Wednesday, December 12, 2018

സകലചരാചരങ്ങളുടെയും ഭൂമിയിലെ ദിനങ്ങള്‍ എണ്ണപ്പെട്ടതാകുന്നു. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. അതാണ് പ്രപഞ്ചസത്യം. എന്നു ജനിച്ചു, എത്രകാലം ജീവിച്ചു, എന്നു മരിച്ചു എന്നിങ്ങനെ ഭൂമിയില്‍ ജീവിച്ചു തീര്‍ക്കുന്ന ഓരോ നിമിഷത്തിനും കണക്കുവെക്കുന്നവനാണ് മനുഷ്യന്‍. എന്നാല്‍, ഈ നിമിഷങ്ങളെ എങ്ങനെ ജീവിച്ചു തീര്‍ക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും ധാരണയില്ല. ഭൂമിയില്‍ അനുവദിച്ച സമയത്ത് നന്മതിന്മകള്‍ പലതും ചെയ്തു കൂട്ടുന്നു. ആദിത്യന്‍ ദിനം പ്രതി ഉദിച്ച് അസ്തമിക്കുമ്പോള്‍ ഓരോ മനുഷ്യന്റെയും ആയുസ്സിന്റെ ഒരു ഭാഗം കൂടികൊണ്ടുപോകുന്നു.
ഓരോ ദിവസം കഴിയും തോറും ആയുസ്സിന്റെ ദൈര്‍ഘ്യവും കുറഞ്ഞുവരുന്നു. അതിനാല്‍ അനുവദിച്ചിരിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതെന്ന് കരുതി ജീവിക്കണം. മറ്റുള്ളവര്‍ക്കും നമുക്ക് തന്നെയും നന്മചെയ്യണം. സമയം തീരുന്നുവെന്ന് കണ്ട് സത്കര്‍മങ്ങള്‍ ചെയ്യണം. 
നീതിസാരം പറയുന്നതു നോക്കാം:
ആയുഷഃഖണ്ഡമാദായ 
രവിരസ്തമയം ഗതഃ 
അഹന്യഹനിബോധവ്യം 
കിമേതല്‍സുകൃതംകൃതം

No comments: