Friday, December 07, 2018

പല ശരീരങ്ങളിലൂടെയുള്ള ജീവന്റെപ്രയാണം വസ്തുഭേദം, കാലഭേദം എന്നിവകൊണ്ട് സ്ഥൂലസൂക്ഷ്മശരീരങ്ങളില്‍ അലകള്‍ സൃഷ്ടിക്കുന്നതും കാരണശരീരത്തില്‍ അക്ഷരപുരുഷനുമൊത്ത് ലയിച്ചിരിക്കുന്നതുമാണ്. ജ്ഞാനശക്തിയുടെ ബീജമായിട്ടാണ് ചിത്തത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ ചിത്തം ഉപാധി മാത്രമാണ്. മനസ്സിന്റെ ഉപാധിയായ മാനസശരീരം വസ്തുബന്ധത്തോടുകൂടി സൃഷ്ടിക്കപ്പെടുന്നു.
സ്പന്ദനങ്ങളായും അലകളായും ജീവനില്‍ സൃഷ്ടിക്കപ്പെടുന്ന ചലനങ്ങള്‍ അനേകവസ്തുക്കളുടെ ഗുണപരിണാമങ്ങളോട് ഇണങ്ങിച്ചേര്‍ന്നതാണ്. സ്ഥൂലശരീരത്തിന്റെ സൂക്ഷ്മാണുക്കളുടെ ചലനമാണ് മാനസികചലനമായി അനുഭവിക്കേണ്ടിവരുന്നത്. ചുരുക്കത്തില്‍ ചിത്തവും മനസ്സും സ്ഥൂലവസ്തുക്കളുമായിബന്ധപ്പെട്ട് രൂപമെടുക്കുന്ന സൂക്ഷ്മപരമാണുക്കളുടെ സംഘാതമാണ്.

No comments: