ഹരേ ഗുരുവായൂരപ്പാ ... കുറച്ചു ഇടവേളക്ക് ശേഷം വീണ്ടും അങ്ങയുടെ ശരണാഗതനായി എത്തി... കരിമുകിൽ മേനിയിൽ ചാർത്തിയ ആഭരണം.. പാവ് മുണ്ട് ഉടുത്ത് അരയിൽ പൊന്നോട കുഴൽ ചുറ്റും വെള്ളമന്ദാര മാല ... അങ്ങയുടെ പ്രഭ ഭക്ത മനസ്സുകളിൽ അജ്ഞാനത്തിന്റെ അന്ധകാരം നീക്കി ഭക്തിയുടെ പൊൻ പ്രഭ ചൊരിയുന്നുവല്ലോ ഹരേ ഹരേ......
കേനോപനിഷത്തിലെ അഞ്ചാംമത്തെ ശ്ലോകമാണിത്.....
"യന്മനസാ ന മനുതേ, യേനാഹുർമനോ മതം
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ"
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ"
വാക്കുകളാൽ പറയപ്പെടാൻ കഴിയാത്തതും വാക്കുകളാൽ ഉച്ചരിക്കപ്പെടാൻ കാരണമായതാണ് ബ്രഹ്മം. സാധരണ നിലയിൽ വാക്കുകളാൽ ഉപാസിക്കപ്പെടുന്നത് ബ്രഹ്മമല്ല.
ഭഗവാന്റെ മഹിമ വർണ്ണിക്കാൻ ആർക്കെങ്കിലും സാധിക്കുമോ..?.. ആയിരം നാവുള്ള അനന്തനു പോലും സാധിക്കുന്നില്ലത്രെ! ഭാഗവത സപ്താഹം തന്നെ കുറെ തവണ കേട്ടാൽ കുറച്ചെങ്കിലും ഭഗവൽ ബോധം ഉള്ളിൽ തെളിയും. ഇന്നേവരെ ഒരു ആചാര്യനും ഭാഗവതം ഏഴ് ദിവസം കൊണ്ട് മുഴുവനും പറയാൻ സാധിച്ചിട്ടില്ല. അതാണ് ബ്രഹ്മം. അത് അനുഭവിച്ചറിയാനേ സാധിക്കൂ... അതിന് നാമസങ്കീർത്തനവും പരിപൂർണ്ണ ശരണാഗതിയുമല്ലാതെ വേറേ വഴിയില്ല.
ഈയിടെ ഒരു ഭക്തൻ ഗുരുവായൂരപ്പന്റെ കാരുണ്യത്തെ കുറിച്ച് പറയുകയുണ്ടായി. അദ്ദേഹത്തിന്റെ വ്യാപാരം ക്രിക്കറ്റ് കളി കണ്ട് തകർന്നു പോയിയത്രെ! അതിൽ ദു:ഖിതനായ ആൾ എല്ലാതും ഉപേക്ഷിച്ച് കണ്ണന്റെ മുന്നിൽ വാകച്ചാർത്ത് സമയത്ത് കണ്ണിർ വന്ന് തന്നെ സമർപ്പിച്ചു. തിരിച്ച് വീട്ടിൽ എത്തിയപ്പോൾ വിദേശത്തേക്ക് വിസയുമായി തീരെ പ്രതിക്ഷിക്കാത്ത ഒരാൾ കാത്തിരിക്കുന്നു വത്രെ! അങ്ങനെ ജീവിതം വീണ്ടും മെച്ചപ്പെട്ടു വന്ന് അദ്ദേഹം പറയുകയുണ്ടായി... ഭഗവൽ കാരുണ്യം അനുഭവിച്ചറിയുക ... അല്ലാതെ നമ്മളാൽ ജ്ഞാനം കൊണ്ട് മനസ്സിലാക്കാൻ സാധിക്കുകയില്ല.... ഹരേ ഹരേ... മാധവാ... ഗോവിന്ദ..sudhir chulliyil
No comments:
Post a Comment