Thursday, December 13, 2018

ശിവലിംഗം ഉത്ഭവിച്ച കഥ
പ്രളയത്തിനു ശേഷം മഹാവിഷ്ണു അനന്തന്‍റ മേല്‍ ശയിക്കുകയായിരുന്നു. ഈ അവസരത്തില്‍ ബ്രഹ്മ ദേവന്‍ അവിടെയെത്തി അങ്ങ്‍ ആരാണന്നും എന്തിനാണ് ഇവിടെ ശയിക്കുന്നത്‌ എന്നും ചോദിച്ചു. ബ്രഹ്മാവിന്‍റ വാക്കുകള്‍ കേട്ട്‍ ഞാന്‍ അങ്ങയുടെ പിതാവും ലോകപരിപാലകനും ആയ മഹാവിഷ്ണു ആണന്നു പറഞ്ഞു..
മഹാവിഷ്ണുവിന്‍റ വാക്കുകള്‍ കേട്ട്‍ ബ്രഹ്മ  ദേവന്‍ കോപിഷ്ടനായി. സകല ജീവജാലകങ്ങളുടെയും സൃഷ്ടാവ് താനാണ്. പിന്നെ എങ്ങനെ മഹാവിഷ്ണു തന്‍റ അഛനാവും.? ഇങ്ങനെ വാഗ്വാദങ്ങള്‍ നടത്തി അവസാനം കലഹം യുദ്ധത്തില്‍ കലാശിച്ചു. രണ്ടു പേരും ദിവ്യാസ്ത്രങ്ങള്‍ ഉപയോഗിച്ച്‍ ഘോരമായ യുദ്ധം തുടര്‍ന്നു. കൂപിതനായ മഹാവിഷ്ണു അവസാനം മഹേശ്വരാസ്ത്രം പ്രയോഗിച്ചു. അതു കണ്ട് ബ്രഹ്മ
ദേവന്‍  പാശുപതാസ്ത്രം ആണ് പ്രയോഗിച്ചത്. രണ്ട്‌ ദിവ്യാസ്ത്രങ്ങളും ആഗ്നി ജ്വലിപ്പിച്ചുകൊണ്ട്‌ ആകാശത്തിലേക്ക്‍ ഉയര്‍ന്നു.അവയുടെ ശക്തിയില്‍ ലോകം മുഴുവന്‍ ചാമ്പലാവും എന്ന സ്ഥിതി വന്നു. ദേവന്‍മാരും ൠഷിമാരും എല്ലാം ഈ ദുരാവസ്ഥ കണ്ട് ഭയവിഹ്വലാരയി. അവര്‍ മഹാദേവനെ സ്തുതിക്കാന്‍ തുടങ്ങി. മഹാത്ഭുതം എന്നേ പറയേണ്ടു. ഒരു ദിവ്യജ്യോതിസ്സ് രണ്ട് അസ്‌ത്രങ്ങള്‍ക്കും നടുവിലായി പ്രത്യക്ഷപ്പെട്ടു. സര്‍വ്വ സംഹാര ശേഷിയുള്ള ആ ദിവ്യാസ്‌ത്രങ്ങള്‍ ആ ജ്യോതിസ്സില്‍ വിലയം പ്രാപിച്ചു. അതോടെ എല്ലാവരും സന്തുഷ്ടരായി മഹാദേവനെ സ്തുതിച്ചു. 
മഹാവിഷ്ണുവിന്‍റേയും ബ്രഹ്മ ദേവനന്‍റേയും പ്രാര്‍ത്ഥന കേട്ട്‍ ജ്യോതിര്‍ ലിംഗത്തില്‍ നിന്നും മഹാദേവന്‍ പ്രത്യക്ഷപ്പെട്ടു. മഹാദേവനെ കണ്ട് വിഷ്ണുവും ബ്രഹ്മാവും അദ്ദേഹത്തെ പൂജിച്ചു. ഒരു ശിവരാത്രി നാളില്‍ ആണ് മഹാദേവനെ ബ്രഹ്മാവും വിഷ്ണുവും ആദ്യമായി പൂജിച്ചത്. ആദ്യം ലിംഗ രൂപത്തിലും പിന്നീട്‌ സാകാരരൂപത്തിലും മഹാദേവന്‍ വിഷ്ണുവിനും ബ്രഹ്മാവിനും ദര്‍ശനം നല്‍കിയതുകാരണം ശിവലിംഗ രൂപത്തിലും ബിംബരൂപത്തിലും മഹാദേവനെ ആരാധിച്ചുവരുന്നു..
  

No comments: