ഭക്തിക്ക് പൊതുവെ നാല് ഭാവങ്ങളാണുള്ളത്.
വാത്സല്യ ഭാവം
സഖ്യ ഭാവം
പ്രേമ ഭാവം
സേവക ഭാവം
വാത്സല്യ ഭാവം
സഖ്യ ഭാവം
പ്രേമ ഭാവം
സേവക ഭാവം
വാത്സല്യവും സഖ്യവും പ്രേമവും യശോദാമ്മക്കും അർജ്ജുനനും രാധക്കും ഭഗവാൻ ശ്രീകൃഷ്ണനോട് തോന്നിയ ഭക്തി ഭാവങ്ങളാണ്. സേവാ ഭക്തിയെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിലേക്കോടി വരുന്നത് ഒരൊറ്റ മുഖമാണ്.. ഹനുമാൻ സ്വാമി !
ഏതൊരപൂർവ വ്യക്തിത്വമാണെന്നോ അവിടുന്ന് ! മിത ഭാഷി, പണ്ഡിതാഗ്രെസരൻ , ബുദ്ധിമാന്മാരിൽ വെച്ച് അതിബുദ്ധിമാൻ, ശക്തന്മാരിൽ വെച്ച് അതിശക്തൻ , സംഗീതജ്ഞൻ , പരാക്രമശാലി , പരിശ്രമശാലി ഇങ്ങനെയൊക്കെയാണെങ്കിലും അതീവ വിനീതൻ.. അഹങ്കാര ലേശമില്ലാത്തവൻ..
കിഷ്കിന്ധാകാണ്ഡത്തിൽ ഹനുമാൻ സ്വാമിയെ ആദ്യമായി കണ്ട ശ്രീരാമസ്വാമി ലക്ഷ്മണനോട് പറയുന്നത് ഇത്രയും സംഭാഷണ ചാതുരിയുള്ള ആരെയും ഞാനിന്നേ വരെ കണ്ടിട്ടില്ലെന്നായിരുന്നു. ഈ ഒരൊറ്റ വരിയിൽ ഹനുമാൻസ്വാമിയെ അറിയാം.. പിന്നെയങ്ങോട്ട് രാമായണത്തിൽ ആ വ്യക്തിത്വമാണ് മേൽക്കൈ നേടുന്നത്..
ധർമ്മത്തിനു പകരം വെക്കാൻ ഒരു വാക്കില്ലാത്തത് പോലെ സേവയെന്ന വാക്കിനനുയോജ്യമായ ഒരു തർജ്ജമയുണ്ടാകാനും ബുദ്ധിമുട്ടാണ് . സ്വാർത്ഥലക്ഷ്യങ്ങൾക്കു വേണ്ടിയല്ലാതെയുള്ള സേവനമാണത്. സർവിസ് / സെർവെൻറ് എന്ന വാക്കുകൾ എത്രത്തോളം അവിടെ യോജിക്കും എന്നത് ചിന്തിക്കേണ്ട വിഷയമാണ്. രാമായണത്തിൽ എന്തായാലും ഈ അടിമ ഉടമ മനോഭാവം ഇല്ല. രാമന് ഹനുമാൻ തന്റെ അടിമയായിരുന്നില്ല. ഹനുമാന് രാമൻ ഉടമസ്ഥനുമായിരുന്നില്ല. പിന്നെ എന്തുകൊണ്ടാണ് അവിടുന്ന് രാമനെ സേവിച്ചത്? സുഗ്രീവനുമായി രാമാനുണ്ടാക്കിയ കരാർ മാത്രമായിരുന്നോ അതിനാധാരം? ആയിരുന്നില്ല. ശ്രീരാമനോടുള്ള അടിയുറച്ച സേവാമനോഭാവം ഒന്ന് മാത്രമായിരുന്നു കാരണം . തന്റെ ജീവൻപോലും നിസ്സാരമായിക്കണ്ടു സമുദ്രതരണത്തിന് ശ്രീഹനുമാനോരുങ്ങിയതും അതുകൊണ്ടു തന്നെയാണ്.
വിഭീഷണനും സുഗ്രീവനും ശ്രീരാമനെ മിത്രഭാവേന സേവിച്ചിട്ടുണ്ട്. ഇവർക്ക് രണ്ടു പേർക്കും സുഹൃത്ബന്ധം ഒരു കരാറായിരുന്നു എന്ന് മാത്രം. ലക്ഷ്മണന് ശ്രീരാമനോട് സേവാഭാവമായിരുന്നു. പക്ഷെ മമതാ ബോധത്തിന്റെ ആധിക്യം ലക്ഷ്മണനിൽ ചെറിയ അളവിലെങ്കിലും സ്വാർത്ഥതയുണ്ടാക്കിയിട്ടുണ്ട് എന്ന് കാണാം .സ്വാർത്ഥതാ ലേശമില്ലാതെ ശ്രീരാമനെ സേവിച്ചത് ശ്രീഹനുമാൻ മാത്രമാണ് എന്ന് രാമായണം പറയുന്നു.
ശ്രീരാമനെ ഒന്നിൽക്കൂടുതൽ തവണയാണ് ഹനുമാൻ സഹായിക്കുന്നത്. ഹനുമാനില്ലായിരുന്നുവെങ്കിൽ സീതാന്വേഷണമോ രാവണവധമോ സാധ്യമാകുമായിരുന്നില്ല .. രാവണവധത്തിൽ ഹനുമാനോളം സേവ മറ്റാരും ചെയ്തിട്ടുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും കൂടി തന്നെ അന്വേഷിച്ചാലല്ലാതെ ഹനുമാൻ ആ രംഗത്ത് പ്രത്യക്ഷപ്പെടാറ് പോലുമില്ല. തന്റെ കർമ്മം കഴിഞ്ഞ ശേഷമാകട്ടെ , ഇതൊന്നും താനല്ല ചെയ്തതെന്ന ഭാവത്തിൽ വിനയാന്വിതനാകുന്ന , യോഗനിദ്രയിലേക്കാണ്ട് പോകുന്ന അവിടുത്തെ പോലൊരു വ്യക്തിത്വത്തെ മറ്റെവിടെ കാണാൻ സാധിക്കും....krishnapriya
No comments:
Post a Comment