Monday, December 03, 2018

ഹരേ ഗുരുവായൂരപ്പാ... ഇന്നത്തെ അലങ്കാരം ഒരു കൈയ്യിൽ വെണ്ണ പിടിച്ച് മറ്റേ കൈയ്യിൽ പൊന്നോട കുഴൽ പിടിച്ച് ഓടുന്ന ഭാവത്തിൽ ... ചുറ്റും വനമാലയാൽ അലങ്കരിച്ച് അതി മനോഹര ഭാവത്തിൽ ഭക്തരുടെ ഹൃദയമാകുന്ന ശ്രീലകത്തിൽ പ്രശോഭിക്കുന്നു ഹരേ ഹരേ......
കേനോപനിഷത്തിലെ ആറാമത്തെ മന്ത്രമാണ് ഇത്....
" യച്ചക്ഷുഷാ ന പശ്യതി യേന ചക്ഷും ഷി പശ്യതി
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ"
കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കാത്തതും എന്നാൽ കണ്ണിന് ദർശനം ലഭിക്കുന്നതിന് കാരണമാവുന്നത് എന്താണോ അതാണ് ബ്രഹ്മം. സാധാരണ ജനങ്ങൾ ഉപാസിക്കുന്നത് അല്ല ബ്രഹ്മം.
ഭഗവാനേ തിരിച്ചറിയുന്നത് ഹൃദയം കൊണ്ടാണ് അല്ലാതെ ജ്ഞാനമോ യോഗചര്യകൾ കൊണ്ടോ ഒന്നും അല്ല. ഗുരുവായൂരപ്പൻ ഇതിന് എത്രയോ തെളിവ് പ്രത്യക്ഷത്തിൽ ഗുരുവായൂരിൽ കാണിച്ചു തന്നു. കൊടിമര ചുവട്ടിൽ പാത്രത്തിൽ കദളി പഴം ഇപ്പോഴും വെക്കാറുണ്ട് അത് ഭക്തർ എടുക്കാറുണ്ട്... ഒരിക്കൽ വിശന്നു വലഞ്ഞ കുട്ടികൾ കുന്നിക്കുരുവിൽ ഇടുന്ന പണം എടുത്ത് കദളി പഴം വാങ്ങി കഴിക്കും ഒന്ന് കണ്ണന് സമർപ്പിക്കും... ഇത് മാനേജർ കണ്ടു പിടിച്ച് രണ്ടു കുട്ടികൾക്ക് പത്ത് പ്രദിക്ഷണം വെക്കാൻ ശിക്ഷ കൊടുത്തു... അവരുടെ കൂടെ മൂന്നാമത് ഒരു കുട്ടിയും കൂടെ ചേർന്നു.. ഇത് കണ്ട മാനേജർ വിഷമിച്ചു. അവരോട് ശിക്ഷ വേണ്ടാന്ന് പറഞ്ഞ് വിട്ടു. അന്ന് രാത്രി കണ്ണൻ മാനേജർക്ക് സ്വപ്ന ദർശനത്തിൽ കുട്ടികളുടെ കള്ളത്തരത്തിൽ ഭഗവാന്റെ പങ്ക് വിശദികരിച്ചു വത്രെ! അത് മനസ്സിലാക്കിയ അദ്ദേഹം പിറ്റെ ദിവസം മുതൽ കുട്ടികൾക്ക് സൌജന്യ ഭക്ഷണം കൊടുക്കുമത്രെ! ഇന്നും ഈ പതിവിന്റെ ഓർമ്മ നിലനിറുത്തി കുട്ടികൾക്ക് കദളി പഴം കൊടുക്കാറുണ്ട്......
കണ്ണനെ ഹൃദയം കൊണ്ട് തിരിച്ചറിയാൻ എല്ലാവരിലും സാധിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ .... ഹരേ ഹരേ...sudhir chulliyil

No comments: