Tuesday, December 04, 2018

ഹരേ ഗുരുവായൂരപ്പാ.... ഇന്ന് അങ്ങ് പീതാംബര പട്ട് ഉടുത്ത്. കഴുത്തിൽ നീണ്ട ആഭരണം ധരിച്ച് .. പൊന്നോട കുഴൽ കൈയ്യിൽ പിടിച്ച്.. ആലവട്ടം കൊണ്ട് അലങ്കരിച്ച... അതി മനോഹര രൂപം....കൃഷ്ണാ......
കോനോ പനിഷത്തിലെ ദ്വിതിയഖണ്ഡത്തിലെ ശ്ലോകമാണ് ഇന്ന് മുതൽ. ബ്രഹ്മത്തെ കുറിച്ച് ചിന്തനം ചെയ്യുന്നു.. ഇതു വരെ നമ്മൾ ബ്രഹ്മം നിക്പക്ഷമാണ്... സ്വതന്ത്രമാണ്.. ഇന്ദ്രിയങ്ങൾക്കതീതമാണ് എന്നാൽ ഇന്ദ്രിയങ്ങൾക്ക് പ്രേരണ നൽകുന്നതാണ് എന്ന് മനസ്സിലാക്കിയല്ലോ.....
" യദി മന്യസേ സുവേദേതി ഭദ്രമേവാപി
നൂനം ത്വം വേത്ഥ ബ്രഹ്മണോ രൂപം
യദസ്യ ത്വം യദസ്യ ച ദേവേഷഥ നു
മീമാംസ്യമേവ തേ മന്യേ വിദിതം "
ബ്രഹ്മത്തെ കുറിച്ചറിയാൻ ജ്ഞാനം കൊണ്ട് പ്രയാസമാണ്. ആ അറിവ് പരിമിതമാണ്. അതിനാൽ നിരന്തര പ്രയത്നം കൊണ്ടേ സാധിക്കൂ. അതിന് ഭഗവാന്റെ കൃപകൊണ്ടേ സാധിക്കൂ.
വൃന്ദാവന ലീല സമയത്ത് കൃഷ്ണനും കൂട്ടുക്കാരും യാഗാദികൾ ചെയ്യ്ത് കൊണ്ടിരിക്കുന്ന ബ്രാഹ്മണരുടെ അടുത്ത് ഭഗവാന് വേണ്ടി അന്നം ചോദിക്കുന്നു എന്നാൽ കർമ്മാനുഷ്ഠാന നിഷ്ഠയും കംസനെ പേടിച്ചതിനാലും അവർക്ക് അന്നം കൊടുത്തില്ല.. എതൊരു ഭഗവാനാണോ യജ്ഞ പതിയായി വന്നിട്ട് സ്വയം വന്നത് എന്നിട്ടും അവരുടെ ജ്ഞാനം പൂർണ്ണമല്ലായിരുന്നു... എന്നാൽ ഗോപക്കുട്ടികൾ വിപ്ര പത്നിമാരുടെ അടുക്കൽ ചെന്ന് ഭഗവാന് വേണ്ടി അന്നം യാജിച്ചു. അവർ സന്തോഷത്തോടെ ചതുർവിധ രസങ്ങളുമായി ഭഗവാനെ സേവിച്ചു... അവരുടെ ജ്ഞാനം എന്നത് ഭഗവൽ കഥകളും നാമസങ്കീർത്തനത്തിലൂടെ ഭഗവാനെ മനനം ചെയ്ത് മനസ്സ് ഭഗവൽ തൃപാദത്തിലായിരുന്നു... ഭഗവാൻ അവരെ അനുഗ്രഹിച്ചു...
ഭക്തിയാണ് ഭഗവാനെ പ്രാപിക്കാൻ സുഗമമായ മാർഗം. ഗുരുവായൂരപ്പന്റെ കൃപാകടാക്ഷത്തിൽ എല്ലാവർക്കും സാധിക്കട്ടെ.... ഹരേ ഹരേ...sudhir chullyil

No comments: