*🔥വിവേക സ്പർശം🔥*
*"ഭക്തന്മാർക്ക് വിധിച്ച ആരാധനയുടെ ഏറ്റവും ഉന്നതമായ രൂപം മനുഷ്യരാധനയാണ് . വാസ്തവം പറഞ്ഞാൽ, ഏതെങ്കിലും ഒരുതരം ആരാധന കൂടിയേതീരൂ എന്നുണ്ടെങ്കിൽ അത് പരിതസ്ഥിതികൾക്കൊത്ത് ഒന്നോ ,ആറോ, പന്ത്രണ്ടോ ദരിദ്രരെ തങ്ങളുടെ വീടുകളിലേക്ക് ക്ഷണിച്ച് നരനാരായണന്മാർ എന്ന ബോധത്തോടുകൂടി അവരെ സേവിക്കുന്നതുതന്നെയാണ് .പല നാടുകളിലും ഞാൻ ദാനകർമ്മത്തിന്റെ ചടങ്ങുകൾ കണ്ടിട്ടുണ്ട്. അവ സഫലമാകാത്തതിന്റെ കാരണം നല്ല മനോഭാവത്തോടുകൂടി നടത്താത്തതാണ് ."ഇതാ! ഇതെടുത്തുകൊണ്ടുപോ." ഇത് ദാനമല്ല; ഹൃദയത്തിലുള്ള അഹമ്മദിയുടെ പ്രകടനമാണ് .ഉദ്ദേശ്യം ലോകരുടെ പ്രശംസ നേടുകയും .ദാനം ചെയ്യുന്നു എന്ന വസ്തുത ലോകമറിയണം.സ്മൃതികളനുസരിച്ച് ദാതാവ് ആദാതാവിനെക്കാൾ താണവനാണെന്നകാര്യം ഹിന്ദുക്കൾ ധരിക്കണം. കാരണം, താൽക്കാലികമായി, ആദാതാവ് ഈശ്വരൻ തന്നെയാണ്. (തൈത്തിരിയോപനിഷത്ത് 1. 11. 3) അതിനാൽ ദരിദ്രരും അന്ധരും ക്ഷുധിരരുമായ നരനാരായണന്മാരെ അനുദിനം ഓരോ വീട്ടിലും ക്ഷണിച്ചുവരുത്തി ഒരു വിഗ്രഹത്തിനു നൽകിവരുന്ന പൂജ അവർക്ക് കൊടുക്കുക - ഈ മട്ടിലുള്ള ഒരാരാധനാക്രമം കൈക്കൊള്ളണമെന്നാണ് എന്റെ ഉപദേശം. നാരായണൻമാർക്ക് ഉണ്ണാനും ഉടുക്കാനും കൊടുക്കണം. അടുത്തദിവസം മറ്റു ദരിദ്ര രേയും ഇതേ മട്ടിൽ പൂജിക്കണം .ഏതുതരം പൂജാപദ്ധതിയെയും ഞാൻ നിന്ദിക്കുന്നില്ല. എൻറെ വിവക്ഷ, ഇത്തരം നാരായണപൂജയാണ് ഇന്നത്തെ ഭാരതത്തിൽ ഏറ്റവും ആവശ്യമെന്നും സർവ്വോത്കൃഷ്ടമെന്നുമത്രേ.*
*ഭക്തിയെ ഒരു ത്രികോണത്തോടുപഠിക്കാം. ഒന്നാമത്തെ കോണം ,പ്രേമത്തിന് ഒന്നു മാവശ്യമില്ല ;രണ്ടാമത്തേത്, ഭയമെന്നാൽ എന്തെന്ന് പ്രേമത്തിനറിവില്ല. പ്രതിഫലമോ വല്ലതരം സേവനമോ ഇച്ഛിച്ചുകൊണ്ടുള്ളകൊണ്ടുള്ള പ്രേമം ഇരപ്പാളിയുടെ മതമാണ്; കച്ചവടക്കാരന്റെ മതമാണ്; അതിൽ യഥാർത്ഥമതം ഒട്ടുമില്ല. ഇരപ്പാളിയാകരുത്; കാരണം, ഒന്നാമത് ഇരക്കൽ നിരീശ്വരതയുടെ അടയാളമാണ് ."ഗംഗയുടെ കരയ്ക്ക് പാർക്കുന്നവൻ കുടിനീരിനു വേണ്ടി ഒരു ചെറുകിണർ കുഴിച്ചാൽ അവൻ മൂഢൻതന്നെ". ഭൗതികപദാർത്ഥങ്ങൾക്ക് വേണ്ടി ഈശ്വരനോടിരക്കുന്നവൻ അത്തരക്കാരനാണ്. ഭക്തൻ എഴുന്നേറ്റുനിന്ന് ഇങ്ങനെ പറയാൻ മുതിരണം ; "ഭഗവാൻ, അങ്ങയിൽനിന്നും ഞാനൊന്നും കൊതിക്കുന്നില്ല.പക്ഷേ അവിടേക്ക് വേണമെങ്കിൽ എന്തും തരാൻ ഞാൻ തയ്യാറാണ്".സ്നേഹത്തിന് ഭയമെന്തന്നറിഞ്ഞുകൂടാ.ക്ഷീണിച്ചു മെലിഞ്ഞ ഒരു സ്ത്രീ തെരുവിലൂടെ പോകുമ്പോൾ ഒരു പട്ടി കുരച്ചാൽ മതി അവൾ അടുത്ത വീട്ടിന്നുളളിൽ പാഞ്ഞുകയറും. അടുത്ത ദിവസം അതേ സ്ത്രീ ഒരുപക്ഷേ കുട്ടിക്ക് മുലകൊടുത്തുകൊണ്ട് തെരുവിലെത്തുന്നു എന്ന് വിചാരിക്കൂ.ഒരു സിംഹം അവളുടെ നേരെ ചാടുന്നു, അവളെവിടെ പാഞ്ഞു കേറും? ആ സിംഹത്തിന്റെ വായിൽ,തൻറെ കുട്ടിയെ രക്ഷിക്കാൻ .ഇത് നാം കാണുന്നതാണ്. മൂന്നാമത്തെ കോണം , പ്രേമം പ്രേമത്തിനുവേണ്ടിയാണ്. ഒടുവിൽ ഭക്തന് മനസ്സിലാകും പ്രേമം തന്നെയാണ് ഈശ്വരൻ എന്ന്,അല്ലാതെ മറ്റൊന്നുമല്ലെന്ന്. ഈശ്വരന്റെ ഉൺമ തെളിയിക്കാൻ ഭക്തൻ എവിടെ പോകണം? കാണാവുന്നതിൽവച്ചൊക്കെ ഏറ്റവും സ്പഷ്ടമായി കാണത്തക്കതാണ് പ്രേമം. സൂര്യനെയും ചന്ദ്രനേയും നക്ഷത്രങ്ങളെയും ചലിപ്പിക്കുന്ന ശക്തിയാണ് പ്രേമം.പുരുഷനിലും സ്ത്രീയിലും മൃഗങ്ങളിലും, എവിടെയും എല്ലാറ്റിലും, അത് പ്രകടമാകുന്നു. ഭൗതികവസ്തുക്കളിൽ ആകർഷണശക്തിയും മറ്റുമായി അത് വ്യക്തമാകുന്നു. എവിടെയും അതുണ്ട് -ഓരോ അണുവിലും. എവിടെയും അത് പ്രകാശിക്കുന്നു. അതാണ് അപരിമിതമായ പ്രേമം, ഈ വിശ്വത്തിൽ കാണാവുന്ന ഒരേയൊരു ചാലകശക്തി. ഈശ്വരൻതന്നെ പ്രേമമാണ്. "🔥*
*_(വിവേകാനന്ദസാഹിത്യസർവ്വസ്വം ഭാഗം-3 പേജ് 280)

No comments:
Post a Comment