Tuesday, December 18, 2018

ഡോക്ടർ. എൻ വി ശ്രീവൽസ് ..

ആയുർ വേദ ചികിത്സയെ 3 വിധമായി ആധികാരികഗ്രന്ഥങ്ങള് തിരിച്ചിരിക്കുന്നു
1. ദൈവവ്യപാശ്രയ ചികിത്സ
2. യുക്തിവ്യപാശ്രയ ചികിത്സ  (ഔഷധ-ആഹാര/പത്ഥ്യ സേവ)
3. സത്വാവജയ ചികിത്സ  (അഹിതങ്ങളില് നിന്ന് മനസ്സിനേയു ഇന്ദ്രിയങ്ങളേയും അകറ്റല്- Yoga...etc)

ആദ്യമേ പറയുന്ന ദൈവവ്യപാശ്രയത്തിലെ ചികിത്സകളാണ്- ''മന്ത്ര (ശിവപഞ്ചാക്ഷരം മുതലായ മന്ത്രോച്ചാരണം) - ഔഷധ (രുദ്രാക്ഷം മുതലായ ദിവ്യൗഷധ ധാരണം)-മണി (രത്നങ്ങള്)- മംഗളബലി (തേങ്ങയുടക്കല് മുതലായവ)- ഹോമ-നിയമ-പ്രായശ്ചിത്ത- ഉപവാസ- സ്വസ്ത്യയന-പ്രണിപാത- തീറ്ത്ഥഗമനാനി (തീറ്ത്ഥാടനം)''

(ഇതെല്ലാം സനാതനധറ്മ്മം -ഹിന്ദുമതം എന്ന് വിദേശീയരാല് വിളിക്കപ്പെട്ട മതം/ജീവിതരീതി- പിന്തുടരുന്ന അനുഷ്ഠാനങ്ങളാണെന്നറിയുക)

Allopathy ശാസ്ത്രത്തിനടിസ്ഥാനം Physics, Chemistry, Biology, Biochemistry മുതലായവയാണ്. അതായത്, അവയുടെ അടിസ്ഥാനത്തിലാണ് Allopathy ശാരീരികപ്രവറ്ത്തനങ്ങളെ വിശദീകരിക്കുന്നത്. അതുപോലെ ആയുറ് വേദത്തിന്ടെ അടിസ്ഥാനതത്ത്വങ്ങള് ആധാരമാക്കുന്നത ദറ്ശനങ്ങള് - സാംഖ്യം, യോഗം, ന്യായം, വൈശേഷികം, മീമാംസ, വേദാന്തം എന്നിവയാണ്. ഇവയെ സേശ്വര ദറ്ശനങ്ങള് (ഹിന്ദു/സനാതന മതത്തിന്ടെ അടിസ്ഥാനമായ വേദത്തെ അംഗീകരിക്കുന്നത്) എന്നു വിളിക്കുന്നു.

ആയുറ് വേദത്തിന്ടെ ആദ്യകാലത്തുതന്നെ പറയുന്ന അനേകം ഋഷിമാരിലൊരാളാണ് കാങ്കായന മഹറ്ഷി. അദ്ദേഹം ബാഹ്ലീക ദേശക്കാരനാണ്(Iran). മാത്രമല്ല, തക്ഷശില, കാശി എന്നീ പുരാതന University കളില് ആയുറ് വേദം പഠിക്കുവാന് ലോകത്തിന്ടെ വിവിധ ഭാഗങ്ങളില് നിന്ന് അക്കാലത്തുതന്നെ  വിദ്യാറ്ത്ഥികളെത്തിയിരുന്നു.

അയുറ് വേദത്തില് ഇപ്പോള് ലഭ്യമായ ഏറ്റവും പഴയ ഗ്രന്ഥങ്ങളാണ് ചരകസംഹിതയും ശുശ്രുതസംഹിതയും. ചരകസംഹിത രചിച്ചത് അഗ്നിവേശന് എന്ന മഹറ്ഷിയും അത് പ്രതിസംസ്കരിച്ചത് (editing after several years) ചരക മഹറ്ഷിയുമാണ്. (ചരക സംഹിതയുടെ ഓരോഅദ്ധ്യായത്തിനൊടുവിലും അത് പറയുന്നുമുണ്ട്- ''ഇത്യഗ്നിവേശകൃതേ തന്ത്രേ ചരകപ്രതിസംസ്കൃതേ'').

Plastic surgery അടക്കമുള്ള Surgery പ്രതിപാദിച്ചിരിക്കുന്ന ശുശ്രുത സംഹിത എഴുതിയത് ആയുറ് വേദ ആചാര്യനായ ശുശ്രുതനാണ്.

പില്ക്കാലത്ത്, ബുദ്ധമതാചാര്യനായ നാഗാറ്ജുനന് തുടങ്ങിയവര് ആയുറ് വേദത്തിന് രസശാസ്ത്രം മുതലായ വിഭാഗങ്ങളില് ഗണ്യമായ സംഭാവനകള് നല്കിയിട്ടുണ്ട്. പല രാജ്യങ്ങളിലും അവരുടെ Missionary പ്രവറ്ത്തനത്തിന്ടെ ഭാഗമായി ആയുറ് വേദം പ്രചരിപ്പിച്ചിട്ടുമുണ്ട്

പക്ഷേ, കേരളത്തിലെ ആയുറ് വേദ പാരമ്പര്യം  ബുദ്ധനു വളരെ മുന്പേയുള്ള ഭേള ഋഷിമുതല് തുടങ്ങുന്നതിനാല് ചിലരെല്ലാം പറയുന്നതുപോലെ കേരളീയ ആയുറ് വേദ പാരമ്പര്യം  ബുദ്ധമതത്തില് നിന്നല്ല ഉത്ഭവിച്ചത് എന്ന് ഇതില് നിന്ന് വ്യക്തമാണ്.

ഭേളന് എന്ന സംസ്കൃത പദത്തിന്ടെ തത്ഭവമായ മലയാള പദമാണ് വേലന്. കേരളത്തില്  വേലന് -(തിരുവിതാംകൂറ് കൊച്ചി) /വണ്ണാന്- (മലബാറ്) എന്ന പേരില് അറിയപ്പെടുന്ന സമുദായത്തില് ആയുറ് വേദ ചികിത്സയില് പ്രഗത്ഭരായ വൈദ്യന്മാരുണ്ടായിരുന്നു എന്നതും ചേറ്ത്ത് വായിക്കുമ്പോള്  ആയുറ് വേദത്തിലെ ഭേളപരമ്പരയല്ലേയത് എന്ന് കരുതേണ്ടിയിരിക്കുന്നു. അതിനാല്,  അഗ്നിവേശന്ടെ സഹപാഠിയായിരുന്ന ആത്രേയശിഷ്യന് ഭേളന്ടെ ചികിത്സാപാരമ്പര്യത്തില് നിന്നാണ് കേരളത്തിലെ പ്രസിദ്ധ ചികിത്സകരായ വേലന്/ വണ്ണാന് എന്നിവരുടെ ചികിത്സ ഉത്ഭവിച്ചത് എന്നും  പറയപ്പെടുന്നുണ്ട്.

കുങ്ഫു മുതലായവ,  ഭാരതീയ കളരി-മറ്മ്മ വിദ്യകളില് നിന്നുല്ഭവിച്ചതും ബോധിധറ്മ്മന് തുടങ്ങിയ ബുദ്ധഭിക്ഷുക്കളാല് China മുതലായ രാജ്യങ്ങളില് പ്രചരിപ്പിക്കപ്പെട്ടതുമാണ്. എന്നാല് ഭാരതീയ കളരി-മറ്മ്മ വിദ്യകള് അഗസ്ത്യര് മറ്മ്മ ശാസ്ത്രം, യോഗ ശാസ്ത്രം മുതലായവയില് നിന്നുല്ഭവിച്ചതാണ് എന്നതുകൂടി അറിയുക.

******************************************************************
 ഗണപതി ഹോമത്തിന്റെ പ്രസാദ ത്തിന്റെ പ്രത്യേകത
 1)  ചുവന്ന അവിൽ
      ചുവന്ന അവിലിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട് .ഒമേഗ 3 ഫാറ്റി ആസിഡ്‌ അറിയപെടുന്നത്‌ തലച്ചോറിന്റെ ആഹാരം എന്നാണ് . ഒമേഗ 3 നമ്മുടെ ശരീരത്തിന് നേരിട്ട് ആഗിരണം ചെയ്യാൻ കഴിവില്ല അതിനു വിറ്റമിൻ ഇ വേണം അതിനായി ഗണപതി ഹോമത്തിൽ ധാരാളമായി നാളികേരം ചേർത്തിരിക്കുന്നു . വെറുതെയാണോ ഏറ്റവും ബുദ്ധി ഗണപതിക്ക്‌ ആണെന്നു പറയുന്നത് .ഗണപതി ഹോമത്തിന്റെ പ്രസാദം ധാരാളം കഴിക്കുന്നവരക്കു  ബുദ്ധി വർദ്ധിക്കുന്നു .അതു പോലെ തലച്ചോറിനെ ബാധിക്കുന്ന അൽഷിമേഴ്സ് പർക്കിൻസൻസ് തുടങ്ങിയ അസുഖങ്ങൾ ഉണ്ടാവില്ല
     ചുവന്ന അവിലിൽ ധാരാളം IP6 ഇനോസിറ്റൊൾ ഹെക്സാ ഫോസ്ഫെട്റ്റ് അടങ്ങിയ കാരണം കാൻസെർ വരാൻ തീരെ സാധ്യത ഇല്ല
      ക്രോമിയം ഉള്ളതു കൊണ്ടു ഹോർമോൺ ബാലൻസ് ചെയ്യുന്നു അതു പ്രമേഹ സാധ്യത ഇല്ലാതാക്കുന്നു
2)  ശർക്കര നമുക്ക് ആവശ്യമായ മിനറൽസ് ലഭ്യമാക്കുന്നു ബ്ലഡ്‌ കൌണ്ട് ശരിയാക്കുന്നു ശരീരത്തിനു ആവശ്യമായ ഫ്രാക്ടസ് തരുന്നു
 3)  എള്ളിൽ ഹൃദയത്തിനു അവശ്യമായ ഒമെഗ 6,9 ഉണ്ട്‌
  4)  മലരിനകത്തു ധാരാളം ഫൈബർ ഉണ്ടു അതു മോഷൻ സുഗമം ആക്കുന്നു അതു വഴി കോളോം കാൻസെർ ഇല്ലാതാക്കുന്നു
            ഗണപതി ഹോമത്തിന്റെ പ്രസാദം ദിവ്യമായ ഔഷധം   കൂടിയാണു /.
ഭഗവാനിലെത്താന്‍ അഞ്ചുതലങ്ങള്‍ കടക്കണം.

അഞ്ചു തലങ്ങള്‍ തരണം ചെയ്യുന്നവര്‍ക്ക് ഈശ്വരനിലെത്താവുന്നതാണ്. കുണ്ഡലം, തണ്ഡലം, വിണ്ഡലം, പാണ്ഡലം, മണ്ഡലം ഇവയാണവകള്‍.

കുണ്ഡലം :- പുനസൃഷ്ടിയ്ക്കുള്ള മോഹം, ആഹാരത്തിനു വേണ്ടിയുണ്ടാകുന്ന പ്രേരണ. ഇണകളുമായി ബന്ധപ്പെടുവാനുള്ള ആര്‍ത്തി ഇവയാണ്. മോഹങ്ങളും സുഖങ്ങളുമാണിവിടെ.

തണ്ഡലം :- തണ്ടത്തരം എന്ന് പറയും. ജീവിച്ചു ജീവിച്ചു പോകുവാനുള്ള വ്യഗ്രത. അതിനായ് എങ്ങനെയും പെരുമാറുവാനുള്ള പ്രേരണ ഉദിയ്ക്കുന്നതാണ്. ജീവിതവ്യഗ്രതയാണിവിടെ. ഞാനെന്നും എനിയ്ക്കെന്നും എന്‍റെതെന്നും ഉള്ള തോന്നലിലൂടെ ജീവിതം കഴിച്ചു കൂട്ടുന്നു ഇപ്പോള്‍.

വിണ്ഡലം :- ജീവിയ്ക്കുക അതിലൂടെ പരമസുഖം അനുഭവിയ്ക്കുക, സുഖത്തിനു വേണ്ടിയും ജീവിയ്ക്കുക, അതിനായി എങ്ങനേയും പ്രവര്‍ത്തിയ്ക്കേണ്ടതായിവരുക. ഭൂമിയില്‍ ഏതുവിധേനയും കഴിഞ്ഞുകൂടുവാനുള്ള ആര്‍ത്തിയോടെ ദിനങ്ങള്‍ കഴിച്ചുകൂട്ടുകയാണിവിടെ.

പാണ്ഡലം :- പരിശുദ്ധം എന്നാണര്‍ത്ഥം. പഞ്ചപാണ്ഡവര്‍ അങ്ങനെയുള്ളവരാകുന്നു. പഞ്ചഭൂതങ്ങങ്ങളാണ് പഞ്ചപാണ്ഡവര്‍, പരമാത്മാവിലേയ്ക്ക് ഈശ്വരനെ അടുപ്പിയ്ക്കുകയും പരമാത്മാവിനെ കൂടെ നിര്‍ത്തുകയും ചെയ്യുന്നു പാണ്ഡവര്‍.

മണ്ഡലം :- ഈശ്വരനിലേയ്ക്ക് പ്രാപിയ്ക്കുന്നതാണ് മണ്ഡലം. "മ" - ഈശ്വരനെന്നാണര്‍ത്ഥം. പരമാത്മാവില്‍ എത്തിച്ചേരുന്നു മണ്ഡലകാലത്ത്. ദേവന്മാര്‍പോലും ഇക്കാലത്ത് ധ്യാനനിരതരായിരിയ്ക്കും.
  

No comments: