Wednesday, December 05, 2018

അരുത്........

തൊഴിച്ച വയറും...
കുടിച്ച പാലും മറക്കരുത് .!
ഇരുന്ന എളിയും....
നടന്ന വഴിയും മറക്കരുത്.!
ജനിച്ച വീടും.....
പഠിച്ച സ്കൂളും മറക്കരുത്.!
തിന്ന ചോറും.....
തന്ന കൈയ്യും മറക്കരുത്.!
കുളിച്ച പുഴയും....
കളിച്ച കൂട്ടും മറക്കരുത്.!
ചിരിച്ച മുഖവും....
നമിച്ച ശിരസ്സും മറക്കരുത്.!
കൊടുത്ത സ്നേഹം....
തിരിച്ചു വാങ്ങരുത്.!
അടച്ച വാതിലിൽ...
ഒളിച്ചു നോക്കരുത്.!
പശിച്ച വയറിന്....
പിശുക്ക് നൽകരുത്.!
ശഠിച്ചതെല്ലാം.....
പിടിച്ച് വാങ്ങരുത്.!
കേട്ടതൊക്കെയും....
സത്യമാക്കരുത്.!
നരച്ച മുടിയോട്....
അറപ്പ് തോന്നരുത്.!
പൊഴിഞ്ഞതെല്ലാം...
പഴുത്തതാവില്ല.!
മുട്ടോളം വെള്ളത്തിൽ....
മുങ്ങെരുതൊരിക്കലും.!
കൊടുത്തതൊക്കെയും....
ഇരുകൈയ്യുമറിയണം.!
നിലത്ത് വീണത് ....
പെറുക്കിയെടുക്കണം.!
ക്ഷണിച്ചതാണേൽ....
തനിച്ച് പോകണം.!
കനച്ച് പോയാൽ....
കളഞ്ഞ്പുളിക്കണം.!
പിണഞ്ഞ കെട്ടുകൾ....
പതിയെ അഴിക്കണം.!
പലതുമാകാം പക്ഷേ....
പകരമാവില്ല.!
നിനച്ചതൊക്കെ നേടിയെങ്കിൽ...
തനിച്ചതല്ലെന്നോർക്കണം.!
പോകട്ടെയെന്ന് പറയാം...
പോയിട്ട് വരാമെന്നാകരുത്.!
നാളെ കാണമെന്ന് വേണ്ടാ...
നാളെയുണ്ടെങ്കിലെന്നാകാം.!
തനിച്ച് വന്നവർ.....
തിരിച്ച് പോകുമ്പോൾ
കൂടെ ശയിച്ചവരും
കൂട്ടിനുണ്ടാകില്ല.

No comments: