേത്രങ്ങളിൽ കൂടി അവയെ അളക്കാൻ ശ്രമിക്കും. രാമായണത്തിൽ ശ്രീരാമലക്ഷമണരെ കുറിച്ച് അറിയാൻ ഹനുമാനെ ആദ്യം അയക്കുന്നു സുഗ്രീവൻ. തന്റെ വാസ്തവ രൂപം മറിച്ച് ബ്രാഹ്മണ രൂപത്തിൽ എത്തിയ ഹനുമാന്റെ ചോദ്യം കേട്ട് ശ്രീരാമചന്ദ്രന് ഹനുമാന്റെ സ്വഭാവം അറിവ് ഇവയെല്ലാം മനസ്സിലാക്കി ലക്ഷ്മണനോട് പറയുന്നുണ്ട് ഈ ബ്രാഹ്മണൻ സാധാരണക്കാരനല്ല . നാലു വേദവും പാണ്ഡിത്യവും വിനയവും ഉണ്ട് എന്ന് ഇത് കേട്ട ഹനുമാൻ സ്വന്തം രൂപത്തിൽ പ്രഭുവിനെ ശരണം പ്രാപിച്ചു. വ്യക്തികളോടുള്ള സംഭാഷണത്തിൽ പലേ കാര്യങ്ങളും ഗ്രഹിക്കാൻ സാധിക്കും.
ഇന്നലത്തെ ഉച്ചപൂജ അലങ്കാരം ഗുരുവായൂരപ്പ ഭാവത്തിൽ ആയിരുന്നു. ഭഗവാന്റെ കാരുണ്യം കൊണ്ട് സകലരുടെയും മനോവ്യാധികളും തീർത്ത് സമാധാനം ഉണ്ടാവട്ടെ,,,, ഹരേ ഹരേ......sudhir chulliyil
No comments:
Post a Comment